Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
Chingam Horoscope: ഓഗസ്റ്റ് 17 - സെപ്റ്റംബര്‍ 16 , 27 നാളിനും സമ്പൂര്‍ണം സമഗ്രം കൃത്യം ഫലം
Chingam Month Horoscope: കര്‍ക്കിടക മാസത്തിന് അവസാനം കുറിച്ച് ചിങ്ങത്തിന് തുടക്കം കുറിക്കുന്നതിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഓഗസ്റ്റ് 17-ന് ചിങ്ങം രാശിയിലേക്ക് സൂര്യന് മാറുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓഗസ്റ്റ് 17- ഞായറാഴ്ചയാണ് ചിങ്ങം 1-ന് തുടക്കമിടുന്നത്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റം വരുന്നത് എന്ന് നമുക്ക് നോക്കാം. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ചിങ്ങ മാസത്തില്‍ ബുധന്‍, ശുക്രന്, കേതു, രാഹു എന്നിങ്ങനെ പല ഗ്രഹങ്ങളും ഗുണദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. പുതുവര്‍ഷത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് വരുന്നത്. അത് മാത്രമല്ല പുതിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു. ജോലി തേടുന്നവര്‍ക്ക് അനുകൂലമായ ഫലം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥഇതി മികച്ചതായിരിക്കും. കുടുംബത്തിലെ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് യോഗം കാണുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. വിദേശത്ത് നിന്ന് ജോലി സാധ്യത തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും നേട്ടങ്ങളുണ്ടാവുന്നു. യാത്രകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂല സാഹചര്യമാണ് തേടി എത്തുന്നത്. സാമ്പത്തികമായി അനുകൂലമായ സമയമാണ്. എങ്കിലും വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമാണ്. പഠന കാര്യങ്ങളിലും മികച്ച വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ പല കാര്യത്തിലും നേരിടേണ്ടി വരുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്.വീട് വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ മേഖലയിലും നിങ്ങളെ തേടി വിജയം എത്തുന്നു. ആരോഗ്യപ്രതിസന്ധികളെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങമാസത്തില്‍ പ്രധാന ചുമതലകള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അതില്‍ സാമ്പത്തിക ലാഭം നേടിയെടുക്കുന്നതിനും സാധിക്കുന്നു. കൂടാതെ സാമ്പത്തികമായി അനുകൂല സമയമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. കൂടാതെ ശത്രുക്കളെല്ലാം നിഷ്പ്രഭമാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിത പുരോഗതിയുണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച സമയമാണ് കാത്തിരിക്കുന്നത്. തൊഴില്‍ മാറ്റങ്ങള്‍ പലതും അനുകൂലമായിരിക്കും. പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പ്രാര്‍ത്ഥനകളും വഴിപാടുകളും കൃത്യമായി ചെയ്യുക വഴി നേട്ടങ്ങളുണ്ടാവുന്നു.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വാഹനയോഗം കാണുന്നു. അത് മാത്രമല്ല വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നതിനും സാധ്യതയുണ്ട്. ജോലി കരാറടിസ്ഥാനത്തിലെങ്കില് അത് പുതുക്കുന്നതിനും യോഗം കാണുന്നു. വായ്പകള്‍ അനുവദിക്കപ്പെടുന്നു. ആരോഗ്യം മികച്ചതാവുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ അവസാനം കുറിയ്ക്കുന്ന മാസമാണ് ചിങ്ങ മാസം.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുന്നത് അനുകൂലമായി വരുന്ന മാസമാണ് ചിങ്ങമാസം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നു എന്നതാണ് ചിങ്ങമാസത്തിലെ പ്രത്യേകത.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ കാര്യങ്ങള്‍ എല്ലാം തന്നെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. തൊഴില്‍ നേ്ട്ടങ്ങള്‍ തേടി എത്തുന്നു. വിദേശത്ത് പോവുന്നവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും പുരോഗതിയും തേടി എത്തുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ ഗുണദോഷ സമ്മിശ്രമായ സമയമാണ് കാത്തിരിക്കുന്നത്. പുതിയ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ക്ഷേത്ര ദര്‍ശനത്തിന് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് വെല്ലുവിളിയായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
