Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: നേട്ടങ്ങളുടെ പെരുമഴ നനയും രാശിക്കാര്‍: സമ്പൂര്‍ണം സമഗ്രം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന സന്തോഷത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതും നമുക്ക് നോക്കാം.
മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. കൂടാതെ കര്‍മ്മ മേഖലയില്‍ അനുകൂല ഫലം കാത്തിരിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാവും. മറ്റുള്ളവരുടെ ആദരവ് ലഭിക്കുന്നു. പല കാര്യങ്ങളിലും കാലതാമസം നേരിടേണ്ടി വരുന്നു. ജോലിയില്‍ സ്ഥാനഭ്രംശം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തികമായി അനുകൂല സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും ഭൂമി ക്രയവിക്രയത്തിന് അനുകൂല സമയമാണ്. അത് മൂലം സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. സൗഹൃദത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നു. വിദേശത്ത് നിന്ന് ധനം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങുന്നതിന് യോഗം കാണുന്നു. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കും. എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അമ്മയുടെ ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാരില്‍ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയാണ്. അത് മാത്രമല്ല വിവാഹക്കാര്യങ്ങള്‍ക്കും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും ധനം വന്നു ചേരുന്നു. കടബാധ്യതകള്‍ എല്ലാം ഇല്ലാതാവുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ തേടി എത്തുന്നു. ഭാര്യഭര്ത്താക്കന്മാര്ക്കിടയിലുള്ള പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ വേണം.

വൃശ്ചികം
ഉദര സംബന്ധമായ പ്രശ്നങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായി വരുന്നു. വാഹനം ഓടിക്കുമ്പോള്‍ അല്പം ശ്രഗദ്ധിക്കണം. പലപ്പോഴും ഉയര്‍ന്ന വിദ്യാഭ്യാസമാറ്റങ്ങള് അനായാസം സാധ്യമാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉന്നത വ്യക്തികളുമായി കണ്ടുമുട്ടേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും സന്താനങ്ങളുമായി മികച്ച സ്നേഹബന്ധം പുലര്‍ത്തുന്നതിന് സാധിക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും അതിനെ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ധന ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും പല കാര്യങ്ങളിലും ഉയര്‍ച്ചയും മാറ്റങ്ങളും സംഭവിക്കാം. ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തും. ഭൂമി. വാഹനം എന്നിവ വാങ്ങുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും ക്ഷമയോടെ നേരിടുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ തേടി എത്തും. പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. വാഹനം, വസ്തു, വീട് എന്നിവ വാങ്ങുന്നതിനുള്ള കാര്യത്തില്‍ തീരുമാനമാലുന്നു. കാര്യങ്ങള്‍ക്ക് അനുസരിച്ച് അനുകൂലഫലങ്ങള്‍ തീരുമാനിക്കപ്പെടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് നേട്ടങ്ങളും അനുകൂല ഫലങ്ങളും തേടി എത്തുന്നു. രാഷ്ട്രീയത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. പല കാര്യങ്ങളിലും തടസ്സമുണ്ടാവുമെങ്കിലും അതിനെ പെട്ടെന്ന് പരിഹരിക്കുന്നതിനും സാധിക്കും. എല്ലാ പ്രതിസന്ധികള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാം. സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications
