Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജോലിയില്‍ ഇനി തിരിഞ്ഞുനോട്ടം വേണ്ട, നാലുഗ്രഹങ്ങളുടെ അനുഗ്രഹത്തോടെ കരിയര്‍ തിളങ്ങും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. നേരിട്ടും അല്ലാതെയുമെല്ലാം അവ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുവെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. ഒരു ജാതകത്തിലോ ഒരു ഭാവത്തിലോ അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു രാശിയിലോ ചിലപ്പോള്‍ നാലുഗ്രഹങ്ങള്‍ ഒന്നിച്ച് സംഗമിക്കാറുണ്ട്. ചതുര്‍ഗ്രഹയോഗം എന്നറിയപ്പെടുന്ന ഈ സവിശേഷ ഗ്രഹസംഗമം ഇടവം രാശിയില്‍ രൂപമെടുത്തിരിക്കുകയാണ്.

ഇടവത്തിലെ ചതുര്‍ഗ്രഹയോഗം
ബുദ്ധിയുടെയും മികവിന്റെയും ഗ്രഹമായ ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്, ധന ദാതാവായ ശുക്രന്, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ഇതിനകം തന്നെ ഇടവത്തിലാണ് ഉള്ളത്. ഇങ്ങനെ ഇടവത്തില്‍ ചതുര്‍ഗ്രഹയോഗം രൂപമെടുത്തിരിക്കുകയാണ്. ഇതിലൂടെ ചില രാശികളുടെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും ധനലബ്ധിയും ഉണ്ടാകാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ ചതുര്ഗ്രഹയോഗത്തിലൂടെ ജീവിതത്തില്‍ സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കും. കുഭം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപമെടുത്തിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് എല്ലാവിധ ഭൗതിക സുഖങ്ങളും സുഖസൗകര്യങ്ങളും ഇവര്‍ക്കുണ്ടാകും. വാഹനമോ വസ്തുവകകളോ വാങ്ങിക്കാനുള്ളസൗകര്യമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയും നേട്ടങ്ങളും ഉണ്ടാകും. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ശ്രമിക്കാവുന്നതാണ്. സമൂഹത്തില്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് സ്വീകാര്യതയും അവരോടുള്ള ബഹുമാനവും വര്‍ദ്ധിക്കും. റിയല്‍എസ്റ്റേറ്റ്, േേപ്രാപ്പര്ട്ടി എന്നിവയുമായി ബന്ധപ്പെട്ട വില്‍പ്പന ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ പറ്റിയ സമയമാണ് മുന്നില്‍.
വൃശ്ചികം
ചതുര്‍ഗ്രഹയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അതുല്യമായ സൗഭാഗ്യങ്ങളും ജീവിതവിജയവും നല്‍കും. ഈ രാശിയുടെ ഏഴാംഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപമെടുക്കുന്നത്. സാമ്പത്തിക പുരോഗതിയുണ്ടാകുകയും കുടുംബജീവിതത്തില്‍ സന്തോഷം പുലരുകയും ചെയ്യും. ഇതിലൂടെ ഈ സമയത്ത് പൊതുവേ ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകും. അവിവാഹിതര്‍ക്ക് ഈ സമയം വിവാഹത്തിന് അനുകൂലമാണ്. ബിസിനസുകാര്‍ക്കും പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്കും ലാഭമുണ്ടാക്കാന്‍ സാധിക്കും. ദാമ്പത്യവും വളരെ സന്തോഷകരമായി മാറും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ജീവിതം കൂടുതല്‍ സന്തുഷ്ടകരമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്കും ചതുര്‍ഗ്രഹയോഗം നേട്ടമായി തീരും. കാരണം ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപം കൊള്ളുന്നത്. തൊഴില്‍ ഇല്ലാത്ത ആളുകള്‍ക്ക് നല്ല തൊഴില്‍ ലഭിക്കും, ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്ത്തരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. അവരുടെ സഹകരണത്തോടെ ജോലി കൂടുതല്‍ സുഗമമാകും. ബിസിനസില്‍ നിന്നും കൂടുതല്‍ ലാഭം വരുന്നതോടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
