Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
എതിരാളികളെ മലര്‍ത്തിയടിക്കും ചാണക്യതന്ത്രം, വേണ്ടത് ചാണക്യന് പ്രയോഗിച്ച അതേ തന്ത്രം
തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഇന്നത്തെ ലോകത്ത് ചാണക്യനെന്ന ഭാരതീയാചാര്യന്റെ ഉപദേശങ്ങളും ആശയങ്ങളും വളരെ പ്രസക്തമാണ്. രാഷ്ട്രീയമായാലും സാമ്പത്തികമായാലും വ്യക്തിജീവിതമായാലും ഭരണതന്ത്രമായാലും ഏതൊരാള്‍ക്കും ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉപകരിക്കുന്ന തന്ത്രങ്ങളും നിയമങ്ങളുമാണ് ചാണക്യന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ ചാണക്യതന്ത്രത്തിലും അര്‍ത്ഥശാസ്ത്രത്തിലും ഉള്ളത്. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ആ പുസ്കതങ്ങള്‍ അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് എന്നത് തന്നെ അതിനുള്ളിലെ അമൂല്യങ്ങളായ അറിവുകളുടെ വ്യാപ്തിക്കും പ്രസക്തിക്കും തെളിവാണ്.

സമകാലിക ജീവിതത്തിന് ഇപ്പോഴും ചാണക്യന്റെ ഉള്‍ക്കാഴ്ചകള്‍ പ്രസക്തമാണെന്നത് അനേകായിരങ്ങള്‍ ശരിവെക്കുന്നു. രാഷ്ട്രീയം, ബിസിനസ്സ്, സാമ്പത്തിക മാനേജ്മെന്റ് എന്നിവയില്‍ ചാണക്യന്റെ അറിവുകള്‍ ഇന്നും പ്രസക്തകമാണ്. വിവിധ മേഖലകളില്‍ വിജയം കൈവരിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ചാണക്യ നീതി വാഗ്ദാനം ചെയ്യുന്നു. അതിലെ തത്വങ്ങള്‍ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് വഞ്ചനയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും വിജയം നേടാനും കഴിയും. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ചാണക്യന്റെ ഉപദേശങ്ങള്‍ വഴികാട്ടിയാണ്.
എതിരാളികള്‍ അഥവാ ശത്രുക്കള്‍ വിജയത്തിന്റെ ഒരു പൊതു ഘടകമാണെന്നാണ് ചാണക്യന് അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, ദൃഢനിശ്ചയമുള്ളവരെയും ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരെയും എതിരാളികള്‍ക്ക് പരാജയപ്പെടുത്താന്‍ സാധിക്കില്ല. ഏതൊരു രംഗത്തെയും ശത്രുക്കളെ മറികടക്കാന്‍ ആചാര്യ ചാണക്യന് നിര്‍ദ്ദേശിക്കുന്ന ചില തന്ത്രങ്ങള്‍ ഇതാ.
എതിരാളിയെ വിലകുറച്ച് കാണരുത്
എതിരാളി തന്നേക്കാള്‍ ദുര്‍ബലനായിരിക്കുമെന്ന് ഒരിക്കലും കരുതരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു.എതിരാളിയെ വില കുറച്ച് കാണുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. ആ അഹങ്കാരം എതിരാളിക്ക് നേട്ടമായി മാറും. ഇത് അപ്രതീക്ഷിത അവസ്ഥകളിലേക്ക് കാര്യങ്ങളെ നയിച്ചേക്കാം.
ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക
എതിരാളികളുടെ പ്രവര്‍ത്തനങ്ങളും നിഷ്ക്രിയത്വവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചാണക്യന് ഊന്നിപ്പറയുന്നു. ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നത് ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. എതിരാളി നടത്തുന്ന ഓരോ നീക്കത്തെക്കുറിച്ചും അറിവുള്ളവരായിരിക്കുക എന്നത് വിജയത്തില്‍ നിര്‍ണായകമാണ്. ശത്രുവിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉപയോഗിച്ച്, ഫലപ്രദമായ തന്ത്രങ്ങള്‍ മെനയാനും വിജയം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിയണം.
ശത്രുവിന്റെ ശക്തി വിലയിരുത്തല്‍
എതിരാളിയുടെ ശക്തി വിലയിരുത്തേണ്ടതും വളരെ പ്രാധാനപ്പെട്ട കാര്യമാണെന്ന് ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു.എതിരാളി ശക്തനാണെങ്കില്‍, ഉചിതമായ നിമിഷത്തിനായി കാത്തിരിക്കുന്നതാണ് ഉചിതം. ഈ കാലയളവില്‍, സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ സമീപനം എതിരാളിയുടെ സ്വഭാവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ അനുവദിക്കുന്നു, അതുവഴി ശരിയായ സമയമെത്തുമ്പോള്‍ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഈഗോയില്‍ വീഴുന്നത് ഒഴിവാക്കുക
അഹംബോധം ഉള്ള ആളുകള്‍ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി ആരെയും കാണുന്നില്ല. അഹങ്കാരം ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കുകയുള്ളുവെന്ന് ചാണക്യന് അഭിപ്രായപ്പെടുന്നു. അതിനാല്‍, അഹങ്കാരം ഉള്ളില്‍ നിന്ന് പറിച്ചുമാറ്റുക.
കോപം പ്രകടിപ്പിക്കരുത്
അപമാനങ്ങള്‍ നേരിടുമ്പോള്‍, കോപം പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പകരം നിശബ്ദത പാലിക്കണമെന്നും ചാണക്യന് ഉപദേശിക്കുന്നു. മനസ്സില്‍ തന്ത്രം മെനയുന്ന നിശബ്ദനായ വ്യക്തിയെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ചാണക്യന് തന്നെ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. ഒരിക്കല്‍ നന്ദ രാജാവ് തന്നെ അപമാനിച്ചപ്പോള്‍, ചാണക്യന് ഉള്ളിലെ കോപമടക്കി നിശബ്ദത പാലിച്ചു. അദ്ദേഹം നന്ദ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ നിശബ്ദമായി ഒരു പദ്ധതി തയ്യാറാക്കുകയും അതുപ്രകാരം സാധാരണ ബാലനായ ചന്ദ്രഗുപ്തനെ ചക്രവര്‍ത്തി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
എതിരാളിക്ക് ചേര്‍ന്ന തന്ത്രം മെനയുക
എതിരാളിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി അവര്‍ക്കെതിരെ വിജയം നേടാന്‍ ഒരു തന്ത്രം മെനയുക. എതിരാളിയെ ഫലപ്രദമായി മറികടക്കാന്‍, ആദ്യം അവരെക്കുറിച്ചുള്ള സമഗ്രമായ അറിവ് നേടണമെന്ന് ചാണക്യന് ഉപദേശിക്കുന്നു. എതിരാളി കൂടുതല്‍ ശക്തനാണെങ്കില്‍, വിജയം നേടുന്നതിന് നിങ്ങളുമായി താരതമ്യം ചെയ്യുന്നത് നല്ലതാണ്. നേരെമറിച്ച്, എതിരാളി ദുര്‍ബലനും വഞ്ചകനുമാണെങ്കില്, അവരുടെ സ്വഭാവത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശുപാര്‍ശ ചെയ്യുന്നു. തുല്യ ശക്തിയുള്ള ഒരു എതിരാളിയെ നേരിടുമ്പോള്‍, അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒഴിവാക്കുന്ന തന്ത്രപരമായ കെണിയില്‍ അവരെ കുടുക്കുക എന്നത് നിര്‍ണായകമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications