Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Chanakya Niti: ജന്മം നല്‍കിയത് ഈ ഗുണങ്ങളുള്ള പുത്രനെങ്കില്‍ സമ്പത്തും ഐശ്വര്യവും സന്തോഷവും എക്കാലവും
ചാണക്യന്റെ നീതി ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. ലോകം കണ്ട മഹാനായ തത്വചിന്തകനായാണ് ചാണക്യനെ വിലയിരുത്തുന്നതും. വിഷ്ണുഗുപ്തന്, കൗഡില്യന്‍ തുടങ്ങി നിരവധി പേരുകളില്‍ ചാണക്യന് അറിയപ്പെടുന്നു. ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളിലും സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അതില്‍ തന്നെ ജീവിതം എപ്രകാരമാണ് മുന്നോട്ട് പോവേണ്ടത് എന്നതിനെക്കുറിച്ചും പ്രദിപാതിക്കുന്നു.
ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം മാതാപിതാക്കളുടെ സന്തോഷം എക്കാലവും നിലനില്ക്കുന്നതിനും സമ്പാദ്യം ഇരട്ടിക്കുന്നതിനും വേണ്ടി ജന്മം നല്കുന്ന പുത്രന്മാര്ക്ക് ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്. ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ പുത്രനുണ്ടെങ്കില്‍ അത് മാതാപിതാക്കളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ എന്നെന്നും ഐശ്വര്യവും നന്മയും നിലനിര്‍ത്തുകയും ചെയ്യും എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്.

അറിവിന് പ്രാധാന്യം
ചാണക്യ നീതി പ്രകാരം ഒരു പുത്രനുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് ചാണക്യന് എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിക്ക് ആദ്യം വേണ്ടത് തിരിച്ചറിവാണ്. അതുണ്ടെങ്കില്‍ ഏതൊരു വ്യക്തിയും നല്ല മനസ്സിനുടമകളാവും എന്നാണ് ചാണക്യന് പറയുന്നത്. നൂറ് ബുദ്ധിമാന്മാര്ക്ക് തുല്യമാണ് അറിവുള്ള ഒരു പുത്രന് എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. കൂടാതെ ഇത്തരത്തിലുള്ള സ്വഭാവ ഗുണങ്ങളുള്ള പുത്രന് ജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് ഏത് ഘട്ടത്തിലും സന്തോഷനും സമാധാനവും സുഖവും പ്രദാനം ചെയ്യുന്നു എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വെളിവാക്കുന്നു.
ബുദ്ധിയും പ്രദാനം
അറിവെന്ന പോലെ തന്നെ ബുദ്ധിയും വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ബുദ്ധിയില്ലാത്ത ഒരു പുത്രനാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവര്‍ക്ക് യാതൊരു വിധത്തിലുള്ള ഉയര്‍ച്ചയോ സന്തോഷമോ ജീവിതത്തില്‍ ഉണ്ടാവുകയില്ല. എന്ന് മാത്രമല്ല ഇവര്‍ മാതാപിതാക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ കഷ്ടപ്പാടുകള്‍ നല്‍കുകയും ചെയ്യുന്നു. ബുദ്ധി തന്നെയാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനിവാര്യമായി വേണ്ടത്. ബുദ്ധിയുള്ള പുത്രന്മാര്ക്ക് ജന്മം നല്കുന്ന മാതാപിതാക്കളെങ്കില്‍ ആയുസ്സൊടുങ്ങും വരേ അവര്‍ക്കും സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ദു:ശീലങ്ങളില്ലാത്ത വ്യക്തി
നിങ്ങളുടെ പുത്രന് യാതൊരു വിധത്തിലുള്ള ദു:ശീലങ്ങളില്ലാത്ത വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതേണ്ടതാണ്. ദു:ശീലം ഉള്ള പുത്രനെങ്കില്‍ അവര്‍ മരണപ്പെടുന്നതാണ് ഭേദമെന്ന് വരെ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. അവര്‍ മാതാപിതാക്കള്‍ക്ക് ജീവിത കാലം മുഴുവന്‍ ദു:ഖവും ദുരിതവും നല്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പുത്രന് ജന്മം നല്‍കുന്നത് അവരുടെ ദുരിതത്തിലേക്ക് വിരല്‍ ചൂണ്ടുന്നതിന് സമാനമാണ് എന്നാണ് ചാണക്യന് വ്യക്തമാക്കുന്നത്.
ബഹുമാനിക്കുന്നവര്‍
മാതാപിതാക്കളേയും പ്രായമായവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ പുത്രനെങ്കില്‍ അവര്‍ നിങ്ങളെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. യാതൊരു വിധത്തിലുള്ള ബഹുമാനമോ ആദരവോ ഇല്ലാത്തവരെങ്കില്‍ അത് മാതാപിതാക്കള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും അസന്തോഷവും ദുരിതവും സമ്മാനിക്കുകയും ചെയ്യുന്നു എന്നാണ് ചാണക്യന് നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നത്.
കുടുംബം നോക്കുന്നവര്‍
നിങ്ങള്‍ ജന്മം നല്കിയ പുത്രന് കുടുംബത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യവും. സന്തോഷവും സമാധാനവും എന്നന്നേക്കും നിലനില്‍ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ പുത്രന്റെ സ്നേഹവും കുടുംബ സ്നേഹവും മാത്രം മതി എന്നതാണ് ചാണക്യന് പറയുന്നത്. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്നില്ല എന്നും നീതി ശാസ്ത്രത്തില്‍ ചാണക്യന് വ്യക്തമാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
