Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ധ്രുവയോഗം വഴിത്തിരിവാകും, അഞ്ചുരാശികള്ക്ക് ഇന്ന് മുതല്‍ ലാഭത്തിന് മേല്‍ ലാഭം, കടബാധ്യത തീരും
Dhruva Yoga: ഇന്ന് ഏപ്രില്‍ 11, വെള്ളിയാഴ്ച, ലക്ഷ്മി ദേവിക്ക് പ്രധാന്യമുള്ള ദിവസമാണ്. ഈ ദിവസം ശുക്രന് മീനംരാശിയിലൂടെ സഞ്ചരിക്കുന്നു. വ്യാഴത്തിന് ആധിപത്യമുള്ള ഈ രാശിയില്‍ വ്യാഴത്തോടൊപ്പം ചേര്‍ന്ന് ശുക്രന് അനുകൂലയോഗങ്ങള് രൂപീകരിക്കും. മീനം രാശിയിലെ സഞ്ചാരത്തില്‍, ശുക്രന് ഉച്ചസ്ഥിതിയില്‍ മളവ്യ രാജയോഗം സൃഷ്ടിക്കും. കൂടാതെ, കന്നി രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം ഗുണകരമായ ചന്ദ്രാധി യോഗവും രൂപപ്പെടുത്തും. അത്തമാണ് ഇന്നത്തെ നക്ഷത്രം. ഇന്ന് രൂപപ്പെടുന്ന ധ്രുവ യോഗം മേടം, കര്‍ക്കിടകം, ചിങ്ങം, ധനു, കുംഭം എന്നീ രാശികളുള്ളവര്‍ക്ക് സാമ്പത്തിക നേട്ടത്തിനും തൊഴില്‍ പുരോഗതിക്കും അവസരങ്ങള്‍ ലഭിക്കാമെന്ന് സൂചിപ്പിക്കുന്നു. ഇന്നത്തെ രാജയോഗത്തില്‍ നിന്ന് ഈ ഭാഗ്യരാശികള്ക്ക് ലഭിക്കാവുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് വെള്ളിയാഴ്ച ഗുണകരമായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജവും ധൈര്യവും ഗുണഫലങ്ങളിലേക്ക് നയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും അവസരങ്ങള്‍ ഉണ്ടാകും. ജോലിസംബന്ധമായ യാത്രകള്‍ ഉണ്ടായേക്കാം, അത് ഗുണകരമായിരിക്കും. സാമ്പത്തികമായി, വരുമാനത്തില്‍ വര്‍ധനയും ചെലവില്‍ കുറവുമുണ്ടാകുന്നതിനാല് സന്തുലിതമായ അവസ്ഥ നിലനിര്‍ത്തും. കുടുംബ ബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും ഭാഗ്യകരമായ സാഹചര്യങ്ങള്‍ പ്രതീക്ഷിക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് കരിയറും ബിസിനസും മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ ദിവസം ആയിരിക്കും. ഒരു സ്ഥിരമായ പ്രശ്നത്തിന് പരിഹാരം ലഭിക്കുന്നത് മനസ്സമാധാനം നല്‍കും. നിങ്ങളുടെ ബുദ്ധി ഫലപ്രദമായി ഉപയോഗിച്ച് ബിസിനസില്് ലാഭം നേടും. ബിസിനസ് വിപുലപ്പെടുത്താനായി വായ്പ എടുക്കാന്‍ ആലോചിക്കുന്നുവെങ്കില്‍, അത് നടരപ്പിലാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും കൂടുതല്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുകയും ചെയ്യും. കൂടാതെ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് കഴിയും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് വെള്ളിയാഴ്ച സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരിക്കും. ഏറെക്കാലമായി കാത്തിരുന്ന ഒരു ആഗ്രഹം ഒടുവില്‍ സഫലമാകാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പരസ്പര മനസ്സിലാക്കലും സ്നേഹവും ശക്തമാകും. കുടുംബ കാര്യങ്ങളില്‍ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. തൊഴില്‍ രംഗത്ത്, നിങ്ങളുടെ സ്വാധീനവും മാന്യതയും വര്‍ദ്ധിക്കാനാണ് സാധ്യത. രാഷ്ട്രീയ, സാമൂഹിക വൃത്തങ്ങളിലെ ബന്ധങ്ങള്‍ ഗുണകരമാകാം. വൈദ്യുത ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാം. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭമുണ്ടാകും. കൂടാതെ, പിന്നീട് ഗുണകരമാകുന്ന പുതിയൊരു കാര്യം പഠിക്കാനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികമായി ലാഭകരമായിരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. കൂടാതെ വീട്ടില്‍ സുഖസൗകര്യങ്ങള്‍ കൂടുന്നത്് സന്തോഷം വര്‍ദ്ധിപ്പിക്കും. ബിസിനസ് സംരംഭങ്ങള്‍ ലാഭം നല്‍കും. പ്രത്യേകിച്ച് ധനകാര്യ, അക്കൗണ്ടിംഗ് മേഖലയില്‍ ഉള്ളവര്‍ക്ക് വിജയം ലഭിക്കും. അന്താരാഷ്ട്ര മേഖലകളില്‍ നിന്ന് ലാഭം നേടാനുള്ള അവസരങ്ങള്‍ ഉണ്ടാകും. കൂടാതെ, ഒരു ശുഭകാര്യത്തില് പങ്കെടുക്കാനുള്ള അവസരവും ഉണ്ടായേക്കാം. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഒരു നേട്ടം കൊണ്ട് സന്തോഷം തോന്നും. ജോലി അല്ലെങ്കില്‍ കരിയര്‍ മാറ്റം അന്വേഷിക്കുന്ന വ്യക്തികള്‍ക്ക് ഈ മേഖലയില്‍ ഉത്സാഹജനകമായ വാര്‍ത്തകള്‍ ലഭിക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി
കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദായകമായ ഒരു ദിവസം പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് നിങ്ങളുടെ സ്വാധീനവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഒരു സഹപ്രവര്ത്തകന് ഒരു പ്രശ്നം പരിഹരിക്കാന്‍ സഹായിക്കം. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ജലവും ദ്രാവക ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്ന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് അനുഭവപ്പെടാം. കൂടാതെ, അന്താരാഷ്ട്ര ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഗുണം ലഭിക്കും. ജോലിയില്‍ ലുദ്യോഗസ്ഥരുടെ പിന്തുണ പ്രതീക്ഷിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
