Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
Chingam Yearly Horoscope: ചിങ്ങത്തില്‍ തെളിയുന്നത് സര്‍വ്വസൗഭാഗ്യം; പുതുവര്‍ഷഫലം 27 നാളിനും ഇപ്രകാരം
ചിങ്ങ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഒരു വര്‍ഷത്തേക്കുള്ള ഫലത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. വരുന്ന ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ ്‌സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ് കരിയര്‍, ദാമ്പത്യം, ജീവിതം, ജോലി, ധനം എന്നിങ്ങനെ എല്ലാ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
പല വിധത്തിലുള്ള ഗ്രഹ- രാശിമാറ്റങ്ങളാണ് വരുന്ന ഒരു വര്‍ഷം സംഭവിക്കുന്നത്. കൊല്ലവര്‍ഷം 1201-ാമാണ്ട് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഓരോ നേട്ടങ്ങളേയും കോട്ടങ്ങളേയും സൂചിപ്പിക്കുന്നു അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും എന്തൊക്കെയാണ് ഈ സമയം സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങം തുടങ്ങുന്ന ഒരു വര്‍ഷത്തോളം ഗുണദോഷ ഫലങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന സമയമാണ്. പലപ്പോഴും ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം കാര്യങ്ങള്‍ മികച്ചതായി വരുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ചിങ്ങത്തിലാരംഭിക്കുന്ന നേട്ടങ്ങള്‍ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാം. അതോടൊപ്പം തന്നെ അപകീര്‍ത്തിക്കുള്ള സാധ്യതയുള്ളതിനാല്‍ അല്‍പം കൂടുതല്‍ കരുതല്‍ മുന്നോട്ട് വേണം. അതോടൊപ്പം തന്നെ സാമ്പത്തികമായി മികച്ച സമയമായിരിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാരീരികമായി പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാം. അത് നിങ്ങള്‍ക്ക് ആശുപത്രി വാസത്തിന് സാധ്യത വര്‍ദ്ധിപ്പിക്കാം. കൂടാതെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും പ്രതിസന്ധികള്‍ ഉണ്ടാവുകുയം ചെയ്യും. ബന്ധങ്ങളെ നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് ചിങ്ങത്തില്‍ അപ്രതീക്ഷിതമായ സ്ഥാനഭ്രംശം ജോലിയില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്‍ക്കുമെങ്കിലും അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. രോഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യണം. എങ്കിലും അതിലൊന്നും തന്നെ പ്രശ്‌നങ്ങളുണ്ടാവുന്നില്ല. പലപ്പോഴും വരുന്ന ഒരു വര്‍ഷം നിങ്ങളുടെ ജീവിതം ഗുണദോഷ സമ്മിശ്രമായിരിക്കും. പല കോണില്‍ നിന്നും പണം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അതിന്റെ ഫലം ലഭിക്കുകയുള്ളൂ.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങള്‍ നിസ്സാരമല്ല. മാനസികാരോഗ്യവും മെച്ചപ്പെടുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലി സംബന്ധമായി വിദേശയാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും സന്താനസൗഭാഗ്യവും നിങ്ങള്‍ക്കുണ്ടാവും. സ്ത്രീകള്‍ക്ക് പല വിധത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ചിങ്ങം ആരംഭിക്കുന്ന വര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം നിസ്സാരമല്ല. എങ്കിലും അധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. സാമ്പത്തികമായി എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരുന്നതിന് ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ചിങ്ങം തുടങ്ങുന്ന വര്‍ഷത്തില്‍ വരുമാനം ഇരട്ടിയാവുന്നു. പുതിയ വീട് പണി ആരംഭിക്കുന്നതിന് യോഗം കാണുന്നു. വാഹനയോഗവും നിങ്ങളെ തേടി എത്തുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ചിങ്ങമാസം മുതല്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അനാവശ്യ ആശങ്കകളെ അതുപോലെ മാത്രമേ കൈകാര്യം ചെയ്യാവൂ.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് വരുന്ന ഒരു വര്‍ഷക്കാലം ഇനി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ ഒരിക്കലും അനാവശ്യ ഇടപെടലുകള്‍ നടത്തരുത്. അത് ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാക്കുന്നു. ജോലി സ്ഥലത്ത് സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന വര്‍ഷം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലി സ്ഥലത്തുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് പലപ്പോഴും വരാനിരിക്കുന്നത്. പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് യോഗം കാണുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ട ചില സമയം വരും വര്‍ഷം സംഭവിക്കുന്നു. അനാവശ്യമായി യാതൊരു കാര്യത്തിനും പണം ചിലവാക്കരുത്. അത് നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കിയേക്കാം. എന്നാല്‍ ആറ് മാസത്തിന് ശേഷം അതില്‍ മാറ്റം വരുന്നു.



Click it and Unblock the Notifications











