Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: നിര്‍ണായക വഴിത്തിരിവുകള്‍ ഈ രാശിക്കാര്‍ക്ക്, സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പുതുവര്‍ഷത്തിലെ രണ്ടാമത്തെ ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കാവുന്ന നിര്‍ണായക വഴിത്തിരിവുകളെക്കുറിച്ചും നമുക്ക് നോക്കാം.
പുതുവര്‍ഷത്തില്‍ ആരുടെയെല്ലാം ഭാഗ്യമാണ് തെളിയുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് നിര്‍ണായകമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെ മേടം മുതല്‍ മീനം രാശിക്കാര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അംഗീകാരം, വിജയം എന്നിവയെല്ലാം ഇവരുടെ കൈപ്പിടിയില്‍ എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ തകിടം മറിയാം. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന്‍ സാധിക്കും. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നൂ. കൂടാതെ മാറ്റങ്ങള്‍ പല വിധത്തില്‍ സ്വാധീനിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. സാമ്പത്തിക നഷ്ടവും ആരോഗ്യ നഷ്ടവും സംഭവിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യപരാജയം സംഭവിക്കാം. പലപ്പോഴും അലച്ചില്‍ കൂടുതലായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പ്രണയത്തില്‍ പരാജയത്തിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും തടസ്സം നേരിടാം. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ പല സാഹചര്യങ്ങളും കൊണ്ട് വരും. ഉത്സാഹക്കുറവും പ്രശ്നങ്ങളും നിങ്ങളെ അലട്ടും. എല്ലാ തരത്തിലും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യവിജയം കാണുന്ന ദിനമാണ് ഇന്ന്. കൂടാതെ ആരോഗ്യവും അംഗീകാരവും നിങ്ങളെ തേടി എത്തും. ധനയോഗം പലപ്പോഴും ജീവിതത്തെ കൂടുതല്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റും. പ്രണയിക്കുന്നവര്‍ക്ക് മികച്ച ദിനമാണ്. ദാമ്പത്യം സന്തോഷകരം.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം പല വിധത്തിലാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നത്. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഒരുമിക്കുന്ന ദിവസം എന്ന് വേണമെങ്കില്‍ പറയാം. ശത്രുക്കള്‍ വര്‍ദ്ധിക്കാം, ലോണ്‍ അവസാന നിമിഷത്തില്‍ തള്ളിപ്പോവാം. ആരോഗ്യവും പ്രശ്നത്തിലാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. പലപ്പോഴും അഭിമാനകരമായ നിമിഷങ്ങള്‍ നിങ്ങളെ തേടി എത്തും. ചര്‍ച്ചകള്‍ എല്ലാം തന്നെ ഫലിക്കുന്നു. ശത്രുക്കള്‍ക്ക് നാശം സംഭവിക്കാം. ആരോഗ്യം മികച്ചതാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോവണം. പല കാര്യങ്ങളിലും നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടാവാം. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതം മാറ്റി മറിക്കാം. തടസ്സങ്ങള്‍ പലതും ജീവിതത്തില്‍ വന്നു ചേരുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗം കാണുന്നു. കൂടാതെ കാര്യവിജയവും, ജോലിയില്‍ ഉയര്‍ച്ചയും കാത്തിരിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
