Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രണ്ട് ദിവസത്തേക്ക് ചതുര്‍ഗ്രഹയോഗം; ഈ രാശിക്കാര്‍ക്ക് വച്ചടി കയറ്റവും സാമ്പത്തികനേട്ടങ്ങളും
ഓരോ മാസവും ചില ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തും. ഇതിന്റെ പ്രതിഫലനങ്ങള്‍ ഭൂമിയില്‍ അറിയാന്‍ സാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ചിലപ്പോള്‍ ഒരു ഗ്രഹം മാത്രമായിരിക്കും ഒരു രാശിയില്‍ ഉണ്ടായിരിക്കുക. എന്നാല്‍ മറ്റുചിലപ്പോള്‍ ഒന്നിലധികം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഉണ്ടായെന്ന് വരാം. മറ്റുചിലപ്പോള്‍ ഗ്രഹങ്ങള്‍ പരസ്പരം സ്വാധീനം ചെലുത്തുന്ന സ്ഥാനങ്ങളില്‍ വരും. അപ്പോഴാണ് പല യോഗങ്ങളും രൂപപ്പെടുന്നത്. ഈ മാസം അത്തരത്തില്‍ നാല് ഗ്രഹങ്ങളുടെ സംയോഗം നടക്കാനിരിക്കുകയാണ്.

ശുക്രന്‍, ബുധന്‍, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങളാണ് ഒരുമിച്ച് വരാന്‍ പോകുന്നത്. ഈ സംയോജനം ചില രാശികള്‍ക്ക് വളരെ മംഗളകരവം ഐശ്വര്യദായകവുമാണെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇവര്‍ക്ക് സാമ്പത്തിക ലാഭവും ഐശ്വര്യവും ഭൗതികമായ നേട്ടങ്ങളും ഉണ്ടാകും. മാത്രമല്ല വസ്തുവകകള്‍ വാങ്ങാനും കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനും ഇവര്‍ക്ക് സാധിക്കും. ഈ രാശികളിലുള്ളവര്‍ക്ക് ഇതോടൊപ്പം ഏറെ കാലമായി കാത്തിരുന്ന ഉദ്യോഗക്കയറ്റത്തിനും ശമ്പള വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്.
ചതുര്‍ഗ്രഹയോഗം
നാല് ഗ്രഹങ്ങളുടെ സംയോഗത്തെയാണ് ചതുര്‍ഗ്രഹയോഗമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. 2024 ഏപ്രില്‍ 23 തുടങ്ങി ഏപ്രില്‍ 25 വരെ വെറും രണ്ട് അല്ലെങ്കില്‍ രണ്ടര ദിവസത്തേക്കാണ് ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നത്. ഏപ്രില്‍ 25ന് ശുക്രന്‍ മീനത്തില്‍ നിന്നും മേടത്തിലേയ്ക്ക് പ്രവേശിക്കും. അപ്പോള്‍ മീനം രാശിയില്‍ ചതുര്‍ഗ്രഹയോഗം രൂപം കൊള്ളും.
ചതുര്‍ഗ്രഹയോഗത്തിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടക രാശിയില്‍ ഉള്ളവര്‍ക്ക് ചതുര്‍ഗ്രഹയോഗത്തിലൂടെ പലതരത്തിലുള്ള നേട്ടങ്ങള്‍ വന്നുചേരും. കര്‍ക്കിടക രാശിയുടെ ഒമ്പതാംഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. കരിയറിലും ബിസിനസ് രംഗത്തും ഉയര്‍ച്ചയാണ് ഈ യോഗം മൂലം കര്‍ക്കിട രാശിക്കാര്‍ക്ക് വരാന്‍ പോകുന്ന ഒരു ഗുണം. അതോടൊപ്പം, മതപരമായ കാര്യങ്ങളിലും സമൂഹസേവനത്തിലും ഇവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. നിര്‍ത്തിവെച്ച ജോലികള്‍ വേഗത്തില്‍ പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധ്യതയുണ്ട്. അതേസമയം, ഈ രാശിയില്‍ ഉള്ളവര്‍ക്ക് ആഗ്രഹങ്ങളും വര്‍ദ്ധിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ നല്ല സമയമാണ്.
മിഥുനം
മിഥുനം രാശിയില്‍ ഉള്ളവര്‍ക്കും ചതുര്‍ഗ്രഹയോഗം നേട്ടമുണ്ടാക്കും. ഈ രാശിയില്‍ ഉള്ളവരുടെ ഗ്രഹനിലയിലെ കര്‍മ്മ ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ജോലിസ്ഥലത്തും ബിസിനസ്സിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ രാശിയില്‍ ഉള്ളവര്‍ക്ക് സാധിക്കും. വ്യക്തിജീവിതത്തില്‍ സന്തോഷം നിറയും. കുടുംബാന്തരീക്ഷം മെച്ചപ്പെടുകയും വീടുകളില്‍ സമാധാനം നിറയുകയും ചെയ്യും. ജോലിയില്ലാത്തവര്‍ക്ക് ജോലി അന്വേഷിക്കാന്‍ പറ്റിയ സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്.
ധനു
ധനു രാശിയില്‍ ഉള്ളവര്‍ക്ക് ചതുര്‍ഗ്രഹയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ധനുരാശിയിലെ നാലാംഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ രാശിയിലുള്ളവര്‍ക്ക് ഭൗതികമായ സുഖങ്ങളും സൗകര്യങ്ങളും വന്നുചേരും. പുതിയ വാഹനങ്ങളും വസ്തുക്കളും വാങ്ങാന്‍ യോഗമുണ്ടാകും. പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കാത്ത ചില സമ്മാനങ്ങളോ സര്‍പ്രൈസുകളോ ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










