Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ഇടവം രാശിയില്‍ ബുധ-വ്യാഴ സംഗമം: 3 രാശിക്ക് ദാമ്പത്യം, കരിയര്‍, സാമ്പത്തികം- നേട്ടങ്ങള്‍ വരുന്ന വഴിയറിയില്ല
ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ നമ്മുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നു. അതുപോലെ തന്നെ ചില രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ജീവിതത്തെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു. ജ്യോതിഷ പ്രകാരം വ്യാഴവും ബുധനും ഇടവം രാശിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് ചേരുന്നത് വഴി ജീവിതം തന്നെ മാറുന്ന ചില രാശിക്കാരുണ്ട്.. ഒരിക്കലും ഇത്തരം സംയോജനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ടെന്ഷനടിക്കേണ്ടതില്ല. ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്ന ഒരു സമയത്തിലൂടെ ഇപ്പോഴത്തെ ഗ്രഹമാറ്റം കടന്ന് പോവുന്നത്.
ബുധ-വ്യാഴ സംഗമം 12 രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് നമ്മള് പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. അത്തരത്തില്‍ 3 രാശിക്കാരാണ് ഉള്ളത്. ഭാഗ്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന ചില രാശിക്കാരുണ്ട്. ഇടവം രാശിയിലെ ബുധ-വ്യാഴ സംഗമം നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റേയും വ്യാഴത്തിന്റേയും സംയോജനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. അത് മാത്രമല്ല അപ്രതീക്ഷിതമായുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ഫലം ലഭിക്കുന്നു. കുടംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. യാതൊരു തരത്തിലും പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. എങ്കിലും കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തികം മെച്ചപ്പെടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റേയും വ്യാഴത്തിന്റേയും സംയോജനനം പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഇടവം രാശിക്കാരില്‍ അവരുടെ ലഗ്നത്തിലാണ് ഇത് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യക്തിത്വത്തിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ ഈ കാലയളവില്‍ ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കുടുംബവുമായുള്ള ബന്ധം മികച്ചതായിരിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുകയും അതെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ശുഭകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ എല്ലാ വിധത്തിലുള്ള ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ വിജയം കണ്ടെത്താം. കൂടാതെ വാഹനയോഗത്തിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications