Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ശനിയും ശുക്രനും ചേരുന്നു: വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വ രാജയോഗം
ജ്യോതിഷപ്രകാരമുണ്ടാവുന്ന മാറ്റങ്ങളില്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നത രാജയോഗങ്ങള്‍ തന്നെയാണ്. പലരും ഇത്തരം രാജയോഗത്തില്‍ അനുകൂല ഫലങ്ങളില്‍ ആറാടുന്നു. പലപ്പോഴും രാശി മാറ്റവും ഗ്രഹമാറ്റവും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇവ അനുകൂല ഫലത്തേക്കാള്‍ പ്രതികൂല മാറ്റങ്ങള്‍ നല്‍കുന്നതും നിസ്സാരമല്ല. പക്ഷേ അപൂര്‍വ്വമായി സംഭവിക്കുന്ന ശനി-ശുക്ര സംയോഗത്തില്‍ ഒന്നിലധികം രാജയോഗങ്ങളാണ് രൂപപ്പെടുന്നത്.
ഇടവം രാശിയിലേക്ക് വ്യാഴം സഞ്ചരിക്കുന്നതോടൊപ്പം തന്നെ ശനി സൂര്യനോട് വളരെ അടുത്ത് വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സൂര്യന്, ഗുരു, ശുക്രന്, ശനി എന്നിവരുടെ അപൂര്‍വ സംയോജന ഫലമായി ശാസ്, മാളവ്യ, ഹന്‍സ രാജയോഗം എന്നിവ ഉണ്ടാവുന്നു. ഈ ഗ്രഹമാറ്റങ്ങളാണ് രാജയോഗത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇതില്‍ അനുദിനം മാറ്റങ്ങള്‍ കൊണ്ട് വരുന്ന അനുകൂല നേട്ടങ്ങളുണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ അപൂര്‍വ്വ ഗ്രഹസംക്രമ ഫലമായി രണ്ട് രാജയോഗങ്ങളാണ് ഉണ്ടാവുന്നത്. നിങ്ങള്‍ക്ക് സാമ്പത്തികമായി അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുകയും അത് വഴി സാമ്പത്തിക അസ്ഥിരത മാറുകയും ചെയ്യുന്നു. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു.ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ ജോലി ചെയ്യുന്നവരെങ്കില്‍ ഇവര്‍ക്ക് കര്‍മ്മരംഗത്ത് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഇതോടൊപ്പം നിങ്ങളെ തേടി നിരവധി സ്ഥാനമാനങ്ങളും വരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഈ സമയം ഉണ്ടാവുന്നു.
മിഥുനം രാശി
രാജയോഗഫലമായി ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. സ്ഥാനമാനങ്ങളും സമൂഹത്തില്‍ അംഗീകരവും നിങ്ങളേ തേടി വരുന്നതോടൊപ്പം തന്നെ ആഗ്രഹപൂര്‍ത്തീകരണവും സംഭവിക്കുന്നു. കൂടാതെ നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഈ രാജയോഗത്തിന്റേയും ഗ്രഹസംയോഗത്തിന്റേയും പ്രത്യേകതയും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം എപ്പോഴും നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ രാശിമാറ്റം ഏറ്റവും കൂടുതല്‍ കുംഭം രാശിയെ സ്വാധീനിക്കുന്നു. അപൂര്വ്വമാറ്റങ്ങള് ജീവിതത്തില്‍ സംഭവിക്കുന്നു. ശനിദേവന് വക്രഗതിയില്‍ സഞ്ചരിക്കുന്നത് വഴി നേട്ടങ്ങള്‍ കുംഭം രാശിക്കാരില്‍ ഉണ്ടാവുന്നു. ഇതിനോടൊപ്പം തന്നെ ഗ്രഹസംയോഗം കൂടി സംഭവിക്കുമ്പോള്‍ ഫലങ്ങള്‍ ഇരട്ടിയാവുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നു. അതോടൊപ്പം തന്നെ ചെയ്യുന്ന ഏത് കാര്യവും വിജയത്തിലെത്തിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവുന്നു. സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് രാജയോഗത്തിന്റെ ഫലമായി സാമ്പത്തിക മാറ്റങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. സമ്പത്തും പുരോഗതിയം വിടാതെ പിന്തുടരുന്നു. പൂര്‍വ്വികമായി സമ്പത്ത് ലഭിക്കുന്നു. കര്‍മ്മരംഗത്ത് ആഗ്രഹിക്കുന്നതിനേക്കാള്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പല അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത ലാഭം തേടി വരുന്നു. ഇത് വീണ്ടും ബിസിനസിന് വേണ്ടി നിക്ഷേപിക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കും. കണ്ടകശനിയില്‍ നിന്ന് ജനുവരി 17-ന് ശേഷമാണ് ധനു രാശിക്കാര്‍ക്ക് മോചനം ലഭിച്ചത്. എല്ലാ വിധത്തിലും പോസിറ്റീവിറ്റി നിറയുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications