Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
5 അപൂര്‍വ രാജയോഗങ്ങള്‍ ഒരുമിച്ച്, ഇനിയങ്ങോട്ട് സമ്പന്നകാലം; ചൈത്ര നവരാത്രി ഭാഗ്യം നല്കുന്ന 3 രാശി
Chaitra Navratri 2024 : ഹിന്ദുമതത്തില്‍ ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതല്‍ നവരാത്രി ആരംഭിക്കുന്നു. ഈ കാലയളവില്‍ ദുര്‍ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. ജ്യോതിഷ കലണ്ടര്‍ അനുസരിച്ച് ഈ ദിവസം നിരവധി ശുഭകരമായ യോഗകള്‍ രൂപം കൊള്ളുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, 5 വ്യത്യസ്ത രാജയോഗങ്ങള്‍ ഈ കാലയളവില്‍ രൂപപ്പെടുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം ചില രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
ജ്യോതിഷ പ്രകാരം, ചൈത്ര നവരാത്രി ദിനത്തില്‍ ചന്ദ്രന് മേടരാശിയിലായിരിക്കും. അത് വ്യാഴവുമായി ചേര്‍ന്ന് ഗജകേസരി യോഗം രൂപപ്പെടുത്തുന്നു. ഇതോടൊപ്പം ശനി യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശശ രാജയോഗവും രൂപപ്പെടുന്നു. ഇതുകൂടാതെ ശുക്രന് ഉദാത്ത രാശിയില്‍ പോകുന്നത് മാളവ്യരാജയോഗവും സൂര്യനും ബുധനും മേടരാശിയില്‍ ബുധാദിത്യ രാജയോഗവും മീനരാശിയില്‍ ശുക്രനും ബുധനും ലക്ഷ്മീ നാരായണയോഗവും സൃഷ്ടിക്കുന്നു. ഇത്തരം ശുഭകരമായ രാജയോഗങ്ങള്‍ ഒരുമിച്ച് രൂപപ്പെടുന്നത് ഓരോ രാശിക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കും. ഈ രാജയോഗങ്ങള്‍ ജീവിതം മാറ്റുന്ന 3 രാശിക്കാരുണ്ട്. ചൈത്ര നവരാത്രി ഇവര്‍ക്ക് ധാരാളം ഐശ്വര്യങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഇതോടൊപ്പം ഈ രാശിക്കാര്‍ക്ക് മറ്റ് രാജയോഗം മൂലം പ്രത്യേക നേട്ടങ്ങളും ലഭിക്കും. ചൈത്ര നവരാത്രി കാലത്ത് ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാരുടെ മേല്‍ ഉണ്ടായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ എല്ലാ മേഖലകളിലും വിജയം ലഭിക്കും. സമ്പത്തിലും വര്‍ദ്ധനവുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അങ്ങനെ ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും.
നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, ഈ കാലയളവില്‍ അത് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് പല മടങ്ങ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല്‍ സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സ്ഥാനക്കയറ്റമോ വലിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം.
കുംഭം
കുംഭം രാശിയില്‍ ശശ രാജയോഗത്തോടൊപ്പം മറ്റ് രാജയോഗങ്ങളും ഈ സമയം രൂപം കൊള്ളുന്നു. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ രാശിയിലുള്ളവരോട് ശനി ദേവനും ദയ കാണിക്കും. അതിനാല്‍ അവര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. നിങ്ങള്‍ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്കത് ചെയ്യാനാകും. നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ഇത് വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് ഈ കാലയളവ് വളരെ നല്ലതാണെന്ന് തെളിയും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നുവരും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം കൂടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ദുര്‍ഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. എല്ലാ ജോലികളിലും നിങ്ങള്‍ വിജയം കൈവരിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം കൂടും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം നേടാന്‍ കഴിയും. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല്‍ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കാനാകും. കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവ് അതിന് നല്ലതാണെന്ന് തെളിയും. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ഭാവിയുമായി ബന്ധപ്പെട്ട ചില തീരുമാനവും എടുക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications