Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നല്ലകാലത്തിന് സമയമായി, സമ്പന്നനേട്ടം തേടിവരും; ഇന്ന് ഭാഗ്യോദയം ഈ 5 രാശിക്ക്
മെയ് 5 ഞായറാഴ്ച മീനരാശിയില്‍ ചന്ദ്രന് സംക്രമിക്കാന്‍ പോകുന്നു. ചൊവ്വ, രാഹു, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഇതിനകം മീനം രാശിയിലുണ്ട്. ഇതുമൂലം ചതുര്‍ഗ്രഹ യോഗവും രൂപം കൊള്ളുന്നു. ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ തീയതിയില്‍ പ്രദോഷ തിഥിയില്‍ വ്രതം ആചരിക്കും. രവിപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ ചതുര്‍ഗ്രഹയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാരം മിഥുനം, കന്നി, തുലാം എന്നിവയുള്‍പ്പെടെ 5 രാശിക്കാര്‍ക്ക് രവിപ്രദോഷ വ്രതാനുഷ്ഠാനത്തില്‍ രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങള്‍ ഗുണം ചെയ്യും. ഈ രാശിയിലുള്ള ആളുകള്‍ കലാപരമായ കഴിവുകള്‍ വര്‍ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ കൃപയാല്‍ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുകയും ചെയ്യും. മെയ് 5 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മെയ് 5 മിഥുന രാശിക്കാര്‍ക്ക് പ്രധാനമാണ്. മിഥുന രാശിക്കാര്‍ക്ക് മക്കളുടെ വളര്‍ച്ച കാണാനുള്ള ഭാഗ്യമുണ്ടാകും. കുടുംബത്തിലെ എല്ലാ അംഗങ്ങളും തമ്മില്‍ പരസ്പര സ്നേഹവും ഉണ്ടാകും. ചില പുതിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ എന്തെങ്കിലും ജോലിയെക്കുറിച്ച് ആകുലപ്പെടുന്നുണ്ടെങ്കില്‍, ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ഇന്ന് അത് പൂര്‍ത്തിയാകും, നിങ്ങളുടെ ആശങ്കകള്‍ നീങ്ങും. സുഹൃത്തുക്കളുമായി ഉല്ലസിക്കാനും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുമുള്ള ഒരു മാനസികാവസ്ഥയിലായിരിക്കും ഇന്ന് നിങ്ങള്‍.
പ്രതിവിധി: സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും ചെയ്യുക. കൂടാതെ ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.
കന്നി
മെയ് 5 കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കന്നിരാശിക്കാരുടെ നടക്കാത്ത ചില ആഗ്രഹങ്ങള്‍ സഫലമാകും. പിതാവില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് മികച്ച ദിവസമായിരിക്കും, അത് നല്ല സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ വിജയിക്കും. കുടുംബജീവിതം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രണയം നിലനില്ക്കും. എല്ലാത്തരം തെറ്റിദ്ധാരണകളും നീങ്ങും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ കലക്കി സൂര്യന് സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
തുലാം
മെയ് 5 തുലാം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. തുലാം രാശിക്കാരുടെ ആത്മവിശ്വാസത്തില്‍ നല്ല വര്‍ധനയുണ്ടാകും, അതുവഴി നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കാനും ഊര്‍ജസ്വലരായിരിക്കാനും കഴിയും. പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പിതാവിന്റെ സഹായത്തോടെ അപൂര്‍ണ്ണമായ പല ജോലികളും പൂര്‍ത്തീകരിക്കും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറിലെ പുരോഗതി കണ്ട് നിങ്ങള്‍ സന്തോഷിക്കും. ജോലി ചെയ്യുന്ന മേഖലയില്‍ അപ്രതീക്ഷിത ലാഭം കാണുകയും നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യും. വാഹനമോ സ്ഥലമോ ഫ്ളാറ്റോ വാങ്ങണമെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതം അനുകൂലമായി നിലനില്ക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ ഞായറാഴ്ച വൈകുന്നേരം ആലിലയുടെ ചുവട്ടില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക.
ധനു
മെയ് 5 ധനു രാശിക്കാര്‍ക്ക് ഫലദായകമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് സൂര്യഭഗവാന്റെ അനുഗ്രഹത്താല്‍ കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. സുഹൃത്തുക്കളുമായി ചില വിനോദ പരിപാടികളില്‍ പങ്കെടുക്കാനാകും. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ബിസിനസുകാര്‍ ഇന്ന് ദിവസം മുഴുവന്‍ തിരക്കിലായിരിക്കും, ഇത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. വീട്ടില്‍ ഒരു ഉത്സവാന്തരീക്ഷം ഉണ്ടാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിവിടുക.
കുംഭം
മെയ് 5 കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുംഭം രാശിക്കാര്‍ക്ക് ഉത്സാഹം വര്‍ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. പങ്കാളിത്തത്തോടെ ഏത് ജോലി ചെയ്താലും നല്ല ഫലം ലഭിക്കും. നിങ്ങളുടെ കലാപരമായ കഴിവുകള്‍ കൊണ്ട് നിങ്ങള്‍ വിജയിക്കും. ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications