Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചിങ്ങം ഒന്നും ശനി പ്രദോഷവും ഒന്നിച്ച്; അറിയാം ഈ ദിവസത്തിന്റെ മാഹാത്മ്യം
പുണ്യമാസമായ കര്ക്കടകത്തിന് ശേഷം മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് നാളെ. പൊന്നില്‍ ചിങ്ങം വന്നണയുന്ന നാളെ തന്നെയാണ് ശനി പ്രദോഷവും. പ്രദോഷങ്ങളില്‍ വളരെയധികം മഹത്തരമായ പ്രദോഷമാണ് ശനി പ്രദോഷം. ചിങ്ങം ഒന്നും ശനി പ്രദോഷവും ഒന്നിച്ച് വരുമ്പോഴുള്ള മാഹാത്മ്യവും വരുവര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിറയാന്‍ എന്തെല്ലാം കാര്യങ്ങളാണ് നാളെ ചെയ്യേണ്ടതെന്നും അറിയാം.

ഈ ചിങ്ങത്തിന്റെ പ്രത്യേകത എന്തെല്ലാം
പുതുവര്‍ഷം മാത്രമല്ല, ഒരു പുതിയ നൂറ്റാണ്ട് തന്നെ തുടങ്ങുന്ന ദിവസമാണ് ഇത്തവണത്തെ ചിങ്ങം ഒന്ന്. നാളെ കൊല്ലവര്‍ഷം 1200 ആരംഭിക്കുകയാണ്. ഓഗസ്റ്റ് 16, രാത്രി 7.44 നാണ് പുതുവര്‍ഷ സംക്രമം നടക്കുന്നത്. ഈ സംക്രമസമയത്തിന്റെ രണ്ടരനാഴിക, ഒരു മണിക്കൂറോളം വീടുകളില്‍ ദീപം തെളിയിക്കുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാന്‍ സഹായിക്കും.
ചിങ്ങപ്പുലരിയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് ശുഭകരമാണ്. മകരം, കുംഭം, മീനം രാശികളില് ജനിച്ച ഏഴരശനിയുള്ളവരും കര്‍ക്കടകം, ചിങ്ങം കൂറുകളില്‍ ജനിച്ച അഷ്ടമശനി, കണ്ടകശനിക്കാരും ജാതകത്തില്‍ ശനിദശയോ ശനിയുടെ അപഹാരമോ ഉള്ളവരും ചിങ്ങം ഒന്നിന് ഹനുമാന് ക്ഷേത്രത്തില്‍ അവല് നിവേദ്യമോ വെറ്റിലമാലയോ വഴിപാടായി നല്‍കുന്നത് ശനിദോഷ ശാന്തിക്ക് ഫലപ്രദമാണ്. കൂടാതെ, അയ്യപ്പക്ഷേത്രങ്ങളില്‍ എള്ളുപായസമോ നീരാഞ്ജനമോ വഴിപാടായി നല്‍കുന്നതും ശുഭകരമാണ്. ഓരോ നാളുകളുടെയും അനിഷ്ടസ്ഥാനത്തുള്ള ഗ്രഹത്തിനെ പ്രീതിപ്പെടുത്തുന്നതിനുള്ള വഴിപാടുകള്‍ ചെയ്യുന്നത് തടസങ്ങള്‍ നീങ്ങിക്കിട്ടാന്‍ സഹായിക്കും.
ചിങ്ങം ഒന്നിന് എന്തെല്ലാം വാങ്ങാം
പുതുവര്‍ഷവും പുതിയ മലയാളമാസവും നാളെ ആയതുകൊണ്ട് മംഗളകരമായ വസ്തുക്കളെല്ലാം വീട്ടിലേക്ക് വാങ്ങാം. ഉദാഹരണത്തിന്, മഞ്ഞള്‍, കുങ്കുമം, പഞ്ചസാര തുടങ്ങിയവയെല്ലാം. എന്നാല്‍ നാളെ ശനിയാഴ്ച ആയതുകൊണ്ട് എണ്ണ ഒരിക്കലും വാങ്ങരുത്. കറുത്ത എള്ള്, കറുത്ത ഉഴുന്ന് എന്നിവയും ദാനമായി കൊടുക്കാമെങ്കിലും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരുന്നത് അശുഭകരമായി കരുതപ്പെടുന്നു. ശനി ഗ്രഹത്തിന്റെ ലോഹമായതിനാല്‍ ഇരുമ്പും ശനിയാഴ്ചകളില്‍ വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. ഒന്നാം തീയ്യതി ആയതിനാല്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതേസമയം വാങ്ങിയ കടം തിരിച്ചുകൊടുക്കാം.
ശനി പ്രദോഷം
മറ്റ് പ്രദോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ശനി പ്രദോഷം വളരെ ശുഭകരമായി കരുതുന്നു. പ്രത്യേകിച്ച് ശ്രാവണമാസത്തിലെ പ്രദോഷം. ഈ ദിവസത്തെ പ്രദോഷവ്രതം നാലിരട്ടി ഫലം നല്‍കുമെന്നാണ് വിശ്വാസം. മറ്റ് പ്രദോഷങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ശനി പ്രദോഷ വ്രതം എടുക്കാന്‍ ശ്രമിക്കുക. വിഷ്ണുവിന് ഏകാദശിയെന്ന പോലെ ശിവന് പ്രദോഷവ്രതമാണ് പ്രധാനം. സന്താനഭാഗ്യം, ദാരിദ്ര്യത്തില്‍ നിന്നും മോചനം, പാപമോചനം, ദുഖമോചനം, സല്‍ക്കീര്‍ത്തി എന്നിവയെല്ലാം കൈവരുമെന്നാണ് വിശ്വാസം.
ദാനദര്‍മ്മങ്ങളും, പഞ്ചാക്ഷരീ മന്ത്രജപവും, അശരണരെ സഹായിക്കുന്നതും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുന്നതുമെല്ലാം മഹാദേവനെ പ്രീതിപ്പെടുത്താന്‍ സഹായിക്കും. പ്രദോഷവ്രതം എടുക്കുന്നവര്‍ തലേദിവസം ഒരിക്കല്‍ അരിയാഹാരം കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
