Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
Rashiphalam: നവംബര്‍ 1, മാസം തുടക്കം തന്നെ ഐശ്വര്യം നിറയും, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്ന് നവംബര്‍ 1, ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഓരോ രാശിക്കാരുടേയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. അത് മാത്രമല്ല നിങ്ങളഉടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു.
സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. ഈ ഗ്രഹചലനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ തുടക്കങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അത് മാത്രമല്ല തൊഴില്‍ രംഗത്ത് വളര്‍ച്ചയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. സാമ്പത്തികമായും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഇന്നത്തെ ദിവസം പ്രത്യേകത തന്നെയാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഒന്നാം തീയ്യതി സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. കുടുംബാംഗങ്ങളുമായി ചെലവഴിക്കുന്ന സമയം മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
തൊഴില്‍ രംഗത്ത് ചില മാറ്റങ്ങള്‍ നവംബര്‍ ആദ്യ ദിനത്തില്‍ തേടി എത്തും. കൂടാതെ പല വിധത്തിലുള്ള പുതിയ പദ്ധതികളില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങളെ പിന്നീട് പ്രശ്നത്തിലേക്ക് എത്തിക്കും.
കര്‍ക്കിടകം രാശി
മാനസികമായി ഉത്സാഹം നിറഞ്ഞ ദിനമായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. കൂടാതെ നിങ്ങളുടെ ബന്ധങ്ങളില്‍ പരസ്പര മനസ്സിലാക്കാന്‍ സാധിക്കും. അത് ദാമ്പത്യത്തിലും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് വഴി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വകാര്യ ജീവിതത്തിലും തൊഴില്‍ രംഗത്തും സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കാം. അത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുന്നു. കൂടാതെ വൈകുന്നേരത്തോടെ അല്പം ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴായി ധാരാളം യാത്രകളും പുതിയ പരിചയങ്ങളും ഉണ്ടാകും. പഠനത്തിലും കരിയറിലും പുരോഗതി നിങ്ങളെ തേടി എത്തും. കൂടാതെ നിങ്ങളുടെ ആരോഗ്യം നല്ലതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവും. കൂടാതെ പഴയ കടബാധ്യതകള്‍ തീര്‍ക്കാനാവും. ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുന്നത് വഴി അത് വരുമാനം വര്‍ദ്ധിപ്പിക്കുകയും മാറ്റങ്ങള്‍ അനുകൂലമാക്കുകയും ചെയ്യുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ദിനമാണ്. കൂടാതെ ജോലിയില്‍ മേലധികാരികളുടെ പിന്തുണ ലഭിക്കുകയും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി ശ്രദ്ധ ആവശ്യമുള്ള ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ദൂരയാത്രയ്ക്ക് അനുകൂലമായ സമയമാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ആത്മവിശ്വാസം വര്‍ധിക്കുകയും അത് വഴി ജീവിതം മാറി മറിയുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കാര്യങ്ങളെല്ലാം തന്നെ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. കൂടാതെ നീണ്ട നാളായി കാത്തിരുന്ന ചില കാര്യങ്ങള്‍ പൂര്‍ത്തിയാകും. കുടുംബസഹായം ലഭിക്കുന്നതോടൊപ്പം തന്നെ അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിനും നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കും. കൂടാതെ ആരോഗ്യം ശ്രദ്ധിക്കുന്നതിന് പ്രാധാന്യം നല്‍കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സമയം എടുക്കുന്നു. അത് മാത്രമല്ല സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുന്നതിന് യോഗം കാണുന്നതിനാല്‍ അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസവും ഉത്സാഹവും നിറഞ്ഞ ദിനമായിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തി സ്ഥിതി അനുകൂലമായി വരും. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യുന്നതിന് സമയം കണ്ടെത്തണം.



Click it and Unblock the Notifications