Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഇന്ന് ചന്ദ്രമംഗളയോഗം: പൂര്‍ണ ചന്ദ്രനെപ്പോലെ തിളങ്ങുന്നവര്‍ മൂന്ന് രാശിക്കാര്‍
ഇന്നത്തെ ദിവസം ചില പ്രത്യേക ഗ്രഹമാറ്റങ്ങള്‍ നിമിത്തം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. അതുപോലെ തന്നെ ചന്ദ്രമംഗളയോഗം രൂപം കൊള്ളുകയും ചെയ്യുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. വേദജ്യോതിഷ പ്രകാരം ശക്തമായ യോഗങ്ങളില്‍ ഒന്നാണ് ചന്ദ്രമംഗള യോഗം. ചന്ദ്രനും ചൊവ്വയും ജാതകത്തില്‍ അനുകൂല സ്ഥാനത്ത് വരുമ്പോഴാണ് പലപ്പോഴും ചന്ദ്രമംഗള യോഗം രൂപം കൊള്ളുന്നത്. ഇത് രാജയോഗ സമാനമായ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ധൈര്യം, സമ്പത്ത്, സമാധാനം, സന്തോഷം എന്നിവ തേടി എത്തുന്നു.
ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്നതിനുള്ള യോഗം കാണുന്നു. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇന്നത്തെ ദിവസം ഈ യോഗപ്രകാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറ്റിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ് ഇന്നത്തെ ഈ യോഗം നല്‍കുന്നത്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കരിയറിലും ബിസിനസിലും സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങള്‍ക്കുള്ള തുടക്കമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ പരിശ്രമങ്ങള്‍ക്കെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ ഈ യോഗം സഹായിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയും സന്തോഷവും ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. മുടങ്ങിക്കിടക്കുന്ന പല ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. ഉയര്‍ച്ചകളിലേക്ക് കുതിക്കുന്ന നിങ്ങളുടെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. ആശയവിനിമയം മികച്ചതായതിനാല്‍ ജീവിതം മാറി മറിയുന്നു. തൊഴില്‍പരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ഗുണാനുഭവങ്ങളും ഇന്നത്തെ ദിവസത്തെ ആകെത്തുകയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ മുന്നോട്ട് പോകാവുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. പലപ്പോഴും സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസിന്റെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായി ഇന്നത്തെ ദിവസം മാറുന്നു. അധികാരപരിധികളില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും അഭിനന്ദന പ്രവാഹം തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യപ്രശ്നങ്ങളെ എല്ലാം കൈകാര്യം ചെയ്യുന്നതിനും നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും തേടി എത്തും.

എപ്രകാരം ചന്ദ്രമംഗള യോഗം
ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും ഊര്‍ജ്ജം, ദൃഢനിശ്ചയം, ധീരമായ ചുവട് വെപ്പുകള്‍ എന്നിവക്ക് അനുകൂല സമയമാണ്,. അത് മാത്രമല്ല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതില്‍ തന്നെ നിങ്ങള്‍ക്ക് വ്യക്തിഗത വളര്‍ച്ച കൊണ്ട് വരുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ച് നില്ക്കുന്നതിനാല് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയം കൂടിയാണ് ഈ രാജയോഗം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതും.



Click it and Unblock the Notifications