Latest Updates
-
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം
ചിങ്ങത്തില്‍ തെളിയുന്ന നക്ഷത്രദോഷം: 27 നാളുകാരും അനുഷ്ഠിക്കണം ഇതെല്ലാം
ചിങ്ങമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസം കൂടിയാണ്. പലപ്പോഴും പുത്തന്‍ പ്രതീക്ഷകളോടെ ജീവിതത്തില്‍ മുന്നേറുന്ന ഈ മാസം നിങ്ങളുടെ ജീവിതത്തിലെ ചില നക്ഷത്രദോഷത്തെക്കൂടി സൂചിപ്പിക്കുന്നു. ഓണക്കാലത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കി മുന്നേറുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഓരോ നക്ഷത്രത്തിലും ജനിച്ചവര്‍ക്ക് ജന്മദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. ഏതൊക്കെ കാര്യങ്ങളാണ് ഓരോ നക്ഷത്ര ജാതകരും ഈ സമയം അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം. ജന്മദോഷ പരിഹാരത്തിന് വേണ്ടി ചില ദോഷപരിഹാരങ്ങള്‍ നമുക്ക് ചെയ്യാം. അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടക്കൂര്‍ (അശ്വതി, ഭരണി , കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷ പരിഹാരത്തിനും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനത്തോടൊപ്പം തന്നെ ജലധാരയും സമര്‍പ്പിക്കേണ്ടതാണ്. അത് മാത്രമല്ല ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.
ഇടവക്കൂര്‍ (കാര്‍ത്തിക3/4, രോഹിണി, മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണുക്ഷേത്രത്തിലും ദര്‍ശനം നടത്താം. ഇത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കി ഐശ്വര്യം പ്രദാനം ചെയ്യുന്നു.
മിഥുനക്കൂര്‍ (മകയിരം1/2 , തിരുവാതിര , പുണര്‍തം3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ശിവനെ ആരാധിക്കാം. കൂടാതെ ചൊവ്വാഴ്ച ദിനത്തില്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും വടമാല വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.
കര്‍ക്കടകക്കൂര്‍ (പുണര്‍തം1/4, പൂയം ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശിവക്ഷേത്ര ദര്‍ശനം മികച്ചതാണ്. സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നത് വഴി ജീവിതത്തില്‍ പുതിയ വെളിച്ചം തേടി എത്തുന്നു. ഇത് കൂടാതെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ചിങ്ങക്കൂറ് (മകം പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ലക്ഷ്മി ദേവിയെ ആണ് നിങ്ങള്‍ ആരാധിക്കുന്നത്. ജീവിതത്തിലെ എല്ലാ വിജയവും കരസ്ഥമാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസം കൂടിയാണ് ചിങ്ങ മാസം.
കന്നിക്കൂര്‍ (ഉത്രം3/4 , അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിനായി ഭദ്രകാളിയെയാണ് ഈ മാസം ആരാധിക്കേണ്ടത്. ഇത് നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ജീവിത വിജയവും പ്രദാനം ചെയ്യുന്നു. കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഭഗവാന് ധാരയും പിന്‍വിളക്കും സമര്‍പ്പിക്കേണ്ടതാണ്.

തുലാക്കൂര്‍ (ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങത്തിലെ ദോഷങ്ങളകറ്റുന്നതിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. അത് മാത്രമല്ല ഭഗവാന് ധാരയും പിന്‍വിളക്കും ഭസ്മാഭിഷേകവും വഴിപാടായി സമര്‍പ്പിക്കുകുയം വേണം. ഇതെല്ലാ വിധത്തിലുള്ള ദോഷങ്ങളേയും പരിഹരിക്കുന്നു.
വൃശ്ചികക്കൂര്‍ (വിശാഖം 1/4 , അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിനായി അവരുടെ ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. ഇത് വഴ് ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കേണ്ടതാണ്.
ധനുക്കൂര്‍ ( മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും വേണ്ടി നാഗരാജാവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവതിക്ക് പുഷ്പാഞ്ജലിയും സമര്‍പ്പിക്കണം. ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മകരക്കൂര്‍ (ഉത്രാടം 3/4 , തിരുവോണം ,അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങത്തിലെ ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിക്കുകയും ഭഗവാന് ഇളനീര്‍ ധാര നടത്തുകയും ചെയ്യാവുന്നതാണ്. ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കണം.
കുംഭക്കൂര്‍ (അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനുമായി ചിങ്ങ മാസത്തില്‍ ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കണം. ഗണപതി ഭഗവാന് നാളികേരം ഉടയ്ക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും വിഘ്‌നങ്ങളകറ്റുകയും ചെയ്യുന്നു. ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യവും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മീനക്കൂര്‍ (പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി
ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നത് ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications











