Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചിങ്ങത്തില് നാലുഗ്രഹങ്ങളുടെ അപൂര്‍വ്വ സംയോഗം; ഭാഗ്യത്തിന്റെ പൂര്‍ണ്ണപിന്തുണ ഇവര്‍ക്കൊപ്പം
ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുമ്പോള്‍ ചില രാശികളില് ഒന്നിലധികം ഗ്രഹങ്ങള്‍ ഒന്നിച്ചുവരാറുണ്ട്. ത്രിഗ്രഹ യോഗമെന്നും ചതുര്‍ഗ്രഹ യോഗമെന്നുമെല്ലാമാണ് ഇതിനെ വിളിക്കുന്നത്. ഇത്തരം ഗ്രഹസംയോഗങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും. ആഗസ്റ്റ് മാസം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ചിങ്ങം രാശിയില്‍ സംക്രമണം നടത്തും. ധനദാതാവായ ശുക്രനും ചന്ദ്രനും ഇതേ സമയം ചിങ്ങം രാശിയില്‍ ഉണ്ടായിരിക്കും. അങ്ങനെ ചതുര്‍ഗ്രഹ യോഗം രൂപപ്പെടും.

ഈ അപൂര്‍വ്വ യോഗത്തിലൂടെ ചതുര്ഗ്രഹങ്ങളുടെ അനുഗ്രഹം നേടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹ യോഗം സല്ഫലങ്ങള് നല്‍കും. കാരണം ചിങ്ങം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. ഈ കാലയളവില്‍ ഈ രാശിയിലുള്ളവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. മാത്രമല്ല എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പൂര്‍ണ്ണപിന്തുണ ലഭിക്കും. ഏറെക്കാലമായി ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂലസമയമാണ്. കരിയറില്‍ ഉന്നതിയുണ്ടാകുകയും സംതൃപ്തിയുണ്ടാകുകയും ചെയ്യും. ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന ഒരു സമയം കൂടിയാണിത്. ഏറെക്കാലമായി വിവാഹം നടക്കാതിരിക്കുന്ന ആളുകള്‍ക്ക് മാലയോഗം കൈവരും.
ധനു
ചതുര്‍ഗ്രഹ യോഗത്തിന്റെ നേട്ടം വന്നെത്തുന്ന മറ്റൊരു രാശിയാണ് ധനു രാശി. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. ഈ സമയത്ത് ബുദ്ധിവൈഭവം പ്രകടമാക്കാനുള്ള അവസരങ്ങള്‍ ധാരാളമായിരിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കയറ്റം ലഭിക്കും. ധാര്‍മ്മികവും മംഗളകരവുമായി കാര്യങ്ങളില്‍ പങ്കെടുക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചതുര്‍ഗ്രഹ യോഗം ശുഭകരമായിത്തീരും. കാരണം ഈ യോഗം ഇവരുടെ ഗ്രഹനിലയിലെ കര്‍മ്മ ഭാവത്തിലാണ് സംഭവിക്കുന്നത്. ഇക്കാരണം കൊണ്ട് ജോലിയിലും ബിസിനസിലുമെല്ലാം തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കും. കൂടാതെ ഈ കാലയളവില്‍ പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. സമ്പാദ്യം വളര്‍ത്താനും സാധിക്കും.തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
