Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുകയും അതിന്റെ നേരിട്ടുള്ള സ്വാധീനം മനുഷ്യജീവിതത്തില്‍ കാണുകയും ചെയ്യുന്നു. ചൈത്രമാസത്തിലെ പൗര്‍ണ്ണമി നാളില്‍ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ യാദൃശ്ചികത ഉണ്ടാകാന്‍ പോകുന്നു. മീനരാശിയില്‍ ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നു.
ഏപ്രില്‍ 23ന് മീനരാശിയില്‍ ശുക്രന്, ബുധന്‍, രാഹു, ചൊവ്വ എന്നിവ ഒരുമിച്ചായിരിക്കും. ഈ നാല് ഗ്രഹങ്ങളും ഒരുമിച്ചിരിക്കുന്നതിനാല്‍ 5 രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് ഐശ്വര്യവും തൊഴില്‍രംഗത്ത് വിജയവും ലഭിക്കും. ചതുര്‍ഗ്രഹ യോഗത്താല്‍ അടുത്ത ആഴ്ച ഭാഗ്യനേട്ടങ്ങള്‍ കൈവരുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും വിജയവും ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ കരിയറും ബിസിനസ്സും സംബന്ധിച്ച് നിങ്ങള്‍ ചെയ്യുന്ന എല്ലാ ശ്രമങ്ങളും വിജയിക്കും. ഈ ആഴ്ച നിങ്ങളുടെ സുഖസൗകര്യത്തിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുതിയ എന്തെങ്കിലും വാങ്ങാനാകും. നിങ്ങളുടെ കുടുംബത്തില്‍ ഒരു ഉത്സവാന്തരീക്ഷം ഉണ്ടാകും. പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതില്‍ നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ നീങ്ങും. ഭൂമിയും കെട്ടിടവും വാങ്ങുന്നതിലും വില്‍ക്കുന്നതിലും നിങ്ങള്‍ക്ക് ലാഭം ലഭിക്കും. കുടുംബകാര്യങ്ങളില്‍ നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും എല്ലാവരും സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം ലഭിക്കും. നിങ്ങള്‍ ആസൂത്രണം ചെയ്ത എല്ലാ ജോലിയും പൂര്‍ത്തിയാകും. ഈ ആഴ്ച നിങ്ങളില്‍ വളരെയധികം ഉത്സാഹം കാണും. നിങ്ങളുടെ ജോലിസ്ഥലത്തും കുടുംബത്തിലും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും സമയം വളരെ ശുഭകരവും ലാഭകരവുമാണ്. എന്നിരുന്നാലും, ഈ ആഴ്ച ബിസിനസുകാര്‍ എന്തെങ്കിലും വലിയ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവരുടെ അഭ്യുദയകാംക്ഷികളില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. ഈ ആഴ്ച നിങ്ങളുടെ ബന്ധുക്കളില്‍ ഒരാളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ഇണയ്ക്കൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
വൃശ്ചികം
ഈ ആഴ്ച വൃശ്ചിക രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങളില്‍ ഏതെങ്കിലുമൊന്ന് ഈ ആഴ്ച സഫലമായേക്കാം. ഈ ആഴ്ച നിങ്ങളുടെ ജോലി വിജയകരമാക്കാന്‍ നിങ്ങള്‍ എന്ത് ശ്രമങ്ങള്‍ നടത്തിയാലും നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ജോലി മാറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ ഓഫര്‍ ലഭിച്ചേക്കാം. വിദേശത്ത് ജോലിയോ ബിസിനസ്സോ ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ ആഴ്ച തടസ്സങ്ങള്‍ നീങ്ങും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങള്‍ ഫലവത്താകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക്, ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ലഭിക്കും. ദീര്‍ഘകാലമായി സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ബിസിനസുകാര്‍ക്കും ഈ ആഴ്ച ആഗ്രഹിച്ച ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ്സിന്റെ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചേക്കാം. നിങ്ങള്‍ക്ക് അടുത്ത സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബഹുമാനത്തില്‍ വര്‍ദ്ധനവ് കാണും. ഈ ആഴ്ച നിങ്ങള്‍ക്ക് ഏതെങ്കിലും പ്രമുഖരെയോ സ്വാധീനമുള്ളവരുമായോ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ പ്രണയബന്ധങ്ങള്‍ പൂവണിയും.
മീനം
മീനരാശിക്കാര്‍ക്ക്, ഏപ്രില്‍ മാസത്തിലെ ഈ ആഴ്ചയുടെ രണ്ടാം പകുതി ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ ശുഭകരവും ഗുണകരവുമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ തൊഴില്‍, ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് മേലധികാരിയില്‍ നിന്ന് പൂര്‍ണമായ പിന്തുണ ലഭിക്കും. അവരുടെ സഹായത്തോടെ നിങ്ങളുടെ ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാനാകും. ബിസിനസുകാരുടെ പദവിയും സ്വാധീനവും ഈ ആഴ്ച വര്‍ദ്ധിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. എന്നിരുന്നാലും, ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ആശങ്കാകുലരായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications