Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചിങ്ങത്തില് ഉദയം ചെയ്യും രാജയോഗം, ഓണത്തിന് മുന്‍പായി രക്ഷപ്പെടും നാളുകാര്‍
Monthly Horoscope: ചിങ്ങ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് രാജയോഗത്തിന് കൂടിയാണ് തുടക്കമിടുന്നത്. ഓഗസ്റ്റ് 17-നാണ് ചിങ്ങം 1 തുടങ്ങുന്നത്. സൂര്യന് ചിങ്ങം രാശിയിലേക്ക് മാറുമ്പോള്‍ അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നിറമുള്ളതാക്കുന്നു. ശുക്രന് ഉള്‍പ്പടെയുള്ള ശുഭഗ്രഹങ്ങളുടെ മാറ്റങ്ങള്‍ ആണ് ചിങ്ങമാസത്തില്‍ സംഭവിക്കുന്നത്.
എന്നാല്‍ ഇത് രാജയോഗസമാനമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തികം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഒരു മാസമാണ് ചിങ്ങ മാസം. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ ഗുണപ്രദമാക്കി മാറ്റുന്നു എന്ന് നമുക്ക് നോക്കാം. ചിങ്ങ മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാജയോഗം എന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. രാജയോഗത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയും എന്ന് ഓഗസ്റ്റ് 17 മുതല്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ പല വിധത്തിലുള്ള കണക്ക് കൂട്ടലുകളും നടത്തിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിലും അനുകൂലമായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. സാമ്പത്തികമായി എല്ലാ പ്രതിസന്ധികളും മാറി സാമ്പത്തിക സുരക്ഷിതത്വം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. ജോലിയുടെ കാര്യത്തില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കരിയറിലും കൊണ്ട് വരുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരങ്ങളില്‍ എല്ലാം തന്നെ ഒന്നാമതെത്തുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ എല്ലാം അകലുന്നു. രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരംകാണുന്നതിനും സാധിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലി ഏതായാലും അതില്‍ വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ചിങ്ങമാസം അത്രത്തോളം തന്നെ നിങ്ങളില്‍ കരുണ കാണിക്കും.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസില്‍ പുരോഗതിയും വീണ്ടും പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. തൊഴില്‍ സംബന്ധമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയും പുതിയ അവസരങ്ങളും തേടി എത്തുന്നു. വീടിന്റെ പണി അവസാനഘട്ടത്തിലേക്ക് എത്തുന്നതും ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനും യോഗം കാണുന്നു. ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും ദിനവും കൊണ്ട് വരുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സന്താഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരുടെ ജീവിതം തെളിഞ്ഞു എന്ന് തന്നെ പറയാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന മാസം കൂടിയാണ് ചിങ്ങ മാസം. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും എന്നതാണ് ഉത്രാടം നക്ഷത്രക്കാര്ക്കുണ്ടാവുന്ന പ്രശ്നം.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗം ഇരട്ടിയാണ്. അത് മാത്രമല്ല സൂര്യന് ആറാം ഭാവത്തില്‍ ശക്തിയോടെ നില്ക്കുന്നതിനാല് നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. സാമ്പത്തിക ലാഭം ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല സാഹസികമായ പല കാര്യങ്ങളും നിങ്ങള്‍ വളരെ എളുപ്പത്തില്‍ ചെയ്യുന്നതിന് സാധിക്കുന്നു. ഊഹക്കച്ചവടത്തില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. പ്രണയവും ദാമ്പത്യവും സന്തോഷത്തിന്റേതായി മാറുന്നു.



Click it and Unblock the Notifications
