Latest Updates
-
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍
Rashiphalam: ഭാഗ്യത്തേരേറി 7 രാശിക്കാര്‍, അപൂര്‍വ്വം ഇങ്ങനൊരു ഭാഗ്യം; അറിയാം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവാം. ഇന്നത്തെ ദിവസം പക്ഷേ 7 രാശിക്കാരിലും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അവര്‍ ഏതൊക്കെ രാശിക്കാരാണെന്നും, ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് എന്നും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ മൂന്നാമത്തെ ദിവസമായി വരുന്ന വെള്ളിയാഴ്ച 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. കൂടാതെ തീര്‍പ്പാക്കാത്ത ജോലികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ തിളങ്ങും. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സഹായം നിങ്ങള്‍ക്ക് മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കും.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ക്ഷമയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. ജോലിയില്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയമാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല സഹപ്രവര്‍ത്തകരുമായുള്ള തെറ്റിദ്ധാരണകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. പൊതുവേ ഗുണഫലങ്ങള്‍ നിറയുന്ന ഈ ദിവസം സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ജോലിയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകാം. സന്തോഷകരമായി മുന്നോട്ട് പോവാന്‍ സാധിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അനാരോഗ്യകരമായ പല പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. കൂടാതെ കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ മികച്ചത് നല്‍കാന്‍ സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും അതോടൊപ്പം തന്നെ ഉല്‍പ്പാദനക്ഷമതയും കൂടും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അംഗീകാരത്തിന് സാധ്യതയുണ്ട്. അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നിര്‍ണായകമാണ്. പിശകുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ജോലി രണ്ടുതവണയെങ്കിലും പരിശോധിച്ച ശേഷം തീരുനമാനിക്കുക. നിങ്ങളുടെ വിശകലന കഴിവുകള്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കാന്‍ ശ്രമിക്കണം. അനാരോഗ്യത്തിന് സാധ്യതയുണ്ട്.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ബാലന്‍സ് അത്യാവശ്യമാണ്. ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്നു,ജാലിസ്ഥലത്തെ സംഘര്‍ഷങ്ങള്‍ സുഗമമായി ഇല്ലാതാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ വളരെയധികം നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്. സ്ഥിരോത്സാഹം ആവശ്യമുള്ള പല സാഹചര്യങ്ങളും ഇന്നുണ്ടാവാം. പലപ്പോഴും വെല്ലുവിളി നിറഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ശ്രമങ്ങള്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നു.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ നേടിയെടുക്കും. ആരോഗ്യം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ അച്ചടക്കം ഇന്ന് വിജയത്തിലേക്ക് നയിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കഠിനാധ്വാനം സഹപ്രവര്‍ത്തകര്‍ക്ക് വരെ മാതൃകയാവുന്നു. സന്തോഷകരമായ ദാമ്പത്യജീവിതം കാത്തിരിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ നിങ്ങള്‍ വിശാലമായി ചിന്തിക്കുകയും പുതിയ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ജോലിയില്‍ ഈ കഴിവ് അംഗീകരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. അനാരോഗ്യകരമായ പല കാര്യങ്ങളും ജീവിതത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ സാധിക്കും.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സഹാനുഭൂതി വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ ജോലിസ്ഥലത്തെ ബന്ധങ്ങള്‍ മികച്ചതാവുന്നു. സഹപ്രവര്‍ത്തകരോടൊപ്പം പല വിധത്തിലുള്ള സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഏത് പ്രശ്‌നത്തിനും ഇവര്‍ക്കിടയില്‍ പരിഹാരം കാണുന്നതിന് സാധിക്കുന്നു. വ്യക്തിപരമായ ശ്രമം നിമിത്തം കരിയര്‍ മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











