Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ശിവനും പാര്‍വ്വതിയും പോലെ; കൂട്ടായി വരുന്നത് ഇവരെങ്കില്‍ നിങ്ങളാകും പെര്‍ഫെക്ട് കപ്പിള്‍
ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ആളുകള്‍ പോലും പൊരുത്തത്തില്‍ വിശ്വസിക്കുന്നുണ്ട്. നാളോ ജാതകമോ ഒന്നും നോക്കിയില്ലെങ്കിലും ചിലയാളുകള്‍ക്കൊപ്പം കൂടുമ്പോള്‍ നമുക്ക് ചേരുന്നവരാണെന്ന് മനസ്സില്‍ തോന്നും. ചിന്തകളിലും ഇഷ്ടങ്ങളിലുമെല്ലാം യോജിപ്പ് ഉണ്ടായിരിക്കും. അത് വെറുതയല്ലെന്നാണ് ജ്യോതിഷത്തിലും പറയുന്നത്. വിവാഹമായാലും സൗഹൃദമായാലും മറ്റേത് ബന്ധമായാലും ആളുകള്‍ക്കിടയില്‍ ഒരു പൊരുത്തം ഉണ്ടെങ്കിലേ ആ ബന്ധം വിജയിക്കൂ.

പൊരുത്തം കണ്ടെത്താന്‍ ജാതകവും ഗ്രഹനിലയും നാളുകളുമൊക്കെയാണ് ജ്യോതിഷത്തില്‍ ഉപയോഗിക്കാറ്. വിവാഹത്തിന് മുന്നോടിയായി ജാതകപ്പൊരുത്തം നോക്കുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ സാധാരണമാണ്. പക്ഷേ രാശികള്‍ മാത്രം നോക്കിയാലും രണ്ട് വ്യക്തികള്‍ക്കിടയിലെ പൊരുത്തം സംബന്ധിച്ച ചില സൂചനകള്‍ ലഭിക്കും.
പെര്‍ഫെക്ട് കപ്പിള്‍
വിവാഹം കഴിക്കാന്‍ പോകുന്നവരും വിവാഹിതരായവര്‍ക്കും തങ്ങളുടെ പങ്കാളി ഏറ്റവും അനുയോജ്യമായ ആളാകണമെന്ന ചിന്തയായിരിക്കും ഉണ്ടായിരിക്കുക. ചില രാശികളില് ജനിച്ച ആളുകള്‍ വിവാഹജീവിതത്തില്‍ ഫെര്‍ഫെക്ട് കപ്പിള്‍ ആയിരിക്കുമെന്നാണ് സങ്കല്‍പ്പം. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം-ധനു രാശികള്‍
തുലാം രാശിയുടെ സ്വതസിദ്ധമായ, ആരെയും ആകര്‍ഷിക്കുന്ന പ്രകൃതവും ധനു രാശിയുടെ സാഹസികതയും അവരെ പെര്‍ഫെക്ട് കപ്പിള്‍ ആക്കുന്നു. ഇരു രാശികളും ദാമ്പത്യത്തില്‍ സന്തോഷവും ബാലന്‍സിംഗും കൊണ്ടുവരും.
കന്നി-മകരം രാശികള്‍
കന്നി രാശിയും മകരം രാശിയും ഭൂതത്വരാശികള് ആണ്. ഇവര്‍ക്ക് എളുപ്പത്തില്‍ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. കന്നി രാശിക്കാര്‍ സൂക്ഷ്മമായ കാര്യങ്ങള്‍ക്കും ശ്രദ്ധ നല്‍കുന്നവരാണ്. മകരം രാശിക്കാര്‍ നിശ്ചയദാര്‍ഢ്യം ഉള്ളവരാണ്. ഈ രാശികളില് ഉള്ളവര്‍ തമ്മില്‍ ചേരുമ്പോള്‍ വളരെ സ്ഥിരതയുള്ള, മികച്ച കപ്പിളായി മാറും.
കുംഭം-മേടം രാശികള്‍
കുംഭം രാശി പുതിയ ആശയങ്ങള്‍ക്ക് പേരുകേട്ട രാശിയാണ്. മേടം രാശി കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളവരും. അതുകൊണ്ടാണ് ഈ രാശികള്‍ ചേരേണ്ട രാശികള്‍ ആകുന്നത്. ഇവര്‍ ഒന്നിച്ചാല്‍ ഭാവിയ്ക്ക് ഊന്നല്‍ നല്കി വളരെ സജീവമായി, ഊര്‍ജസ്വലമായി ജീവിക്കുന്ന കപ്പിളാകും.
കര്‍ക്കടകം- ഇടവം രാശികള്‍
കര്‍ക്കടകം രാശിയും ഇടവം രാശിയും പ്രണയവും ദാമ്പത്യവും പങ്കുവെക്കാന്‍ ഉത്തമമായ രാശികള്‍ ആണ്. ഇടവം രാശിക്കാര്‍ തങ്ങളോടൊപ്പമുള്ളവര്ക്ക് സുരക്ഷിതത്വം നല്കുന്നതില് മിടുക്കരാണ്. അതേസമയം കര്‍ക്കടം രാശി കരുതലിന്റെയും സ്നേഹത്തിന്റെയും പര്യായമാണ്. ഇവര്‍ തമ്മില്‍ ചേര്‍ന്നാല്‍ വളരെ പരസ്പരം വിശ്വസ്തരായ, വിധേയത്വമുള്ള കപ്പിള്‍ ആകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications