Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: മാറ്റങ്ങളിലേക്ക് ആഴ്ചാവസാനം എത്തുന്നവര്‍, ഇന്ന് സമഗ്രം, സമ്പൂര്‍ണം 12 രാശിക്കും ഫലം
ഇന്നത്തെ രാശിഫലത്തില്‍ ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണ് കോട്ടങ്ങള്‍ എന്ന് നോക്കാം. അതിലുപരി ശ്രദ്ധയോടെ നീങ്ങേണ്ടവര്‍ ആരൊക്കെയെന്നതും അറിയാം, മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിങ്ങളുടെ ജീവിതം അടിപതറാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഇന്നത്തെ രാശിഫലം എത്രത്തോളം ഗുണകരമാണ് എന്നതാണ് പലരും ചിന്തിക്കുന്നത്, എന്നാല്‍ അത് എത്രത്തോളം കരുതല്‍ വേണം എന്നത് പലരും ചിന്തിക്കുന്നില്ല. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. കൂടാതെ പുതിയ ജോലികള്‍ ആരംഭിക്കാന്‍ ഊര്‍ജ്ജസ്വലതയും പ്രചോദനവും ഉണ്ടാവുന്നു. കരിയര്‍ സംബന്ധമായ അവസരങ്ങള്‍ ധാരാളം നിങ്ങളെ തേടിയെത്തും. എന്നാല്‍ പെട്ടെന്ന് തിടുക്കത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ബന്ധങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ ദിവസമാണ്. കൂടാതെ മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പുനരാരംഭിക്കുന്നതിന് സാധിക്കും. കൂടാതെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ശ്രദ്ധവേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംസാരിക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം. കരിയറുമായോ പഠനവുമായോ ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് യോഗം കാണുന്നു. കൂടാതെ വ്യക്തിജീവിതത്തിലെ ചില തെറ്റിദ്ധാരണകള്‍ക്ക് പരിഹാരം കാണേണ്ടതായി വരും.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കൂടുതല്‍ സന്തോഷം തേടി എത്തുന്നു. കൂടാതെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ യോഗം കാണുന്നു. ബിസിനസുകാര്‍ക്ക് ലാഭകരമായ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. ചെലവുകളില്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ നേതൃത്വ ഗുണങ്ങള്‍ പ്രകാശിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രാ പദ്ധതികള്‍ വിജയം കൊണ്ടുവരുന്നതിന് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കരിയറിലും വിദ്യാഭ്യാസത്തിലും ഭാഗ്യം തേടി എത്തുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരിയായ വിശ്രമം വേണം.

തുലാ രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ ചില കാലതാമസം സംഭവിക്കുന്നതിന് യോഗം കാണുന്നു. എന്നാല്‍ നിങ്ങളുടെ ക്ഷമ സഹായിക്കും. തുറന്ന ആശയവിനിമയത്തിലൂടെ ബന്ധങ്ങള്‍ മികച്ചതാക്കാവുന്നതാണ്.
വൃശ്ചിക രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നല്ല ഫലങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ വ്യക്തിജീവിതം സമാധാനപരമായി മുന്നോട്ട് പോവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഗുണകരമായിരിക്കും. അത് കൂടാതെ നിങ്ങളുടെ ആരോഗ്യ ദിനചര്യ ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്തെ ശ്രമങ്ങളെല്ലാം വിലമതിക്കപ്പെടും. ചില വെല്ലുവിളികള്‍ നിങ്ങളെ തേടി വന്നേക്കാം. അത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ കുടുംബ പിന്തുണ ആത്മവിശ്വാസം നല്‍കും. ധനകാര്യമാറ്റങ്ങള് നിങ്ങളെ തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കലാകാരന്മാര് പലപ്പോഴും അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി, അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കരിയറിലും സാമ്പത്തിക മേഖലയിലും നല്ല അവസരങ്ങള്‍ തേടി എത്തുന്നു. ശാരീരിക ആരോഗ്യം നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു.



Click it and Unblock the Notifications
