Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ചിങ്ങം 1 : പുതുവര്‍ഷഫലം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍
ചിങ്ങപ്പുലരി പിറക്കുമ്പോള്‍ അത് നന്മയും സമൃദ്ധിയും നിറയുന്ന ഒരു വര്‍ഷമായിരിക്കണം എന്നാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. കര്‍ക്കിടകം 32 അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ അവസരത്തില്‍ ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് ചിങ്ങം രാശി സംക്രമണം. ഓഗസ്റ്റ് 17-ന് ചിങ്ങമാസത്തിന് തുടക്കമാവുന്നു.
സൂര്യന് അടുത്ത ഒരുമാസക്കാലം ചിങ്ങം രാശിയിലാണ് നിലകൊള്ളുന്നത്. ഈ ഒരു മാസക്കാലം നമ്മുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. 27 നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. എന്തൊക്കെയാണ് ഇവര്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസത്തില്‍ ഗുണദോഷ ഫലങ്ങള്‍ ഒരുമിച്ച് നില്ക്കുന്നു. പലപ്പോഴും ശത്രുക്കള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധികളുണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും
പുതിയ നേട്ടങ്ങള്‍ക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ജോലിയില്‍ ചെറിയ അശ്രദ്ധയുണ്ടാവും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ധാരാളം നേട്ടങ്ങള്‍ കാത്തിരിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അപകീര്‍ത്തിക്കുള്ള സാധ്യതയുള്ളതിനാല്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ കാലം നിലനില്ക്കുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാരീരികമായി ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. മാത്രമല്ല കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും കാരണമാകുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് ചിങ്ങ മാസത്തില്‍ അപ്രതീക്ഷിതമായ സ്ഥാനഭ്രംശം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വസ്ത്രലാഭവും ധനലാഭവും തേടി എത്തുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഏറ്റവും മികച്ച സമയമാണ് വരുന്ന ഒരു മാസം. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. കൂടാതെ പല കോണില്‍ നിന്നും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരാം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ട അധ്വാനവും നിങ്ങള്‍ക്ക് ഫലം നല്കകുന്നു. മന:സുഖമുണ്ടാവുകയും ജീവിതത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലി സംബന്ധമായി വിദേശയാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും സന്താനസൗഭാഗ്യവും നിങ്ങള്‍ക്കുണ്ടാവും. സ്ത്രീകള്‍ക്ക് പല വിധത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നേടിയെടുക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ അവരുടെ വരുമാനം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ബന്ധുക്കളുടെ കലഹങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അത്യാവശ്യമാണ്. മാനസികമായി നിങ്ങള്‍ ഈ സമയം ശക്തരായിരിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി സ്ഥിതി അല്പം മെച്ചപ്പെടുന്നു. ശാരീരീക വിഷമതകള്‍, കാര്യതടസ്സം എന്നിവ വിടാതെ പിന്തുടരുന്നു.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ അനുകൂലമാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിസ്ഥലത്ത് അസ്ഥിരത കാരണം പലപ്പോഴും വിഷമ ഘട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലി സ്ഥലത്തുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം ചെറിയ അശ്രദ്ധ പോലും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. ക്ഷീണവും അലച്ചിലും വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. നേത്രസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
