Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
10 വര്‍ഷം നീണ്ടുനില്‍ക്കുന്ന ചന്ദ്ര മഹാദശ, മാനസികനില വരെ താളംതെറ്റാം, ആരെല്ലാം ശ്രദ്ധിക്കണം
ജീവിതം സുഖദുഃഖമയമാണ്. എല്ലാവര്ക്കും നല്ലകാലവും കെട്ടകാലവും ഉണ്ട്. ജ്യോതിഷത്തില്‍ ഇതിന് കൃത്യമായ വിശദീകരണങ്ങള്‍ ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ല കാലത്തിനും മോശം സമയത്തിനും കാരണം അവരുടെ ഗ്രഹനിലയിലെ ഗ്രഹസ്ഥാനങ്ങളും നക്ഷത്രങ്ങളുടെ സ്ഥിതിയും ആണെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്.

ചന്ദ്ര മഹാദശ ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ നിര്‍ണ്ണമായകമായ ഒരു സമയമാണ്. പത്ത് വര്‍ഷമാണ് ഇതിന്റെ കാലാവധി. വികാരങ്ങളുടെയും മാനസികസ്ഥിരതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമാണ് ചന്ദ്രന്. ചന്ദ്ര മഹാദശക്കാലത്ത് ചന്ദ്രന്റെ സ്ഥാനം എവിടെയാണ് എന്നതനുസരിച്ച് ഒരാള്‍ പലതരം സാഹചര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോകുന്നു. വൈകാരിക അസ്ഥിരാവസ്ഥ, സാമ്പത്തികപ്രയാസങ്ങള്‍, ആശയക്കുഴപ്പം എന്നിവയെല്ലാം ചന്ദ്ര മഹാദശക്കാലത്ത് പതിവായിരിക്കും. പക്ഷേ ചന്ദ്ര മഹാദശക്കാലത്തെ കഷ്ടതകള്‍ നീക്കാനും ദോഷങ്ങള്‍ പരിഹരിക്കാനും ജീവിതത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ചന്ദ്ര മഹാദശക്കാലത്തിന്റെ ഫലങ്ങളും വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കാം.
എന്താണ് ചന്ദ്ര മഹാദശ
വേദ ജ്യോതിഷത്തില്‍ ചന്ദ്രന് ആധിപത്യമുള്ള 10 വര്‍ഷക്കാലമാണ് ചന്ദ്ര മഹാദശ. മനസ്സ്, വികാരങ്ങള്‍, മാനസികക്ഷേമം എന്നിവയുടെ പ്രതീകമാണ് ചന്ദ്രന്. ജാതകത്തില്‍ ചന്ദ്രന്റെ നില വളരെ ശക്തമാണെങ്കില്‍, ചന്ദ്ര മഹാദശയിലൂടെ സമാധാനവും സന്തോഷവും സര്‍ഗാത്മകതയും അനുഭവപ്പെടും. നേരെ മറിച്ച് ചന്ദ്രന് ദുര്‍ബലനാണെങ്കില്‍, വൈകാരിക അസ്ഥിരാവസ്ഥ, വെല്ലുവിളികള്‍, പലതരം സംഘര്‍ഷങ്ങള്‍ എന്നിവ അനുഭവപ്പെടും.
ഈ കാലയളവില്‍ ആളുകള്‍ക്ക് പലതരം അനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍ബലമായ വൈകാരികാവസ്ഥകളും മാറിമറിയുന്ന ചിന്തകളും ഈ സമയത്തെ പ്രത്യേകതകള്‍ ആണ്. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാമ്പത്തികമായും വൈകാരികമായും നഷ്ടത്തിലേക്ക് നയിച്ചേക്കാം.
ചന്ദ്ര മഹാദശ ഫലങ്ങള്‍
ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം അനുസരിച്ച് ചന്ദ്ര മഹാദശ ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. പൊതുവായ ചില ഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വൈകാരിക അസ്ഥിരാവസ്ഥ: ആളുകളില്‍ ഉത്കണ്ഠ, അക്ഷമ, അതിവൈകാരികത എന്നിവ അനുഭവപ്പെടും.
സാമ്പത്തിക നഷ്ടം: സ്ഥിരതയില്ലാത്ത സാമ്പത്തികാവസ്ഥകള്‍, നിക്ഷേപങ്ങളിലെ നഷ്ടം, അനാവശ്യചിലവുകള്‍, അതെത്തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം.
ആരോഗ്യപ്രശ്നങ്ങള്‍: മാനസികാരോഗ്യം ക്ഷയിക്കുക, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, മറ്റ് സൈക്കോളജിക്കല്‍ പ്രശ്നങ്ങള്‍.
ഏകാഗ്രതക്കുറവ്: ജോലിയിലും പഠനത്തിലും ഏകാഗ്രതയില്ലായ്മ, അവസരങ്ങള്‍ നഷ്ടപ്പെടല്‍.
സംഘര്‍ഷം: കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും തെറ്റിദ്ധാരണകള്‍, ബന്ധങ്ങളില്‍ വിള്ളല്‍.
പരിഹാരങ്ങള്‍
ചന്ദ്ര മഹാദശക്കാലത്ത് ചന്ദ്രന്റെ സ്ഥാനം പ്രതികൂലമാണെങ്കില്‍ പലതരം വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും അതിനെല്ലാം പ്രതിവിധികളും ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
മന്ത്രോച്ചാരണം: ഓം ചന്ദ്രായ നമഃ എന്നത് പോലുള്ള മന്ത്രങ്ങള്‍ ദിവസേന ചൊല്ലുക. മനസ്സ് ശാന്തമാകാനും ജാതകത്തില്‍ ച്ര്രന്ദന് ബലവാനാകാനും അത് സഹായിക്കും.
ശിവസ്തുതി: പരമശിവനുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചന്ദ്രന്. അതുകൊണ്ട് ശിവഭജനം ചന്ദ്രനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഓം നമശിവായ മന്ത്രവും മറ്റ് ശിവമന്ത്രങ്ങളും സമാധാനവും മാനസികസ്ഥിരതയും നല്‍കും.
തിങ്കളാഴ്ച വ്രതം: തിങ്കളാഴ്ച ദിവസങ്ങളില്‍ വ്രതമെടുക്കുന്നത് ചന്ദ്രനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഈ ദിവസം അരിയാഹാരവും മത്സ്യമാംസങ്ങളും വര്‍ജ്ജിച്ച് പഴങ്ങളും ജലവും മാത്രം കഴിക്കുക.
വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക: തിങ്കളാഴ്ചകളില്‍ അരി, പാല്, പഞ്ചസാര, എന്നിവ ദാനം ചെയ്യുക.
ധ്യാനം: ചന്ദ്രന്റെ ദോഷം കൊണ്ടുള്ള പ്രശ്നങ്ങള്‍ മാറ്റി മാനസികസ്ഥിരത വീണ്ടെടുക്കുന്നതിന് യോഗയും ധ്യാനവും സഹായകമാകും. സ്ഥിരമായി ഇവ ചെയ്താല്‍ മനസ്സിന് സമാധാനവും വ്യക്തതയും കൈവരും.
ശ്രദ്ധിക്കേണ്ടവര്‍
ഗ്രഹനിലയില്‍ ചന്ദ്രന് ദുര്ബലരായിട്ടുള്ളവര്ക്കാണ് ചന്ദ്ര മഹാദശ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. ചന്ദ്രനില്‍ രാഹുകേതുക്കളുടെ സ്വാധീനവും ദൃഷ്ടിയും ഉണ്ടാകുന്നത് കൊണ്ടും മറ്റ് ഗ്രഹങ്ങളുടെ ദുഷ്പ്രഭാവം കൊണ്ടും ഇത് സംഭവിക്കാം. പക്ഷേ പ്രതിവിധികളിലൂടെ ഇതിന്റെ നെഗറ്റീവ്ഫലങ്ങള് കുറയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
