Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ചൈത്രമാസത്തിലെ അമാവാസി മാര്‍ച്ച് 29ന്; കാലദോഷങ്ങള്‍ അകന്ന് നാല് രാശിക്കാര്‍, ദേവപ്രീതിയും ഒപ്പം
Chaitra Amavasya: ചൈത്രമാസത്തിലെ അമാവാസി മാര്‍ച്ച് മാസമാണ് നടക്കാന്‍ പോകുന്നത്. ഹിന്ദുവിശ്വാസ പ്രകാരം, ചൈത്ര അമാവാസിയ്ക്ക് വളരെയധികം പ്രാധാന്യവും ഉണ്ട്. പിതൃദോഷം അകറ്റാനും, ശനി, സൂര്യന്‍, ചന്ദ്രന്‍ ദേവന്മാരുടെ അനുഗ്രഹം ലഭിക്കാനും ഈ വര്‍ഷത്തെ ചൈത്ര അമാവാസിയിലൂടെ ചിലര്‍ക്ക് സാധിക്കുന്നതാണ്. കാരണം, മാര്‍ച്ച് 29ന് ആണ് ചൈത്ര അമാവാസി. അന്നേ ദിവസം തന്നെയാണ് സൂര്യഗ്രഹണവും ശനിയുടെ രാശിമാറ്റവും.

ഇന്നേ ദിവസം പിതൃകള്‍ക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നത് പിതൃദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും, വ്രതം അനുഷ്ഠിക്കുന്നതും പുണ്യം വര്‍ദ്ധിക്കാനും, ശനി, സൂര്യ-ചന്ദ്ര ദേവന്മാരുടെ അനുഗ്രഹം ഓരോ രാശികളിലും വര്‍ഷിക്കാനും കാരണമാകുന്നു. ചൈത്ര അമാവാസിയുടെ പ്രത്യേകതകള്‍ എന്തെല്ലാമെന്നും, അമാവാസി ദിവസമായ മാര്‍ച്ച് 29-ന് ഏതെല്ലാം രാശികള്‍ക്ക് കാലദോഷങ്ങള്‍ അകന്ന് നേട്ടങ്ങള്‍ ഉണ്ടാകുമെന്നും നോക്കാം.
ചൈത്ര അമാവാസിയുടെ പ്രത്യേകതകള്‍
ചൈത്രമാസത്തിലെ അമാസിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അമാവാസി ദിനത്തില്‍ പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. അവരുടെ ആത്മശാന്തിയ്ക്കുവേണ്ടി തര്‍പ്പണം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും പുണ്യം നല്‍കുന്ന പ്രവര്‍ത്തിയാണ്. ആചാരപ്രകാരം നോക്കിയാല്‍, ബന്ധുക്കള്‍ തങ്ങളുടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്കുവേണ്ടി തര്‍പ്പണവും കര്‍മ്മങ്ങളും ചെയ്യുമ്പോള്‍, പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നു.
ചൈത്ര അമാവാസി നാളില്‍ പുണ്യനദികളില്‍ കുളിക്കുന്നതും, ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. ഇത്തരത്തില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ പിതൃദോഷത്തില്‍ നിന്നും മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
പിതൃദോഷത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങളുടെ കുടുംബത്തില്‍ പിതൃദോഷമുണ്ടെങ്കില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. നിരന്തരം കുടുംബ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വിട്ടൊഴിയുകയില്ല. വിവാഹം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. കുട്ടികള്‍ക്കും അനവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ ദോഷങ്ങളെല്ലാം അകറ്റുന്നതിന്, അമാവാസി നാളില്‍ ശ്രദ്ധവും തര്‍പ്പണവും നല്‍കുക.
ഗ്രഹനില അനുസരിച്ച് ഭാഗ്യം ലഭിക്കുന്നവര്‍
മാര്‍ച്ച് 29ന് ചൈത്ര അമാവാസി നാളിലാണ് വേദ ജ്യോതിഷത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളായി കണക്കാക്കുന്ന ശനിയും സൂര്യനും രാശിമാറ്റത്തിലേയ്ക്ക് നീങ്ങുന്നത്. അന്നേ ദിവസം സൂര്യഗ്രഹണവും ആരംഭിക്കുന്നതാണ്. 12 രാശികളുടെയും കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നല്‍കുന്ന ദേവനാണ് ശനി. ശിവഭക്തനായ ശനി, ഓരോ വ്യക്തികളും ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ച് ഫലവും നല്‍കും. ശനിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതം ശോഭിക്കുന്നതാണ്. ശനിയുടെ അനുഗ്രഹത്തിനൊപ്പം സൂര്യനും ചന്ദ്രനും ഒന്നിച്ച് അനുഗ്രഹിച്ചാല്‍, എല്ലാ ദുരിതവും, ദോഷങ്ങളും ഒരു വ്യക്തിയുടെ ജാതകത്തില്‍ നിന്നും അകലുന്നതാണ്. അത്തരം പ്രതിഭാസമാണ് മാര്‍ച്ച് 29ന് നടക്കാന്‍ പോകുന്നത്. അന്നേ ദിവസം, 12 രാശികളില്‍ 4 രാശിക്കാര്‍ക്ക് ഭാഗ്യം തെളിയുകയാണ്. പിതൃദോഷങ്ങള്‍ അകലുന്നു. ശനി, സൂര്യ-ചന്ദ്ര ദേവന്മാരുടെ അനുഗ്രഹവും ഇവര്‍ക്ക് ലഭിക്കുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നു. ഈ സൗഭാഗ്യം സിദ്ധിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് 29 വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരിക്കും. ജോലിയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ ശനിയുടെ അനുഗ്രഹത്താല്‍ ഫലവും ലഭിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് എത്താന്‍ ശനിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് വിചാരിക്ക അനവധി മാറ്റങ്ങള്‍ ഉണ്ടാകും. പ്രശംസകള്‍ ലഭിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പിതൃദോഷങ്ങള്‍ അകന്ന്, കുടുംബത്തില്‍ സമാധാനം കൈവരിക്കും. സൂര്യദേവന്റെ അനുഗ്രഹത്താല്‍, വിദ്യയില്‍ ശോഭിക്കും. ബിസിനസ്സില്‍ ശോഭിക്കും. ദാമ്പത്യത്തില്‍ സമാധാനം കൈവരിക്കും. ചന്ദ്ര ദേവന്റെ അനുഗ്രഹം ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കും. സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ആരംഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശനി ദേവന്റെ അനുഗ്രഹത്താല്‍ മുന്‍ജന്മ സുകൃതം ലഭിക്കും. പാപങ്ങളില്‍ നിന്നും മുക്തി നേടും. ശത്രുശല്യം ഇല്ലാതാകും. തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്ന തടസ്സങ്ങള്‍ അവസാനിക്കും. പ്രതിസന്ധികള്‍ അകലും. മാനസിക വിഷമങ്ങള്‍ അകലും. മുന്നോട്ടുള്ള ജീവിതത്തിന് അര്‍ത്ഥം ലഭിക്കും. നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. സൂര്യ ദേവന്റെ അനുഗ്രഹത്താല്‍ ജീവിത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദ്യയില്‍ ശോഭിക്കും. പല മത്സര പരീക്ഷകളിലും വിജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗം ലഭിക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ അകലുന്നതാണ്. പിതൃക്കളുടെ അനുഗ്രഹത്താല്‍ ബന്ധുക്കളില്‍ നിന്നുള്ള സഹായങ്ങള്‍ വര്‍ദ്ധിക്കും. സ്‌നേഹത്തോടെ, ഒത്തൊരുമയോടെ ജീവിക്കാന്‍ സാധിക്കും. സഹോദരങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അകലുന്നതാണ്. തൊഴില്‍ മേഖലയിലും ബിസിനസ്സിലും ശോഭിക്കാന്‍ ചന്ദ്രദേവന്റെ അനുഗ്രഹത്തോടെ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം
ശനി ദേവന്റെ അനുഗ്രഹത്താല്‍, അര്‍ഹിച്ച ഫലം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സ്വഭാവത്തില്‍ മാറ്റം വരുന്നതാണ്. വ്യക്തിപരമായ നേട്ടങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയും. കഷ്ടകാലത്തിന് അറുതി വരും. അനുഭവിച്ച ദുരിതങ്ങള്‍ക്കെല്ലാം ഫലമെന്നോളം നല്ലകാലം ആരംഭിക്കുന്നതാണ്. തെറ്റുകള്‍ ക്ഷമിക്കപ്പെടും. പിതൃക്കളുടെ അനുഗ്രഹത്താല്‍ കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. പിതൃക്കളോട് ചെയ്ത് തെറ്റുകള്‍ ക്ഷമിക്കപ്പെടും. ജീവിതത്തില്‍ സൗഭാഗ്യം വര്‍ദ്ധിക്കും. മാറ്റങ്ങള്‍ അനവധി ഇവരില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. കുടുംബ സ്വത്തില്‍ അവകാശം ലഭിക്കും. സൂര്യ-ചന്ദ്രന്മാരുടെ അനുഗ്രഹത്താല്‍, തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനത്തിന് ഫലം ലഭിക്കും. സ്ഥാനകയറ്റം ലഭിക്കാം. ശമ്പള വര്‍ദ്ധനവിലേയ്ക്കും നിങ്ങളെ നയിക്കാം. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
കര്‍മ്മഫലം ശുഭകരമായിരിക്കും ഇവരില്‍. ശനി ദേവന്റെ അനുഗ്രഹത്താല്‍ കഷ്ടപ്പാടുകള്‍ക്ക് അറുതി സംഭവിക്കുന്നതാണ്. നേട്ടങ്ങള്‍ പലതും ഇവരില്‍ വന്നെത്തുന്നതാണ്. പല മേഖലയിലും ഇവര്‍ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ ഇല്ലാതാകുന്നതാണ്. തൊഴില്‍ കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ചവര്‍ക്ക് ഉചിതമായ അവസരങ്ങള്‍ വന്നെത്തുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ യോഗം ലഭിക്കുന്നതാണ്. പിതൃക്കളുടെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. കുടുംബത്തില്‍ സമാധാനം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സൂര്യ-ചന്ദ്രന്മാരുടെ അനുഗ്രഹത്താല്‍ പല പ്രതിസന്ധികളും തരണം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഇവര്‍ക്ക് യോഗം ലഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications









