Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചന്ദ്രഗ്രഹണം 2025: കൈതൊടും ഒരു തരിപോലും കൈക്കുള്ളിലാവും, കോടീശ്വരയോഗത്തില് വാഴും നാളുകാര്‍
ചന്ദ്രഗ്രഹണത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇനിയുള്ളൂ. ഈ സമയം പല മാറ്റങ്ങളും പ്രപഞ്ചത്തില്‍ കാണും. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. പല തരത്തിലാണ് ഗ്രഹണ സമയം മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് അനുകൂലമായിരിക്കും, ചിലത് പ്രതികൂലമായിരിക്കാം. എന്നാല്‍ ഗ്രഹ-രാശിമാറ്റങ്ങളില്‍ ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹണം അല്പം ഗുണാനുഭവങ്ങള്‍ നല്കുന്നു.
അശ്വതി മുതല്‍ രേവതി വരെയുള്ള ചില നക്ഷത്രക്കാരില്‍ ഏതൊക്കെ തരത്തിലാണ് ചന്ദ്രഗ്രഹണം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അവസാനം കുറിച്ച് നല്ലൊരു ദിവസത്തിനുള്ള തുടക്കമാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗ്രഹണം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹണം നല്കുന്ന ഗുണാനുഭവങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരും എന്ന കാര്യം മറക്കേണ്ടതില്ല, അത് മാത്രമല്ല ശമ്പള വര്‍ദ്ധനവും മാറ്റങ്ങളും എല്ലാം നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കൊണ്ട് വരും. സാമ്പത്തികമായി ഒരു തരത്തിലും നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായി വരുന്നില്ല.
മകം
മകം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ലക്ഷ്മിദേവിയുടെ അനുഗ്രഹം അങ്ങോളം ലഭിക്കും. ബോണസ് പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തികമായി ഉയര്‍ച്ച നിങ്ങളെ തേടി എത്തും എന്നതാണ് ഏറ്റവും വലിയ കാര്യം. അതും കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് നിങ്ങളില്‍ അനുകൂല ഫലങ്ങളും കോടീശ്വരയോഗവും തേടി എത്തും. സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും മികച്ച സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ച തേടി എത്തും.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യത്തോടെ ജീവിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ചന്ദ്രഗ്രഹണത്തോടെ സംഭവിക്കുന്നത്. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നേട്ടങ്ങളെല്ലാം പരമാവധി അതിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പരമാനധി സാമ്പത്തിക മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഇത് ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നതും.
വിശാഖം
വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പ്രൊഫഷണല്‍ അല്ലെങ്കില്‍ വ്യക്തിഗത സംരംഭങ്ങളിലൂടെ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ് ഈ ഗ്രഹണം. അത് മാത്രമല്ല പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ അനുഭവപ്പെടാം. പ്രമോഷനുകള്‍ അല്ലെങ്കില്‍ ലാഭകരമായ ഇടപാടുകള്‍ എന്നിവയെല്ലാം തന്നെ ഈ സമയം ലഭിക്കുന്നു. അതിന് കാരണമാകുന്നത് പലപ്പോഴും ചന്ദ്രഗ്രഹണ സമയത്ത് പോസിറ്റീവ് ഊര്‍ജ്ജങ്ങളുമായി ഒത്തുചേരുന്നത് മൂലമാണ്. ഇതെല്ലാം ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാരുടെ ജീവിതത്തില്‍ തന്ത്രപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബുദ്ധിപരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഇത് വഴി സംഭവിക്കാം. എടുക്കുന്ന തീരുമാനങ്ങളെല്ലാം നേട്ടങ്ങളിലേക്ക് വഴി തെളിയ്ക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും സാധിക്കും. മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ സാധിക്കും.



Click it and Unblock the Notifications
