Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: വീഴ്ചയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കും: ഫലം നിശ്ചയം 12 രാശിക്കും ഫലങ്ങള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത് ഗുണാനുഭവങ്ങള്‍ നല്‍കുമോ അതോ ദോഷമാണോ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
കരിയര്‍, ധനം, ദാമ്പത്യം, വിവാഹം, പ്രണയം എന്നിങ്ങനെയെല്ലാം നിങ്ങള്‍ക്ക് എപ്രകാരം എന്ന് നോക്കാം. അതിലുപരി അത് ഏതൊക്കെ തരത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൂടുതല്‍ അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം അത്രയധികം സുഗമമായി പോവണം എന്നില്ല. വിശ്രമം ഇല്ലാത്തത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. കാലാവസ്ഥാ സംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികം ശക്തമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒന്നിലധികം ധനാഗമ മാര്‍ഗ്ഗങ്ങള്‍ സംഭവിക്കാം. അത് പലപ്പോഴും നിങ്ങളില്‍ സംതൃപ്തിയും നല്കുന്നു. വാഹനഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല തരത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയില്‍ നിന്ന് അഭിനന്ദനം ലഭിക്കാം. പല കോണില്‍ നിന്നും അനുകൂല ഫലങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അന്യരെക്കൊണ്ടുള്ള ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നു. പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. സ്വന്തം കഴിവിനാല് നിങ്ങള്‍ക്ക് ഉയര്‍ച്ചയിലേക്ക് എത്താം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പണമിടപാടുകളില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള യോഗംകാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗംകാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും ദീര്‍ഘയാത്ര തേടി എത്തും. ശ്രദ്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് വീഴ്ച, പരിക്ക് പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അകന്ന് നിന്നിരുന്ന ബന്ധുക്കള്‍ അടുത്ത് വരുന്നു. കലാകായിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു, പല കാര്യത്തിലും അഭിപ്രായ ഭിന്നത സംഭവിക്കാം. അത് ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നല്ലതായിരിക്കണം. അല്ലാത്ത പക്ഷം അബദ്ധങ്ങള്‍ സംഭവിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മാതാപിതാക്കളുമായി നല്ല സന്തോഷത്തില്‍ ജീവിക്കാന്‍ സാധിക്കും. ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക വിഷമങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും പലരുടേയും സഹായത്തില്‍ ഇതിന് പരിഹാരം കാണാവുന്നതാണ്. അഭിമാനക്ഷതം പോലുള്ളവ നേരിടുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സന്താനയോഗത്തിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് വിദേശത്ത് നിന്നുള്ള ധനനേട്ടങ്ങള്‍ തേടി എത്തുന്നു. കൃഷിപ്പണിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അത് നിങ്ങള്‍ക്ക് അംഗീകാരം കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ ശ്രമിക്കേണ്ടി വരും. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിന് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാവുന്നു ഇന്നത്തെ ദിവസം. ബിസിനസ് നേട്ടങ്ങള്‍ തേടി എത്തും. കടങ്ങള്‍ വീട്ടുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ജോലിയില്‍ തേടി എത്തും.
മീനം
മീനം രാശിക്കാരുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ഉത്കണ്ഠയും അമിത ദേഷ്യവും അല്പം നിയന്ത്രിക്കേണ്ടതാണ്.



Click it and Unblock the Notifications