Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
Rashiphalam: ഉയര്‍ച്ചയുടെ പടിവാതിലില്‍ ഈ രാശിക്കാര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ സൂര്യ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് കുതിക്കുന്നവര്‍ നിരവധിയാണ്. 12 രാശിക്കാരില്‍ ആരൊക്കെയാണ് ഇത്തരം മാറ്റങ്ങളിലൂടെ നേട്ടം കരസ്ഥമാക്കുന്നവര്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും നമുക്ക് പ്രതിരോധിക്കുന്നതിനും സാധിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല തുടക്കമാണ് ഇന്നുണ്ടാവുന്നത്. ജോലിയിലെ മികച്ച ഫലങ്ങള്‍ അത്ഭുതപ്പെടുത്തും. ആഗ്രഹിക്കുന്നതെല്ലാം നടത്തിയെടുക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വരുമാനമനുസരിച്ച് ചിലവാക്കണം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ധാരാളം തേടി എത്തും. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം. രോഗാവസ്ഥകള്‍ വിടാതെ പക്ഷേ പിന്തുടരും. ആരോഗ്യം അതുകൊണ്ട് തന്നെ നിസ്സാരമാക്കരുത്. കലഹങ്ങള്‍ ഒഴിവാക്കണം. സന്തോഷകരമായ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവാം. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുമെങ്കിലും ജോലിയില്‍ ചെറിയ തോതിലുള്ള മന്ദതയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ പ്രശ്ന്ങളിലേക്ക് എത്താം. ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഓരോ കാര്യത്തിലും കൂടുതല്‍ കരുതലും ശ്രദ്ധയും ആവശ്യമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഓരോ സെക്കന്റിലും അതീവജാഗ്രതയോടെ മുന്നോട്ട് പോവേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവാം. എങ്കിലും അതിനെ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിവസം ഗുണാനുഭവങ്ങളാണ് ഏറ്റെടുക്കാന്‍ സാധിക്കുന്നത്. കൂടാതെ കുടുംബത്തിലും ജോലിയിലും അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. പക്ഷേ അതില്‍ തളരാതെ മുന്നോട്ട് പോവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും മന്ദത അനുഭവപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ അനിവാര്യമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ പ്രത്യേക മാറ്റങ്ങള്‍ക്ക് സാധ്യത. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. എങ്കിലും ഒന്നിനേയും നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവര്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ചെറിയ പ്രതിസന്ധികള്‍ അതില്‍ അനുഭവിക്കാന്‍ സാധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. പ്രശ്നങ്ങളില്‍ നിന്ന് എല്ലാ തരത്തിലും മാറ്റങ്ങള്‍ ഉണ്ടാവും. പലപ്പോഴും പല കാര്യങ്ങളിലും എടുക്കുന്ന തീരുമാനം വളരെ ആലോചിച്ച് വേണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ഇടപാടുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ സ്വസ്ഥതക്കുറവുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications