Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചന്ദ്രഗ്രഹണം 2025: ഗ്രഹണയോഗം പിടിവിടാതെ കൂടെ; മൂന്ന് രാശികള്‍ കഷ്ടകാലത്തിന്റെ പടിവാതിലില്‍
Chandra Grahan 2025: ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മാര്‍ച്ച് 14നാണ്. അന്നേ ദിവസം തന്നെയാണ് ഹോളിയും. ചന്ദ്രഗ്രഹണം രാവിലെ 9.29ന് ആരംഭിച്ച് ഉച്ചയ്ക്ക് 3 29ന് അവസാനിക്കും. ഇന്ത്യയില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും 12 രാശികളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. ഗ്രഹണ സമയത്ത് ചന്ദ്രന് കന്നി രാശിയിലും ഉത്രം നക്ഷത്രത്തിലും ആയിരിക്കും. കന്നി രാശിയില്‍ ആ സമയത്ത് കേതുവും ഉണ്ടായിരിക്കും. അങ്ങനെ ചന്ദ്ര-കേതു സംയോഗത്താല്‍ ഗ്രഹണയോഗം സൃഷ്ടിക്കപ്പെടും. ഗ്രഹണയോഗം ചില രാശികള്‍ക്ക് ഗുണകരമാകുമെങ്കിലും ചില രാശികള്‍ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ് അത്. മാര്‍ച്ചിലെ ആദ്യ ചന്ദ്രഗ്രഹണ ഫലമായുള്ള ഗ്രഹണ യോഗത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുന്ന നാളുകാര്‍ ഏതെല്ലാമാണെന്ന് നോക്കാം.

മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ച ആളുകളടെ ജീവിതത്തില്‍ ഗ്രഹണയോഗത്തിന്റെ കരിനിഴല്‍ വീഴും. ഇവര്‍ക്ക് മാര്‍ച്ച് മുതല്‍ ജീവിതത്തില്‍ കഷ്ടകാലം ആരംഭിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ കുറയും. വീട്ടില്‍ സ്വസ്ഥത കുറയും. എന്തെങ്കിലും വിഷയങ്ങളെ ചൊല്ലി കലഹം പതിവാകും. മാനസിക പിരിമുറുക്കവും ടെന്‍ഷനും വര്‍ധിക്കും. ചില അനാവശ്യ വാദ-പ്രതിവാദങ്ങളിലും വിവാദങ്ങളിലും ചെന്നുപെടും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമെങ്കിലും ചിലപ്പോള്‍ കോടതി കയറേണ്ടതായി വരും. മിഥുനം രാശിയുടെ നാലാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വലയ്ക്കും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതോ പണം കടം കൊടുക്കുന്നതോ അനാവശ്യമായി ചിലവഴിക്കുന്നതോ നല്ലതല്ല. ഈ സമയത്ത് കയ്യില്‍ നിന്ന് പോകുന്ന പണം പിന്നീട് തിരിച്ചുവരില്ല. മൊത്തത്തില്‍ പ്രതികൂലമായ സാഹചര്യങ്ങളാണ് ഗ്രഹണത്തോടെ മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. അതുകൊണ്ട വളരെയധികം ശ്രദ്ദിക്കുക.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ചന്ദ്രഗ്രഹണം ഗുണകരമായിരിക്കില്ല. ഇവര്‍ക്ക് ഈ കാലയളവില്‍ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും അനുഭവപ്പെടും. ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ വന്നുപെടും. കരിയറിലും ചില പ്രതിസന്ധികള്‍ വന്നെത്തും. ഇക്കാലയളവില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുകയാണ് ഉചിതം. ഈ സമയത്തെടുക്കുന്ന തീരുമാനങ്ങളൊന്നും ഗുണകരമാകില്ല.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചന്ദ്രഗ്രഹണത്തോടെ പലതരത്തിലുള്ള കഷ്ടതകളും ജീവിതത്തില്‍ വന്നുചേരും. ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലും വലിയ അധ്വാനം വേണ്ടിവരും. എങ്കില്‍പ്പോലും പ്രതീക്ഷിക്കുന്ന ഫലങ്ങളോ നേട്ടങ്ങളോ അതില്‍ നിന്ന് ലഭിക്കില്ല. അനാവശ്യ ചിലവുകള്‍ വര്‍ധിക്കുകയും സാമ്പത്തികമായി തകരുകയും ചെയ്യും. ഗ്രഹണം ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് മാര്‍ച്ച് തുടങ്ങി സന്തോഷത്തിനുള്ള അവസരങ്ങള്‍ കുറയും. ഒരു കാര്യത്തിലും ഏകാഗ്രതയുണ്ടാകില്ല. എല്ലാ കാര്യങ്ങളും വലിയ സമസ്യകളായി അനുഭവപ്പെടും. ഭാവിയെ കുറിച്ച് പലതരത്തിലുള്ള ആശങ്കകളും ഉണ്ടാകും. ഭാവിയെ കുറിച്ച് തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുകയാണ് ഉചിതം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
