Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂണില്‍ 5 രാജയോഗങ്ങള്‍, പെരുമഴ പോലെ ഭാഗ്യം പെയ്തിറങ്ങും; 5 രാശിക്ക് ധനയോഗം
June 2024 Astrology:ജൂണ്‍ മാസത്തിലേക്ക് കടക്കാന്‍ ഇനി ഏതാനും നാളുകള്‍ കൂടിയേയുള്ളൂ. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ വളരെ അത്ഭുതകരമായ സംയോജനമാണ് ജൂണില്‍ സംഭവിക്കാന്‍ പോകുന്നത്. ജൂണ്‍ മാസം അഞ്ച് രാജയോഗങ്ങളുടെ ഒരു സ്വാധീനം ഉണ്ടാകും. ഗ്രഹങ്ങളുടെ സംയോജനത്താല്‍ ജൂണില്‍ മാളവ്യ രാജ്യയോഗം, ശശ രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം, രുചക രാജയോഗം, ബുധാദിത്യ രാജ്യയോഗം എന്നിവ രൂപപ്പെടും.
ഈ 5 രാജയോഗത്തിന്റെ ഫലം 5 രാശിക്കാര്‍ക്ക് വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും പുരോഗതിയും ലഭിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ജൂണ്‍ മാസത്തിലെ രാജയോഗങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം സമ്മാനിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഈ മാസം രാശി അധിപനായ ചൊവ്വ മേടരാശിയില്‍ വരാന്‍ പോകുന്നു. അതുവഴി രുചക രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തില്‍, ജൂണ്‍ മാസത്തില്‍ മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരു വ്യത്യസ്തമായ ഊര്‍ജ്ജവും ഉത്സാഹവും അനുഭവപ്പെടും. ഈ സമയം രാഷ്ട്രീയ, സര്‍ക്കാര്‍ മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല ദിവസമായിരിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന മേടം രാശിക്കാര്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതകളുണ്ട്.
ഇടവം
ഈ മാസം ശുക്രന് ഇടവത്തിലുണ്ടാകും. അതോടൊപ്പം ബുധനും ഇവിടെ ഉണ്ടാകും. ഇവ രണ്ടും കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു. കൂടാതെ ശുക്രന് അതിന്റെ ഉദാത്ത രാശിയില്‍ നില്ക്കുന്നതിനാല് മാളവ്യ രാജയോഗവും രൂപപ്പെടുന്നു. ഈ മാസം നിങ്ങളുടെ ഭൗതിക സൗകര്യങ്ങളില്‍ വര്‍ദ്ധനവ് കാണും. വാഹനം വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂണ്‍ മാസത്തില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. പ്രണയജീവിതത്തില്‍ പുരോഗതി കാണും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തിന്റെ ആരംഭം അല്പം മിതമായിരിക്കും. എന്നാല്‍ ജൂണ്‍ 14-ന് ശേഷമുള്ള സമയം നിങ്ങള്‍ക്ക് വളരെ മികച്ച ഫലങ്ങള്‍ ലഭിക്കും. മാസത്തിന്റെ മധ്യത്തില്‍ ബുധനും സൂര്യനും മിഥുന രാശിയില്‍ സംക്രമിക്കും. ഇത് ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും. കൂടാതെ ലക്ഷ്മി നാരായണ രാജയോഗവും ഈ മാസം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ ഈ മാസം മികച്ചതായിരിക്കും. നിങ്ങളുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഈ മാസം നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ മാസം വലിയ ഇടപാടുകള്‍ ലഭിച്ചേക്കാം. സെയില്‍സ് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം വളരെ നല്ലതായിരിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ആഗ്രഹം സഫലമാകും.
കന്നി
കന്നി രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജൂണ്‍ മാസം നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഫലപ്രദമാണ്. ബുധാദിത്യ രാജയോഗവും ലക്ഷ്മീനാരായണ രാജയോഗവും കാരണം ഈ കാലയളവ് നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ സമയം നല്ല നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ലതായിരിക്കും. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ സമയം പരിശ്രമിച്ചാല്‍ നല്ല ജോലി ലഭിക്കും.
കുംഭം
ഈ കാലയളവില്‍ ശനി അതിന്റെ ഉയര്‍ന്ന രാശിയായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ശശരാജയോഗം രൂപപ്പെടുന്നു. അതിനാല്‍ കുഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. നിങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും ഭാവത്തില്‍ പല രാജയോഗങ്ങളും ഒരേസമയം രൂപപ്പെടുന്നു. നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. മാതാവിന്റെ ഭാഗത്തുനിന്നും നേട്ടങ്ങള്‍ ലഭിക്കും. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി ഒരു വാഹനം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, ജൂണ്‍ മാസം നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ജൂണ്‍ മാസം നിങ്ങളുടെ ആഗ്രഹം സഫലമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications