Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ചൈനീസ് വര്‍ഷഫലം: 2025-ല്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍, സമ്പൂര്‍ണ വര്‍ഷഫലം- നിങ്ങള്‍ക്കെങ്ങനെ?
Chinese Horoscope 2025: പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതില്‍ തന്നെ പലരും വരുന്ന വര്‍ഷം എപ്രകാരമായിരിക്കും ഫലങ്ങള്‍ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിലേക്കായി ആഗ്രഹിക്കുമ്പോള്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നും ഉണ്ട്. എന്നാല്‍ ചൈനീസ് ജ്യോതിഷം അനുസരിച്ച് 2025- എപ്രകാരമുള്ള ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നത് അറിഞ്ഞിരിക്കാം.
ചൈനീസ് കലണ്ടര്‍ പ്രകാരം ഇത് പാമ്പിന്റെ വര്‍ഷമാണ്. എലി, കാള, കടുവ, പൂച്ച, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് ചൈനീസ് രാശിചക്രത്തിന്റെ ക്രമം വരുന്നത്. ഇത് കൂടാതെ വെള്ളം, സ്വര്‍ണം, ഭൂമി, അഗ്നി, മരം എന്നീ അഞ്ച് മൂലകങ്ങളേയും അവര്‍ കണക്കാക്കുന്നു. 2024 ലെ ചൈനീസ് പുതുവര്‍ഷം 2025 ജനുവരി 29-ന് ആരംഭിച്ച് 2026 ഫെബ്രുവരി 16-ന് അവസാനിക്കും. നിങ്ങളുടെ ഈ വര്‍ഷത്തെ ഫലം എപ്രകാരം എന്ന് നോക്കാം.

ചൈനീസ് ജ്യോതിഷം 2025
ചൈനീസ് ജ്യോതിഷം അനുസരിച്ച്, 2025 പാമ്പിന്റെ വര്‍ഷമാണ്. പലപ്പോഴും അത്ഭുതപ്പെടുത്തുന്ന രാശിചിഹ്നങ്ങളാണ് ചൈനീസ് വര്‍ഷത്തിലുള്ളത്. അവ ഏതൊക്കെയെന്നും എന്താണ് അവയുടെ പ്രത്യേകത എന്നും നമുക്ക് നോക്കാം. എലി, കാള, കടുവ, മുയല്‍, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് അവ. ഓരോ 12 വര്‍ഷത്തിലും ഈ ചക്രം ആവര്‍ത്തിക്കുന്നു. ചൈനീസ് ജാതകം അനുസരിച്ച് 2025 പാമ്പിന് വേണ്ടിയുള്ള വര്‍ഷമായാണ് കണക്കാക്കുന്നത്. ഇത് എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം.
എലി (ജനന വര്‍ഷം: 1924, 1936, 1948, 1960, 1972, 1984, 1996, 2008, 2020)
2025-ല്‍ നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ വിജയം കരസ്ഥമാക്കുന്നതിന് ഏറ്റവും അനുയോജ്യമായ വര്‍ഷമായാണ് കണക്കാക്കുന്നത്. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ എല്ലാ കാര്യത്തിലും വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ചില അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
കാള (ജനന വര്‍ഷം: 1925, 1937, 1949, 1961, 1973, 1985, 1997, 2009, 2021)
ചൈനീസ് ജാതകം 2025 അനുസരിച്ച്, നിങ്ങളുടെ രാശിക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം അവരുടെ സ്വകാര്യ ജീവിതത്തില്‍ നല്‍കേണ്ടതായുണ്ട്. കൂടാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനായി വളരെയധികം കഠിനാധ്വാനം ചെയ്യണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ആരോഗ്യത്തേയും ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
കടുവ (ജനന വര്‍ഷം: 1926, 1938, 1950, 1962, 1974, 1986, 1998, 2010, 2022)
ചൈനീസ് ജാതകം 2025 അനുസരിച്ച്, നിങ്ങളുടെ രാശിക്കാര്‍ക്ക് 2025 വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിക്കുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ബന്ധങ്ങളില്‍ ഗുണപ്രദമായ നേട്ടങ്ങള്‍ കാത്തിരിക്രുന്നു. അവസരങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
മുയല്‍ (ജനന വര്‍ഷം: 1927, 1939, 1951, 1963, 1975, 1987, 1999, 2011, 2023)
ചൈനീസ് ജാതകം 2025 അനുസരിച്ച് മുയര്‍വര്‍ഷത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ഇത്രയും നല്ല അനുകൂല സമയം ഇല്ലെന്ന് തന്നെ പറയാം. അത്രയധികം മികച്ച മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കൂടാതെ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നും. സാമ്പത്തിക ഇടപാടുകള്‍ അല്‍പം ശ്രദ്ധിക്കണം. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വിജയിക്കും.
ഡ്രാഗണ്‍ (ജനന വര്‍ഷം: 11928, 1940, 1952, 1964, 1976, 1988, 2000, 2012, 2024)
ചൈനീസ് ജാതകം 2025 അനുസരിച്ച്, നേട്ടങ്ങളും അതുപോലെ തന്നെ വെല്ലുവിളികളും അനുഭവിക്കേണ്ടി വരുന്ന ഒരു വര്‍ഷമാണ് വരുന്നത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടവും പുരോഗതിയും നിങ്ങളെ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ പലപ്പോഴും ഉപയോഗപ്പെടുത്തുന്നതിന് അശ്രദ്ധ കാണിച്ചാല്‍ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെടുന്നു.
പാമ്പ് (ജനന വര്‍ഷം: 1929, 1941, 1953, 1965, 1977, 1989, 2001, 2013, 2025)
ചൈനീസ് ജാതകം 2025 അനുസരിച്ച്, ഈ വര്‍ഷം പാമ്പിന്റെ വര്‍ഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാറ്റങ്ങള്‍ക്ക് തുടക്കമാവുന്ന വര്‍ഷമാണ് എന്നാണ് കണക്കാക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യവും വിജയത്തിലേക്ക് എത്തുന്നു. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദാമ്പത്യം കൂടുതല്‍ ശക്തമാവും. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാവും.
കുതിര (ജനന വര്‍ഷം: 1930, 1942, 1954, 1966, 1978, 1990, 2002, 2014, 2026)
ചൈനീസ് ജാതകം 2025 അനുസരിച്ച്, ഈ വര്‍ഷം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന വര്‍ഷമായിരിക്കും. മാത്രമല്ല ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും നിങ്ങളെ തേടി പുരോഗതി എത്തുന്നു. കൂടാതം നിരവധി അവസരങ്ങള്‍ കരിയറില്‍ ഉണ്ടാവാം. ഇതെല്ലാം തന്നെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളിലേക്കും നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വളരെയധികം സാധിക്കും.
ആട് (ജനന വര്‍ഷം: 1931, 1943, 1955, 1967, 1979, 1991, 2003, 2015)
ചൈനീസ് ജാതകം 2025 അനുസരിച്ച് ഇവര്‍ക്ക് ഏത് കാര്യത്തിലും വിജയം നേടിയെടുക്കാന്‍ സാധിക്കുന്ന വര്‍ഷമാണ്. കൂടാതെ കരിയറില്‍ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു. മാത്രമല്ല ഉത്സാഹവും സന്തോഷവും ജീവിതത്തില്‍ അങ്ങോളം നിലനില്‍ക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സംതൃപ്തിയോടെയുള്ള ഒരു വര്‍ഷം എന്നാണ് ഈ വര്‍ഷത്തെ കണക്കാക്കാന്‍ സാധിക്കകുയുള്ളൂ.
കുരങ്ങ് (ജനന വര്‍ഷം: 1932, 1944, 1956, 1968, 1980, 1992, 2004, 2016)
ചൈനീസ് ജാതകം 2025 അനുസരിച്ച് നിങ്ങള്‍ക്ക് ധാരാളം അനുകൂലമാറ്റങ്ങളുണ്ടാവുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ തൊഴില്‍ അവസരങ്ങള്‍ ധാരാളം ജീവിതത്തില്‍ വന്നു ചേരും. അതോടൊപ്പം തന്നെ ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ആശുപത്രി വാസത്തിനുള്ള സാധ്യതയും കാണുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട.
പൂവന്‍ കോഴി (ജനന വര്‍ഷം: 1933, 1945, 1957, 1969, 1981, 1993, 2005, 2017)
ചൈനീസ് ജാതകം 2025 അനുസരിച്ച് നിങ്ങള്‍ക്ക് വളര്‍ച്ചയും അവസരങ്ങളും ധാരാളം ലഭിക്കുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. മാത്രമല്ല ഇവരുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത കുതിപ്പുണ്ടാവുന്നു. അംഗീകാരങ്ങള്‍ തേടി എത്തുന്നു. സമൂഹത്തില്‍ നിങ്ങളുടെ നിലയും വിലയും വര്‍ദ്ധിക്കുന്നു. കൂടാതെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് അധികം ദൂരമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.
നായ (ജനന വര്‍ഷം: 1934, 1946, 1958, 1970, 1982, 1994, 2006, 2018,)
ചൈനീസ് ജാതകം 2025 അനുസരിച്ച് നിങ്ങളുടെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവരെ തൊടുകയില്ല. കൂടാതെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവും. സാമ്പത്തിക കാര്യങ്ങളിലെ ആശങ്കകള്‍ അവസാനിക്കും. കരിയറിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തും.
പന്നി (ജനന വര്‍ഷം: 1935, 1947, 1959, 1971, 1983, 1995, 2007, 2019)
ചൈനീസ് ജാതകം 2025 അനുസരിച്ച് പ്രതീക്ഷകള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്ന ഒരു കിടിലന്‍ വര്‍ഷമാണ് വരാന്‍ പോവുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും സ്വയം സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ വ്യക്തതയോടെ അടുക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











