Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഒന്നിന് പുറകേ ഒന്നായി തടസ്സങ്ങള്‍: ചിങ്ങമാസം ഈ നാളുകാരെ വട്ടം ചുറ്റിക്കും, കഷ്ടപ്പാടില്‍ ഉരുകും
Chingam Monthly Horoscope 2025: ചിങ്ങമാസത്തിന് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളാണ് വെല്ലുവിളികളാണ് ഉയര്‍ത്തുന്നത് എന്ന കാര്യവും അറിഞ്ഞിരിക്കണം. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളിലൂടെ നിങ്ങള്‍ കടന്നു പോവുമെങ്കിലും അതുപോലെ തന്നെ അല്പം കരുതിയിരിക്കേണ്ട കാര്യങ്ങളും ചിങ്ങ മാസം നിങ്ങള്‍ക്ക് നല്കുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ചിങ്ങമാസം മോശം ഫലങ്ങള്‍ നല്‍കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം. പലപ്പോഴും നിങ്ങളുടെ ആ്ഗ്രഹങ്ങള് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല.
ആരോഗ്യത്തിന്റെ കാര്യത്തില്‍, ധന കാര്യത്തില്‍, കുടുംബത്തില്‍ എല്ലാം പലപ്പോഴും വെല്ലുവിളികള്‍ നേരിടുന്ന ചില നക്ഷത്രക്കാരുണ്ട്. എന്നാല്‍ അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. ചിങ്ങ മാസത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യം നോക്കാം. ദോഷഫലങ്ങള്‍ നിലനില്‍ക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ കാലമാണ് ഇപ്പോള്‍. ഇത് പലപ്പോഴും നിങ്ങളെ അലച്ചിലിലേക്കും പ്രശ്നത്തിലേക്കും എത്തിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നു. വീട്ടിലുണ്ടാവുന്ന പ്രശ്നങ്ങള്‍ സമാധാനക്കേടുണ്ടാക്കുന്നു. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പക്ഷേ അതിനുള്ള അനുകൂല സമയമായിരിക്കുകയില്ല എന്നതാണ് ചിങ്ങത്തിലെ പ്രധാന പ്രതിസന്ധിയും. സുഹൃത്തുക്കളുടെ ഉപദേശം പല കാര്യത്തിലും സ്വീകരിക്കുന്നത് നല്ലതാണ്. ജോലിയില്‍ അശ്രദ്ധ പാടില്ല. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശനിയുടെ സഞ്ചാരമാണ് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചിങ്ങ മാസം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. താല്‍ക്കാലിക ജോലി നിങ്ങള്‍ക്ക് നഷ്ടപ്പെടാം. പലപ്പോഴും ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുമെങ്കിലും കൃത്യമായി തിരിച്ചടക്കുന്നതിന് ശ്രദ്ധിക്കണം. വലിയ മാറ്റം തൊഴില്‍ രംഗത്ത് ഉണ്ടാവണം എന്നില്ല. നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് ചിങ്ങ മാസത്തിലും തുടരുന്നത്. അത് അനുകൂലമെങ്കില്‍ അനുകൂലവും പ്രതികൂലമെങ്കില്‍ പ്രതികൂലവുമായിരിക്കും. കുടുംബത്തിന്റെകാര്യത്തില് കൂടുതല്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കുന്നു. അത് പ്രതികൂലമായി മാറുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ജോലിയില്‍ വളര്ച്ചയുണ്ടാവുന്നില്ല എന്ന് മാത്രമല്ല പുരോഗതിയെല്ലാം തന്നെ മന്ദഗതിയില്‍ ആയിരിക്കാം. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ എടുത്ത് ചാട്ടം ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും വായ്പ്പക്ക് വേണ്ടി ജാമ്യം നില്ക്കുന്നവര് അല്പം ശ്രദ്ധിക്കണം. അത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാക്കാം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്.

മകം
മകം നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റം പലപ്പോഴും ദോഷങ്ങള്‍ നല്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു. സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുകയും അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസില്‍ തകര്ച്ചയുണ്ടാവാം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. യാത്രകള്‍ എല്ലാം തന്നെ സന്തോഷത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം.
പൂരം
പൂരം നക്ഷത്രക്കാരുടെ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധ വേണം. അതിന് കാരണം വ്യാഴത്തിന്റെ പതിനൊന്നാം ഭാവത്തിലെ സ്ഥാനമാണ്. ഇത് ഗുണാനുഭവങ്ങള്‍ കുറയ്ക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. വരുമാനം കുറയുന്നു. അത് മാത്രമല്ല ജോലിയിലും ചെറിയ ചില പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. എന്നാല്‍ ചെറിയ തെറ്റിദ്ധാരണ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. വീട് പണിക്ക് അനുകൂല സമയമല്ല.
അത്തം
അത്തം നക്ഷത്രക്കാരുടെ ജീവിതത്തിലും ചിങ്ങ മാസം മോശം ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാരണം ചെറിയ അശ്രദ്ധ നിങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഒട്ടും നിസ്സാരമല്ല. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒരു കാര്യത്തിലും സാഹസികമായ തീരുമാനങ്ങള്‍ എടുക്കരുത്.



Click it and Unblock the Notifications