Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
നടക്കാനിരിക്കുന്നത് മഹാഗ്രഹസംഗമം: ശനിയും ശുക്രനും ചേരുമ്പോള്‍ ഭാഗ്യമുദിക്കുന്നവര്
വേദജ്യോതിഷ പ്രകാരം ദീപാവലി വരുന്നത് ഒക്ടോബര്‍ 31-നാണ്. ഈ ദിനത്തില്‍ ശുക്രന്റേയും ശനിയുടേയും സംഗമം നടക്കുന്നുണ്ട് എന്നതാണ് ഈ വര്‍ഷത്തെ ദീപാവലിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ജീവിതത്തേയും ഈ ഗ്രഹസംഗമം സ്വാധീനിക്കുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ഗ്രഹസംഗമം നടക്കുന്നത്. കാരണം 30 വര്‍ഷത്തിന് ശേഷമാണ് ശനി സ്വരാശിയായ കുംഭത്തിലേക്ക് സംക്രമിച്ചത്.
ശുക്രനും ശനിയും സംയോജിക്കുന്നതിന്റെ ഭാഗമായി ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മഹാഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദീപാവലിക്ക് ശേഷം ഭാഗ്യം കാത്തിരിക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ നിന്ന് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റേയും ശനിയുടേയും സംയോജനം വളരെ മികച്ചതായിരിക്കും. കൂടാതെ വരുമാനത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വെറുതേയിരുന്നാല്‍ പോലും പണം ലഭിക്കുന്ന അവസ്ഥ നിങ്ങളിലുണ്ടാവുന്നു. വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ജോലിയില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസിലൂടെ സാമ്പത്തിക നേട്ടം വളരെ മികച്ചതായിരിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസിനോടൊപ്പം തന്നെ പഠന കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്‍പന്തിയില്‍ എത്തുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ മിഥുനം രാശിക്കാര്‍ക്ക് നല്കുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കാരണം മിഥുനം രാശിക്കാരുടെ ഒന്‍പതാം ഭാവത്തിലാണ് ഇത്തരത്തില്‍ ഗ്രഹസംഗമം നടക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കാലങ്ങളായി നടക്കാതിരുന്ന പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ വിദേശത്ത് സ്ഥിരതാമസത്തിനും ജോലിക്കും ഉള്ള സാധ്യതയും ഉണ്ട്. അത് മാത്രമല്ല ബിസിനസില്‍ ഇറക്കിയ പണം മുഴുവന്‍ വലിയ ലാഭത്തോടെ തിരിച്ച് പിടിക്കാനും സാധിക്കുന്നു. ജോലിസ്ഥലത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. ഇത് ജീവിതത്തില്‍ എല്ലാ തരത്തിലും പോസിറ്റീവിറ്റി നിറക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയും ശുക്രനും സംയോജിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുംഭത്തിന്റെ ലഗ്നഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നതും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പല കാര്യങ്ങള്‍ക്കും പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവും. പ്രമോഷന് ലഭിക്കുകയും ജോലിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശനിയുടെ ശുഭസ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസിലെ നേട്ടങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
