Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ദേവേന്ദ്രനും തടുക്കില്ല ഇന്ദ്രയോഗം , ഇന്നത്തെ ഭാഗ്യത്തില്‍ 12 രാശിക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. നിങ്ങളുടെ ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് അനുകൂല പ്രതികൂല ഫലങ്ങള്‍ കൊണ്ട് വരുന്നത്. വ്യാഴാഴ്ച ദിനമായ ഇന്ന് ഇന്ദ്രയോഗമാണ് ആരംഭമാവുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് ഓരോ മാറ്റങ്ങളും സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ ജീവിതത്തില്‍ അറിയേണ്ട മാറ്റങ്ങള്‍ നിസ്സാരമല്ല, കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. ഇന്ദ്രയോഗം നിമിത്തം ഗുണദോഷഫലങ്ങള്‍ 12 രാശിക്കാര്‍ക്കും എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി രംഗത്ത് നിശ്ചിതമായ ശ്രമങ്ങള്‍ പ്രതിഫലം നല്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിഗത ബന്ധങ്ങളില്‍ സുഖകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാര്യങ്ങളെല്ലാം മികച്ചതായി മാറും. ഭാഗ്യം വഴിയേ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ക്കായുള്ള അവസരങ്ങള്‍ തേടി എത്തും. ബന്ധുക്കളുമായി ഇടപഴകല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. യാത്രകള്‍ ഫലപ്രദമായി മാറുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ പണം കൈകാര്യം ചെയ്യാവൂ.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വിജയത്തിനുള്ള സാധ്യത ഇരട്ടിയാണ്. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അനാരോഗ്യകരമായ മാറ്റങ്ങള്‍ തേടി എത്തും. വ്യക്തിപരമായ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും. നിസ്സാരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. അനാരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നടത്തുന്ന എല്ലാ യാത്രകളും അനുകൂലമായി വരും. ജോലിയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. നിസ്സാരമായി കാണുന്ന പല കാര്യവും പിന്നീട് പ്രശ്നത്തിലേക്ക് എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ, ആരോഗ്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാം. നിസ്സാരമായി പല കാര്യത്തേയും കൈകാര്യം ചെയ്യുന്നത് വഴി സന്തോഷം നിലനില്ക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് മികച്ച വിജയം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സന്തോഷം കൂടെ തന്നെ നിലനില്ക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പലപ്പോഴും നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. പുതിയ പദ്ധതികള്‍ വിജയകരമാകും.



Click it and Unblock the Notifications
