Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ചതുര്‍ഗ്രഹി യോഗം: സമ്പത്തില്‍ തടഞ്ഞ് വീഴും രാശിക്കാര്‍: കഷ്ടപ്പെട്ട് നേടിയതെല്ലാം ഒരു രാത്രിയില്‍ നഷ്ടമാവും
ഒക്ടോബര്‍ മാസത്തിന്റെ തുടക്കം കുറിയ്ക്കുമ്പോള്‍ പല ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ ചതുര്‍ഗ്രഹി യോഗം രൂപപ്പെടാന്‍ പോവുകയാണ്. ചൊവ്വ, ബുധന്‍, ചന്ദ്രന്, സൂര്യന് എന്നീ നാല് ഗ്രഹങ്ങള്‍ തുലാം രാശിയില്‍ ഒത്തുചേരുമ്പോഴാണ് അത് ചതുര്‍ഗ്രഹി യോഗം രൂപീകരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ആണ് സാധാരണയായി ചതുര്‍ഗ്രഹി യോഗത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ചില രാശിക്കാരില്‍ ചതുര്‍ഗ്രഹി യോഗം മോശം ഫലങ്ങള്‍ സംഭവിക്കുന്നു.
ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ വിട്ടുമാറാതെ നില്ക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നിങ്ങള്‍ ഒരുമിച്ച് അനുഭവിക്കുന്ന സമയമാണ് എന്നതും ശ്രദ്ധേയമാണ്. കഠിനാധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കാതെ വരുന്നതിനാല്‍ അത് കൂടുതല്‍ വെല്ലുവിളികളും ജീവിതത്തില്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹി യോഗം മോശം ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം പല വിധത്തിലുള്ള മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ അനുകൂല ഫലങ്ങള്‍ ലഭിക്കുകയില്ല. പലപ്പോഴും കഠിനമായ പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും. ഈ സമയം ഭാഗ്യം നിങ്ങളെ ഒരു തരത്തിലും തുണയ്ക്കുകയില്ല. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളില്‍ രൂക്ഷമാവുന്നു. കൂടാതെ നിങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ജീവിതം മുന്നോട്ട് പോവാത്തത് പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പണം കൈയ്യില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുന്നു. പല സാഹചര്യത്തിലും കടം വാങ്ങേണ്ട അവസ്ഥയുണ്ടാവും എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിക്കാം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ചതുര്‍ഗ്രഹി യോഗം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും നവഗ്രഹ പൂജ നടത്തുന്നത് വഴി പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വര്‍ദ്ധിക്കം. പന്ത്രണ്ടാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ശമ്പളം ലഭിക്കണം എന്നില്ല. ശത്രുക്കള്‍ ശക്തരാവുന്നു. തൃപ്തികരമല്ലാത്ത ജീവിതമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിയില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് വളരെ വലിയ സാമ്പത്തിക നഷ്ടം കൊണ്ട് വരുന്നു. ശമ്പളം കൃത്യമായി ലഭിക്കാത്തതും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായി അധ്വാനിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അതെല്ലാം ആരോഗ്യത്തെയും ബാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം എട്ടാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ കടബാധ്യത വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല പണം നഷ്ടപ്പെടുന്നതിന് ഉള്ള സാധ്യതയുണ്ട്. പലപ്പോഴും നിക്ഷേപങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങള്‍ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നഷ്ടങ്ങള്‍ സംഭവിക്കും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പലരും നിങ്ങളെ പിന്നോട്ട് വലിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ എത്ര കഷ്ടപ്പെട്ടാലും നിങ്ങള്‍ക്ക് ഫലം ലഭിക്കുകയില്ല.



Click it and Unblock the Notifications
