Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
Chidra Dasha:ഏഴരശനിയേക്കാള് ഭയക്കണം, ആരാലും തടുക്കാനാകാത്ത ദോഷങ്ങള്‍, ബാധിക്കുന്നത് ആരെയെല്ലാം
Chidra Dasha: ഛിദ്ര ദശ, ആ വാക്ക് അധികമാരും കേട്ടിട്ടുണ്ടാകില്ല. ജ്യോതിഷത്തില്‍ സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന പദം അല്ലെങ്കിലും ജ്യോതിഷത്തില്‍ അറിവുള്ളവര്‍ക്ക് ആ വാക്ക് പരിചിതമായിരിക്കും. വിംഷോത്തരി ദശയെന്നും ഛിദ്ര ദശ അറിയപ്പെടുന്നു. ഗ്രഹനിലയില്‍ ഒരു ഗ്രഹം എതിരായി മാറുന്ന കാലഘട്ടമാണ് ഛിദ്ര ദശ അഥവാ വിംഷോത്തരി ദശ.

ഒരു പ്രത്യേകഗ്രഹം ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന സമയത്തെയാണ് ദശ എന്നത് കൊണ്ട് ജ്യോതിഷത്തില്‍ അര്‍ത്ഥമാക്കുന്നത്. ഛിദ്രം എന്നാല്‍ വിടവ്, ദ്വാരം, ദോഷം എന്നെല്ലാമാണ് അര്‍ത്ഥം. ഛിദ്രദശയെന്നാല്, ഒരു ഗ്രഹം കൊണ്ട് ജീവിതത്തില്‍ പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടാകുന്ന കാലഘട്ടം എന്നാണ് അര്‍ത്ഥം.
എപ്പോഴാണ് ജീവിതത്തിലെ ഛിദ്ര ദശ
ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കാലം എന്ന് വളരെ ലളിതമായി ഛിദ്രദശയെ വിശേഷിപ്പിക്കാം. അനിശ്ചിതത്വങ്ങളും തടസ്സങ്ങളും ഇക്കാലയളവില്‍ ഉണ്ടാകുന്നു. ഒരു വ്യക്തിയുടെ ജീവിതവഴിയിലോ വിടവുണ്ടാകുകയും അവരുടെ ക്ഷേമവും വിജയവും അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന സമയമാണത്. ചില ജ്യോതിഷഗ്രന്ഥങ്ങളില്‍ ഛിദ്രദശ കഷ്ടപ്പാടിന്റെയും വെല്ലുവിളികളുടെയും സമയമാണെന്ന് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രഹം, ഗ്രഹനിലയില്‍ അവയുടെ സ്ഥാനം, മറ്റ് ഗ്രഹങ്ങളുമായി അതിനുള്ള ഇടപെടല്‍ എന്നിവ അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടാകാം.
ഛിദ്ര ദശ - മനസ്സിലാക്കേണ്ട കാര്യങ്ങള്‍
അശുഭസ്ഥാനങ്ങളില് ദോഷ ഗ്രഹങ്ങള്‍
ജ്യോതിഷത്തില്‍ ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളെ ദോഷഗ്രഹങ്ങളായി കണക്കാക്കുന്നു. ഈ ഗ്രഹങ്ങള്‍ ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ചില പ്രത്യേക ഭാവങ്ങളില്‍ വന്നാല്‍ അതുമൂലം ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം. ഇത് ഛിദ്ര ദശയായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയമായിരിക്കും അത്.
ശുഭ ഗ്രഹങ്ങള്‍ ദുര്ബലസ്ഥാനത്ത്
വ്യാഴം, ശുക്രന് എന്നിവയെ പോലുള്ള ശുഭ ഗ്രഹങ്ങള്‍ ആണെങ്കിലും അവ നീചഭാവങ്ങളിലോ ദുര്ബലസ്ഥാനത്തോ വന്നാല്‍ അതും ഛിദ്ര ദശയ്ക്ക് കാരണമാകും. ഉദാഹരണത്തിന് 6. 8, 12 ഭാവങ്ങളിലോ അവയുടെ നീചരാശികളിലോ വരുന്നത്. രാഹു-കേതു അച്ചുതണ്ടിലാണ് അവ വരുന്നതെങ്കില്‍ ജീവിതത്തില്‍ തടസ്സം, അസന്തുലിതാവസ്ഥ, മുന്നോട്ടുപോകാത്ത അവസ്ഥ എന്നിവയുണ്ടാകാം.
ലഗ്നം ബാധിക്കപ്പെട്ടാല്‍
ലഗ്നാധിപന് ആയ ഗ്രഹം ദുര്ബലന് ആകുക അല്ലെങ്കില്‍ ദോഷസ്ഥാനത്ത് സ്ഥിതി ചെയ്യുക എന്നിവ സംഭവിച്ചാലും ഛിദ്ര ദശ ഉണ്ടാകാം. അങ്ങനെ വന്നാല്‍ ആ വ്യക്തിയുടെ ജീവിതം പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല മുന്നോട്ടുപോകുക.
ദുഃസ്ഥാന ഭാവങ്ങളില്‍ ഗ്രഹങ്ങള്‍
6, 8, 12 ഭാവങ്ങള്‍ ദുഃസ്ഥാന ഭാവങ്ങളായി കരുതപ്പെടുന്നു. കഷ്ടപ്പാട്, തടസം, മറഞ്ഞിരിക്കുന്ന ശത്രുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവങ്ങളാണിവ. ഈ ഭാവങ്ങളില്‍ ഗ്രഹങ്ങള്‍ വന്നാല്‍ ജീവിതത്തില്‍ വിടവ് ഉണ്ടാകും. അത് ആരോഗ്യത്തെയും സമ്പത്തിനെയും ബന്ധങ്ങളെയും ദോഷകരമായി ബാധിക്കും.
അസ്തമയ ഗ്രഹങ്ങള്‍
അസ്തമയ സ്ഥിതിയിലുള്ള ഗ്രഹങ്ങള്‍ (സൂര്യനോട് വളരെ അടുത്തുള്ളവ) അല്ലെങ്കില്‍ ദോഷഗ്രഹങ്ങളാല് കഠിനമായി സ്വാധീനിക്കപ്പെടുന്ന ഗ്രഹങ്ങും ജീവിതത്തില്‍ നഷ്ടങ്ങളും പ്രതിസന്ധികളും കൊണ്ടുവരാം.
ഛിദ്ര ഗ്രഹങ്ങള്‍ക്ക് ഉദാഹരണം
ശനി
ശനി കാരണം ജീവിതത്തില്‍ കാലതാമസം, നിയന്ത്രണങ്ങള്‍, തടസ്സങ്ങള്‍ എന്നിവ ഉണ്ടാകാം. ശനി ജാതകത്തില്‍ ദോഷസ്ഥാനത്താണെങ്കില്‍ പരിമിതികളും പ്രയാസങ്ങളും അനുഭവപ്പെടും.
രാഹുകേതുക്കള്‍
ഈ ഛായാഗ്രഹങ്ങള്‍ ജീവിതത്തില്‍ ആശയക്കുഴപ്പവും അകാരണമായ ഭയങ്ങളും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന, സ്ഥിരതയും സുരക്ഷയും ഇല്ലാതാക്കുന്ന സംഭവങ്ങളും ഉണ്ടാക്കാം.
ചൊവ്വ
ദോഷസ്ഥാനത്ത് ആണെങ്കില്‍ ചൊവ്വ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. വൈരാഗ്യം, സംഘര്‍ഷം, കഠിന തീരുമാനങ്ങള്‍, പരുഷമായ പെരുമാറ്റം എന്നിവയെല്ലാം അതുമൂലം ഉണ്ടാകാം. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ താളം തെറ്റിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications