Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മീനത്തില്‍ കോടീശ്വരയോഗം; മേടസംക്രമത്തിന് ശേഷമുള്ള ചതുര്‍ഗ്രഹയോഗം മഹാഭാഗ്യം, ഫലം അറിയാം
Chaturgrahi Yoga 2025: ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലഘട്ടം വേദജ്യോതിഷം അനുസരിച്ച് വളരെ ശുഭകരമായ സമയമാണ്. കാരണം ഈ കാലയളില്‍ നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചില ഗ്രഹങ്ങളാണ് മീനം രാശിയില്‍ ഒന്നിച്ചെത്തുന്നത്. ഇത് വളരെ അപൂര്‍വ്വവും സവിശേഷവുമാണ്. ശനി, സൂര്യന്‍, ബുധന്‍, രാഹു, ശുക്രന്‍ എന്നീ അഞ്ച് ഗ്രഹങ്ങളാണ് നിലവില്‍ മീനം രാശിയില്‍ ഉള്ളത്. പഞ്ചഗ്രഹയോഗമെന്നാണ് ഇത ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്.

എന്നാല്‍ സൂര്യനും ശനിയും ശത്രുഭാവത്തിലുള്ള ഗ്രഹങ്ങള്‍ ആയതുകൊണ്ട് പഞ്ചഗ്രഹയോഗം എല്ലാ രാശികളിലും ജനിച്ചവര്‍ക്ക് ഗുണകരമാകില്ല. എന്നാല്‍ ഏപ്രില്‍ പതിനാലിന്, സൂര്യന്‍ മീനം രാശി വിട്ട് മേടത്തിലേക്ക് കടക്കുന്നതോടെ ബാക്കിയുള്ള ഗ്രഹങ്ങളാല്‍ ചതുര്‍ഗ്രഹയോഗം രൂപം കൊള്ളും. ഇത് അത്യന്തം ശുഭകരമായ യോഗമാണ്. 12 രാശികള്‍ക്കും പഞ്ചഗ്രഹയോഗത്തിന്റെ ശുഭഫലങ്ങള്‍ അനുഭവവേദ്യമാകുമെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുക മൂന്ന് രാശികളാണ്. ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നത്. ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്നും മോചനം ലഭിക്കും. ഇത് ബിസിനസില്‍ നിന്നും അപ്രതീക്ഷിത ലാഭം നേടുന്നതിന് സഹായിക്കും. ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നായി ഇവര്‍ക്ക് നേട്ടങ്ങളും വിജയവും കൈവരും. തൊഴില്‍രംഗത്ത്, ഉദ്യോഗസ്ഥര്‍ക്ക് വലിയ ചില വിജയങ്ങള്‍ നേടാനാകും. ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ചില ജോലികള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാകും. ശമ്പളവര്‍ധനയ്ക്കും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ ഉള്ള ആളുകള്‍ക്കും ഈ സമയം പ്രത്യേകിച്ച് ഗുണകരമായിരിക്കും.
പണം സമ്പാദിക്കുന്നതിന് നിരവധി സാമ്പത്തിക സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കും. ഇതിലൂടെ മകരം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തികസ്ഥിതി ദൃഢമാക്കാന്‍ സാധിക്കും. ഈ കാലയളവില്‍ ലക്ഷ്യങ്ങള്‍ നേടാനും പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്താനും മകരം രാശിക്കാരില്‍ തീവ്രമായ ആഗ്രഹമുണ്ടാകും. ഓരോ ദൗത്യവും കൃത്യമായ സമര്‍പ്പണത്തോടെ ചെയ്യാന്‍ ശ്രമിക്കും. മകരം രാശിക്കാര്‍ കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുന്ന സമയമാണിത്. പുതിയ ചില ആശയങ്ങളിലൂടെ ഇവര്‍ക്ക് വളരെ വേഗം മുന്നേറാന്‍ സാധിക്കും. ഭാഗ്യത്തിന്റെ ആനൂകൂല്യത്തില്‍ അവരുടെ പല ആഗ്രഹങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കപ്പെടും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നത്. ഇതിലൂടെ കുംഭം രാശിക്കാര്‍ക്ക് അവരുടെ കര്‍മ്മരംഗത്ത് വലിയ വിജയം നേടാനാകും. ലക്ഷങ്ങളോ കോടികളോ ഇക്കാലയളവില്‍ ഇവരുടെ കയ്യിലെത്തുകയും ഇവരുടെ മൊത്തത്തിലുള്ള സാമ്പത്തികസ്ഥിതി അവിശ്വസിനീമായ രീതിയില്‍ വളരുകയും ചെയ്യും. അതോടൊപ്പം ഇവരുടെ ഭാഗ്യഭാവത്തിന്റെ അധിപനായ ശുക്രന്‍ ഇവരുടെ സമ്പത്തിന്റെ ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് കിട്ടാനുള്ള പണം തിരിച്ചുകിട്ടാനും ധാരാളം പണം കയ്യിലെത്താനും യോഗമുണ്ടാകും.
കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധാരാളം സ്വത്തുവകകള്‍ സ്വന്തമാക്കാനാകും. എല്ലാ മേഖലകളിലും ഇവര്‍ നേട്ടം സ്വന്തമാക്കും. അവര്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കുടുംബം ഒപ്പം നില്‍ക്കും. കുംഭം രാശിക്കാര്‍ നിലവില്‍ ഏഴരശനിയുടെ അവസാനഘട്ടത്തിലാണ്. കാലങ്ങളായി പ്രതിസന്ധികളിലായിരുന്ന കുംഭം രാശിക്കാര്‍ക്ക് ആശ്വാസം ലഭിച്ചുതുടങ്ങുന്ന സമയമാണിത്. ബിസിനസുകാര്‍ക്ക് പല കരാറുകളില്‍ നിന്നായി വലിയ നേട്ടങ്ങള്‍ കൊയ്യാനാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയുടെ നാലാം ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപം കൊള്ളുന്നത്. ലാഭ ഭാവത്തിന്റെയും വിദേശ ഇടപാടുകളുടെയും അധിപനായ ശനി ഇവരുടെ ലഗ്ന ഭാവത്തിലാണ് ഉള്ളത്. മാത്രമല്ല, ശനിയുടെ ദൃഷ്ടി മൂന്നാം ഭാവത്തിലേക്കും ഉണ്ട്. അതിനാല്‍ മീനം രാശിക്കാര്‍ക്കാര്‍ക്ക് വിദേശത്ത് നിന്നും ധാരാളം പണം വരാനിടയുണ്ട്. ബിസിനസുകാര്‍ക്ക് വാഗ്ദാനകരമായ കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധിക്കും. ശനിയുടെ ദൃഷ്ടി മൂന്നാം ഭാവത്തില്‍ ഉള്ളതിനാല്‍, സഹോദരീസഹോദരന്മാര്‍ക്കിടയിലെ ബന്ധം ശക്തമാകും.
രാഹുവിന്റെ സ്വാധീനത്താല്‍, മീനം രാശിക്കാരില്‍ ഇക്കാലയളവില്‍ ആത്മീയ താല്‍പ്പര്യങ്ങള്‍ വര്‍ധിക്കും. മതപരമായ പരിപാടികളിലും യാത്രകളിലും പങ്കെടുക്കും. ചതുര്‍ഗ്രഹയോഗത്തിന്റെ ശുഭസ്വാധീനം ഇവരുടെ ജീവിതം അനുഗ്രഹീതമാക്കും. ജോലിസ്ഥലത്ത് ഭാഗ്യം ഇവര്‍ക്കൊപ്പമുള്ളതിനാല്‍ എല്ലാ ശ്രമങ്ങളും വിജയിക്കുകയും മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ പരിഹരിക്കപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications