Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Chingam Horoscope: ചിങ്ങം 1, മാറിചിന്തിക്കേണ്ട, നിങ്ങളുടെ വഴിയേ ഭാഗ്യം വരും: ഭാഗ്യക്കൊടുമുടി താണ്ടും നാളുകാര്‍
Chingam Month Horoscope: ഓഗസ്റ്റ് 17-ന് സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ജ്യോതിഷപരമായി പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ചിങ്ങമാസം തുടങ്ങുന്ന.തോടെ ചില ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഓരോരുത്തരേയും സ്വാധീനിക്കുന്നുണ്ട്.
ഗ്രഹമാറ്റങ്ങളില് ശുക്രന് ചിങ്ങം 5-ന് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധനും കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് മാറുന്നു. എന്നാല്‍ ചിങ്ങം 16 മുതല്‍ തന്നി 16 വരെയുള്ള ഒരു മാസക്കാലം ബുധന്‍ അതിന്റെ മൗഢ്യഭാവത്തിലാണ് തുടരുന്നത്. ചൊവ്വയാകട്ടെ കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശനി മീനം രാശിയില്‍ തന്നെ വക്രഗതി സഞ്ചാരം തുടരുന്നു. കൂടാതെ രാഹു പൂരുരുട്ടാതിയിലും കേതി പൂരം നക്ഷത്രത്തിലും നില്ക്കുന്നു. ഈഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ആരൊക്കെയാണ് ഭാഗ്യനക്ഷത്രക്കാര് എന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ചിങ്ങ മാസം നല്കുന്നു. നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാവുന്നു. കൂടാതെ തൊഴില്‍ മാറ്റങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ വാദങ്ങളെല്ലാം തന്നെ ശരിയായി വരുന്നു. അത് മാത്രമല്ല കണക്ക് കൂട്ടലുകള്‍ അനുസരിച്ച് കൃത്യമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജന്മനാട്ടിലേക്ക് പോവുന്നതിനും അവിടെ സെറ്റിലാവുന്നതിനും യോഗമുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന തീരുമാനങ്ങള്‍ എടുക്കുന്നു. എല്ലാ തടസ്സങ്ങള്‍ക്കും അവസാനമാവുന്ന മാസം കൂടിയാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാസമാണ് ചിങ്ങ മാസം. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ശക്തമായതായിരിക്കും. അത് മാത്രമല്ല മത്സരങ്ങളില്‍ എല്ലാം തന്നെ വിജയിക്കുന്നതിനും ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും സാധിക്കുന്നു. ജോലി ചെയ്യുന്ന മേഖല ഏതായാലും അവിടെ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. മാറാതിരുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. ചികിത്സയിലൂടെ പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമുണ്ടാവുകയില്ല.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ചിങ്ങ മാസം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ക്ക് എന്തുകൊണ്ടും അനുകൂലമാണ് വരുന്ന മാസം എന്നതില്‍ സംശയം വേണ്ട. വീട് പണി പൂര്‍ത്തിയാക്കുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമാവുന്നു. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമാണ് കാത്തിരിക്കുന്നത്. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അതിന് വേണ്ടി തയ്യാറെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. കണ്ടകശനിയാണ് എങ്കില്‍ പോലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന തരത്തിലുള്ള ഗ്രഹനിലയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല വിവാഹത്തിനും തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും തൊഴില്‍ അന്വേഷണത്തിന് പറ്റിയ സമയമാണ് എന്ന് മാത്രമല്ല അത് വിജയത്തിലെത്തുകയും ചെയ്യുന്നു. നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തും. ചില തിരിച്ചടികള്‍ ജീവിതത്തില്‍ മുന്‍കാലങ്ങളില്‍ നേരിടേണ്ടി വന്നേക്കാം. അതിന് പരിഹാരം കാണുന്നതിനം പ്രതികാരത്തിനും മികച്ച സമയമാണ്. തൊഴില്‍ മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെപോലും മികച്ചതാക്കുന്ന സമയമാണ്.



Click it and Unblock the Notifications
