Latest Updates
-
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വട്ടംചുറ്റിയ കഷ്ടപ്പാട് മാഞ്ഞുപോകും; ഈ കല്ല് ധരിച്ചാല്‍ സമ്പത്തും ഐശ്വര്യവും ധനവും തേടിയെത്തും
ജീവിതത്തില്‍ സമ്പന്നരാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറില്ല. പക്ഷേ കഷ്ടപ്പാട് ഉണ്ടാകരുതെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരരുതെന്നും എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ വിധി ചിലപ്പോള്‍ നമുക്ക് എതിരായി വരും. എന്തെല്ലാം ചെയ്താലും പരാജയവും കഷ്ടകാലവും സാമ്പത്തിക പരാധീനതകളും ഉണ്ടാകും. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് മാത്രം ഇങ്ങനെ കഷ്ടപ്പാട് എന്ന് പലരും ആലോചിക്കുന്ന കാര്യമാണ്. വേദ ജ്യോതിഷത്തിന് ഈ ചോദ്യത്തിന് മറുപടി നല്കാന് കഴിഞ്ഞേക്കും, പരിഹാരം നിര്‍ദ്ദേശിക്കാനും.

രത്നങ്ങളുടെ ശക്തി
വേദ ജ്യോതിഷത്തില്‍ ദോഷങ്ങളുടെ പരിഹാരമായി പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നാണ് അമൂല്യ രത്നങ്ങളും കല്ലുകളും. ജീവിതത്തിന്റെ പല മേഖലകളിലും സ്വാധീനമുണ്ടാക്കാനും കരിയറില്‍ വിജയം നല്‍കാനും സമ്പത്തുണ്ടാക്കാനും ചില രത്നങ്ങള്‍ ധരിക്കുന്നതിലൂടെ സാധിക്കുമെന്ന് വേദ ജ്യോതിഷം പറയുന്നു. ഓരോ രത്നത്തിനും അതുല്യമായ ഊര്‍ജവും ശക്തിയുമുണ്ട്. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടാനും പ്രചോദനം നല്‍കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴിലില്‍ ഉയരങ്ങള്‍ കീഴടക്കാനും അവ സഹായിക്കും. കരിയറില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്കും കുടുംബജീവിതത്തില്‍ മെച്ചപ്പെടല്‍ ആഗ്രഹിക്കുന്നവര്‍ക്കും ചില പ്രത്യേക രത്നങ്ങള്‍ ധരിക്കുന്നതിലൂടെ അവ നേടാന്‍ സാധിച്ചേക്കും.
ജീവിതവിജയവും ധനവും തൊഴില്‍വിജയവും ഐശ്വര്യവും നല്കാന് ശേഷിയുള്ള ഒരു അമൂല്യമായ കല്ല് പരിചയപ്പെടാം.
സിട്രിന് - വിജയം നല്‍കും കല്ല്
സക്സസ് സ്റ്റോണ്‍ അഥവാ വിജയം നല്‍കും കല്ല് എന്നാണ് സിട്രിന് അറിയപ്പെടുന്നത്. കാരണം സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ ഈ കല്ലിന് പ്രത്യേകമായ കഴിവുണ്ട്. മഞ്ഞ നിറമുള്ള ഈ കല്ലില്‍ നിന്നുള്ള ഊര്‍ജം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സര്‍ഗാത്മകമായ കഴിവുകള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും. തൊഴില്‍ വിജയത്തിന് ആവശ്യമായ രണ്ട് കഴിവുകളാണ് ഇവ രണ്ടും.
സംരംഭക രംഗത്ത് വിജയവും ഭാഗ്യവും തേടുന്നവര്‍ക്ക് ധരിക്കാവുന്ന ഒരു കല്ല് ആണിത്. ധീരമായ തീരുമാനങ്ങള്‍ എടുക്കാനും പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും കരിയറില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ തൊഴില്‍ നേടാനുമെല്ലാം ഈ കല്ല് ധരിക്കുന്നത് ഗുണകരമാണ്. ആത്മാഭിമാനം മെച്ചപ്പെടുത്താനും നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഇല്ലാതാക്കാനും വിജയത്തിന് വേണ്ട പോസിറ്റീവ് മൈന്‍ഡ് സെറ്റ് വളര്‍ത്തിയെടുക്കാനും ഈ കല്ല് സഹായിക്കും.നവംബര്‍ മാസത്തില്‍ ധരിക്കുന്നവര്‍ക്ക് സിട്രിന് പ്രത്യേകിച്ച് ഗുണകരമാണെന്ന് കരുതപ്പെടുന്നു.
സിട്രിന് എന്ന പേര്
നാരങ്ങയുടെ ഫ്രെഞ്ച് വാില്‍ നിന്നുമാണ് സിട്രിന് ആ പേര് ലഭിച്ചത്. സിട്രിന്റെ മഞ്ഞനിറം സൂര്യന്റെ സമ്മാനമാണെന്നാണ് കരുതപ്പെടുന്നത്.
പഴമക്കാരുടെ വിശ്വാസം
പുതിയ തുടക്കങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കാനും ഐശ്വര്യം നേടാനും സര്‍ഗാത്മകമായ കഴിവുകള്‍ മെച്ചപ്പെടുത്താനും സിട്രിന് കഴിവുണ്ട് എന്ന് കരുതപ്പെടുന്നു. പണ്ടുകാലങ്ങളില്‍ പാമ്പിന് വിഷത്തില്‍ നിന്നും ദുഷ്ചിന്തകളില്‍ നിന്നും സംരക്ഷണം നല്കാന് ഈ കല്ലിന് സാധിക്കുമെന്ന് കരുതിയിരുന്നു. ഈ കല്ല് ആദ്യമായി കണ്ടെത്തുകയും സംരക്ഷണ കവചമായി അതിനെ ഉപയോഗിക്കുകയും ചെയ്തത് ഈജിപ്തുകാരാണെന്നാണ് വിശ്വാസം. പുരാതന ഗ്രീക്കുകാര്‍ ഈ കല്ലുകളില്‍ ചില ചിത്രങ്ങള്‍ കോറിയിടകയും ക്രിസ്റ്റല്‍ ആഭരണങ്ങളായി ഉപയോഗിക്കുകയും ചെയ്തിരുന്നു. റോമന്‍ പുരോഹിതര്‍ ഈ കല്ല് കൊണ്ട് മോതിരം ഉണ്ടാക്കി ധരിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications