Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
100/100 ആണ് ഈ കുട്ടികള്‍- ബുദ്ധിയും സാമര്‍ത്ഥ്യവും പഠനമികവും ഒരുപോലെ
ചിലര്‍ക്ക് ചില കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാന്‍ സാധിക്കും. ചിലര്‍ക്കാകട്ടെ എത്രയൊക്കെ പറഞ്ഞാലും പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. ചിലരിലാകട്ടെ ഇതേ ബുദ്ധിസാമര്‍ത്ഥ്യം പഠനത്തിന്റെ കാര്യത്തിലും ഉണ്ടാവും. എന്നാല്‍ അതേ ബുദ്ധിസാമര്‍ത്ഥ്യം മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നില്ല. എന്നാല്‍ എല്ലാ കാര്യത്തിലും ഒരുപോലെ മുന്നില്‍ നില്ക്കുന്ന സാമര്‍ത്ഥ്യക്കാരായ ചില കുട്ടികളുണ്ട്. പഠനത്തിലും ബുദ്ധിശക്തിയിലും എന്ന് വേണ്ട എല്ലാ മേഖലകളിലും ഇവര്‍ മുന്നിലാണ്.
ജ്യോതിഷമനുസരിച്ച് ഓരോ രാശിക്കും ഓരോ ഗ്രഹവുമായുള്ള ബന്ധമാണ് ഇത്തരം സ്വഭാവങ്ങള്‍ക്ക് അടിസ്ഥാനം. പഠനത്തിലും ബുദ്ധിയിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ചില രാശിക്കാരുണ്ട്. രാശിപ്രകാരം ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇത് പൊതുവായി മാത്രം പറയുന്ന കാര്യങ്ങള്‍ ആണ് . ഒരു വ്യക്തിയുടെ ബുദ്ധിയും കഴിവും എല്ലാം ജനിതകമായി കൂടി ലഭിക്കുന്ന കാര്യങ്ങളാണ്. ഈ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഈ കുട്ടികളുടെ പ്രത്യേകതകള്‍ എന്നും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

മേടം
മേടം രാശിയില്‍ വരുന്ന കുട്ടികളെങ്കില്‍ ഇവര്‍ പഠന സംബന്ധമായ കാര്യങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും.. ഇവരെ ഒരിക്കലും പഠനവിഷയങ്ങളില്‍ മറ്റൊരാള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഇവരിലൂടെ കുടുംബത്തിന്റെ യശസുയര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധൈര്യത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ പ്രാപ്തരാണ് ഈ കുട്ടികള്‍. വീടിന് മാത്രമല്ല നാടിനും ഇവര്‍ പ്രിയപ്പെട്ടവരാണ്. ചൊവ്വയാണ് ഇവരുടെ അധിപന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഉണ്ടായിരിക്കും. ഇവര്‍ക്ക് ഒരു കാര്യം ഒരു തവണ പറഞ്ഞ് കൊടുത്താല്‍ മതിയാവും. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും മികച്ച് നില്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. നേതൃത്വഗുണങ്ങള്‍ ഉള്ള രാശിക്കാരായിരിക്കും ഇവര്‍. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായിരിക്കും ഈ കുട്ടികള്‍ മുന്‍തൂക്കം നല്‍കുന്നതും. പ്രതിഭാധനരായ ഇവര്‍ ഏത് മേഖലയിലും വിജയിക്കുന്നു. ബുധനാണ് ഇവരുടെ രാശ്യാധിപന്‍.
കന്നി
കന്നിരാശിക്കാരായ കുട്ടികള്‍ക്കും ജീവിതത്തില്‍ മികച്ച നിലവാരത്തില്‍ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. ഏത് ഘട്ടത്തിലും മുന്നേറുന്നതിനും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നേട്ടം കൊയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സന്തോഷത്തിന്റേതായ പാത ജീവിതത്തില്‍ സ്വയം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് കന്നി രാശിക്കാരായ കുട്ടികള്‍ക്ക് സാധിക്കുന്നു. ഇവര്‍ വളരെയധികം ബുദ്ധിമാന്മാരും വിവേകികളും ആയിരിക്കും. ബുധനാണ് ഇവരുട രാശ്യാധിപന്‍.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ വളരെയധികം കഴിവുള്ളവരാണ്. എല്ലാ വിഷയങ്ങളിലും ഇവര്‍ക്ക് അറിവും അതില്‍ നേട്ടങ്ങളും ഉണ്ടാവും. കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും സഹായത്തോടെ അവര്‍ ഏത് മേഖലയിലും വിജയിക്കും. കൈയ്യെത്തിക്കുന്ന മേഖലകളെല്ലാം തന്നെ ഇവരുടെ കഴിവ് തെളിയിക്കുന്നതിന് സാധിക്കുന്ന. അവരുടെ ബുദ്ധി ഉപയോഗിച്ച് കരിയറില്‍ വളരെ വേഗത്തില്‍ മുന്നോട്ട് പോകുന്നു. ഇവര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനും സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാരായ കുട്ടികളും പഠനത്തില്‍ വളരെയധികം മികച്ചവരായിരിക്കും. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കഠിനാധ്വാനം ഇവരെ ജീവിതത്തില്‍ വിജയത്തിലെത്തിക്കുന്നു. ഒരിക്കലും ഒരു കാര്യത്തിലും ഇവര്‍ പരാജയപ്പെടാറില്ല. നിഷ്പ്രയാസം ഏത് പ്രതിസന്ധിയേയും മറികടക്കുകയും ജീവിതത്തില്‍ മുന്നേറുകയും ചെയ്യുന്നു. സ്വന്തം കുടുംബത്തിന്റെ യശസുയര്ത്തുന്നവരാണ് ഇവര്‍. ശനിയാണ് ഇവരുടെ രാശ്യാധിപന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications