Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഇന്ന് ദുര്‍ഗ്ഗാഷ്ടമിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നവര്‍: ഇന്നത്തെ സമ്പൂര്‍ണ സമഗ്രഫലം അറിയാം 12 രാശിക്കും
ഇന്നത്തെ ദിവസം നവരാത്രിയുടെ അവസാന ദിവസങ്ങളിലേക്കാണ് കടക്കുന്നത്. ചൊവ്വാഴ്ച ദിനത്തില്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇന്നത്തെ ദിവസം ഗജകേസരി യോഗം തേടി എത്തുന്നു. ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് കരിയറും ആരോഗ്യവും ദാമ്പത്യവും സാമ്പത്തികവും എത്രത്തോളമാണ് എന്നതാണ്.
ഇന്ന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ആരൊക്കെയാണ് ദോഷഫലങ്ങളില്‍ മുന്നോട്ട് പോവുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശികളിലും എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആഴ്ചയിലെ രണ്ടാമത്തെ ദിവസം വളരെ ശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. അത് മാത്രമല്ല പലപ്പോഴും നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി മികച്ച സമയമാണ്. കുടുംബാംഗങ്ങളോടും കുട്ടികളോടുമൊപ്പം യാത്ര ചെയ്യാനും യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും പുതിയ ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ന് അനുകൂല സമയമാണ്. കൂടാതെ കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കേണ്ടതാണ്. ചെറിയ ചില പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവുകള്‍ വര്‍ദ്ധിക്കാം. കുടുംബാംഗങ്ങളുമായി കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യകാര്യത്തില്‍ ഇന്ന് പ്രത്യേക ശ്രദ്ധ വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പല കാരണങ്ങള്‍ കൊണ്ടും ആശുപത്രി സന്ദര്‍ശനം വേണ്ടി വന്നേക്കാം. ജോലി ഇല്ലാത്തവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി മാറ്റങ്ങളുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്ന് വിജയം തേടി എത്തുന്ന ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയുണ്ടാവും. ഇത് പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു സമ്മിശ്ര ദിവസമായതിനാല്‍ അല്പം ശ്രദ്ധിക്കണം. ജോലിയില്‍ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമാണ്. കുടുംബത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റമോ ശമ്പളവര്‍ദ്ധനവോ ലഭിക്കുന്നു. അത് മാത്രമല്ല മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും യോഗം കാണും. പലപ്പോഴും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നു എന്നതും ഇന്നത്തെ പ്രത്യേകതയാണ്. ആരോഗ്യം അവഗണിക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. തൊഴില്‍, ബിസിനസ്സ് രംഗങ്ങളില്‍ പുരോഗതി തേടി എത്തുന്നു. പല കോണില്‍ നിന്നും അപ്രതീക്ഷിതമായി ധനം ലഭിക്കാന്‍ സാധ്യത കാണുന്നു. ബിസിനസ്സില്‍ മികച്ച ലാഭവും ഭാവിയിലേക്ക് നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് അറിഞ്ഞിരിക്കേണ്ടതും. പല വിധത്തിലുള്ള പരാജയങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അതിനെ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ദാമ്പത്യത്തെ പ്രശ്നത്തിലെത്തിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്ന് കലയിലും സാഹിത്യത്തിലും താല്പര്യം വര്‍ദ്ധിക്കുന്ന ഒരുദിവസമാണ്. അത് മാത്രമല്ല വിദ്യാഭ്യാസത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു. കുടുംബ കാര്യങ്ങളില്‍ സ്നേഹവും വാത്സല്യവും തേടി എത്തുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.



Click it and Unblock the Notifications