Latest Updates
-
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
Rashiphalam: സൂര്യന്റെ രാശിമാറ്റത്തിന് മുന്നോടിയായി ഉയരങ്ങള്‍ താണ്ടുന്നവര്‍- ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം. 12 രാശിക്കാരിലും എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം ഉണ്ടാവും. ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് വരാന്‍ പോവുന്നത്. സന്തോഷകരമായ ഒരു ദിവസമാണ് എങ്കിലും ചെറിയ പ്രശ്നങ്ങള്‍ സംഭവിക്കാം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ പക്ഷേ മുന്നോട്ട് പോവുന്നു. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണം കൂടുതല്‍ ചിലവഴിക്കേണ്ടി വരും. ആഢംബര ജീവിതത്തിനായി കൂടുതല്‍ പണം ചിലവഴിക്കുന്നു. എന്നാല്‍ അത് കാരണം നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവുന്നില്ല. ബിസിനസില്‍ എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഫലപ്രദമായി മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തസമ്മര്‍ദ്ദം പോലുള്ള പ്രതിസന്ധികള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതില്‍ കൃത്യമായ തീരുമാനം വേണം. ആസാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ വേണം. ഒരു തെറ്റായ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. എങ്കിലും അതെല്ലാം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആവശ്യത്തിന് വരുമാനം തേടി എത്തുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുമെങ്കിലും ശ്രദ്ധ വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നസമയമാണ്. പലപ്പോഴും കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വിദേശയാത്ര നടത്തുന്നതിനുള്ള കാര്യത്തില്‍ തീരുമാനമാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ ചെയ്യുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരമാക്കരുത്. ബിസിനസ് ചെയ്യുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് അടിത്തറയായി മാറുന്നു. എല്ലാ കാര്യത്തിലും വിജയം കൊണ്ട് വരുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ചെറിയ അശ്രദ്ധ വലിയ നഷ്ടത്തിലേക്ക് എത്തുന്നു. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിലെ അപകടങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളെയാണ് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബിസിനസ് നേട്ടങ്ങള്‍ അല്പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ബന്ധുക്കളുടെ അഭിപ്രായങ്ങളില്‍ പലതും മുഖവിലക്കെടുക്കേണ്ടി വരും. ബിസിനസുകള്‍ ഇന്ന് ലാഭകരമായിരിക്കും. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ചെറിയരീതിയില്‍ ആശങ്കയുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വിനോദയാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവുന്നു. ബിസിനസ്സിലെ തടസ്സങ്ങള്‍ക്കിടയിലും ഇന്ന് സാമ്പത്തിക വിജയം കൈവരിക്കുന്നതിന് യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും പ്രൊഫഷണല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ജോലിയെ പലപ്പോഴും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ശാരീരിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് ഇടപാടുകള്‍ അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലും വിജയസാധ്യത കൂടുതലുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. കടം കൊടുത്ത പണം പലപ്പോഴും തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടിയുടെ ശാരീരിക ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പ്രായമായവരുടെ ആരോഗ്യം നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസമാണ്. മാത്രമല്ല പല പ്രശ്നങ്ങളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ബിസിനസിലെ എല്ലാ മാറ്റങ്ങള്‍ക്കും അനുകൂലഫലം ലഭിക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പെട്ടെന്നുള്ള തീരുമാനം വളരെയധികം പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് ആലോചിച്ച് തീരുമാനം എടുക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
