Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബിസിനസില്‍ കോടികള്‍ ലാഭം, ജോലിയില്‍ ഉന്നത പദവി; മാര്‍ച്ചില്‍ കരിയറില്‍ വന്‍നേട്ടം
Career Horoscope March:മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം മാര്‍ച്ച് മാസത്തില്‍ കരിയറില്‍ വലിയ വഴിത്തിരിവുകളാണ് കാത്തിക്കുന്നത്. ഇവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വളര്‍ച്ചയും വിജയവുമാണ് ജോലിസ്ഥലത്ത് ലഭിക്കാന്‍ പോകുന്നത്. ഇവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കുതിപ്പ് ഉണ്ടാകുന്ന മാസമായിരിക്കും മാര്‍ച്ച് എന്ന് വേണമെങ്കില്‍ പറയാം.

ആ മൂന്ന് രാശികള്‍ ഏതൊക്കെയാണെന്നും അവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് കരിയറില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ വളരെ ആവേശകരമായ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളൂ. ചൊവ്വയ്ക്ക് ആധിപത്യമുള്ള മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് അവസാനത്തോടെ സൂര്യന്റെ ഊര്‍ജ്ജവും ശക്തിയും കൂടി ലഭിക്കും. ഇത് തകര്‍ക്കാനാകാത്ത ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മേടം രാശിക്കാര്‍ക്ക് നല്‍കും. പുതിയ ബിസിനസ് തുടങ്ങുക, ജോലിയില്‍ നേതൃസ്ഥാനം നേടുക, വലിയ കരാറുകള്‍ സ്വന്തമാക്കുക തുടങ്ങി മാര്‍ച്ചില്‍ വലിയ നേട്ടവും വിജയവും സ്വന്തമാക്കുന്നതിനുള്ള അവസരമാണ് മേടം രാശിക്കാര്‍ക്ക് മുമ്പിലുള്ളത്. അപ്രതീക്ഷിതമായ അവസരങ്ങളെ പ്രതീക്ഷിച്ചിരിക്കുക, പ്രത്യേകിച്ച് സര്‍ഗാത്മകതയും പുതിയ ആശയങ്ങളും വേണ്ടുന്ന മേഖലകളില്‍. വലിയൊരു കരിയര്‍ നീക്കത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക് മാര്‍ച്ച് അതിന് ഏറ്റവും അനുകൂലമായിരിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ ഇത്രയും നാള് കരിയറില്‍ കാഴ്ചവെച്ച പ്രയത്നത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം ലഭിക്കാന്‍ പോകുന്ന മാസമാണ് മാര്‍ച്ച്. വ്യാഴവും ശനിയും തൊഴില്‍രംഗത്ത് ഇവര്‍ക്ക് അനുകൂലമായ സ്ഥാനങ്ങളിലേക്ക് എത്തുന്നതോടെ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടങ്ങളും പദവികളും ഇവരെ തേടിയെത്തും. കാലങ്ങളായി ഒരു പ്രോജക്ടില്‍ ഇവര്‍ ചെയ്തിരുന്ന കഠിനാധ്വാനം ഉന്നതാധികാരികള്‍ തിരിച്ചറിയുകയും അര്‍ഹിക്കുന്ന പ്രതിഫലം ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത് കരിയറില്‍ പുതിയ ചില അവസരങ്ങളും വരുമാന വര്‍ധനവും അര്‍ഹിക്കുന്ന പ്രമോഷനുകളും നല്‍കും. ആത്മവിശ്വാസം വീണ്ടെടുക്കുകയും കംഫര്‍ട്ട് സോണില്‍ നിന്ന പുറത്തിറങ്ങി മടിച്ചുനില്ക്കാതെ അവസരങ്ങള്‍ നേടുകയും ചെയ്യണം. നിങ്ങളുടെ അനുഭവ പരിജ്ഞാനവും അച്ചടക്കമാര്‍ന്ന സമീപനവും ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരങ്ങളുടെ വാതില്‍ ഇവര്‍ക്ക് മുമ്പില്‍ തുറന്നുകൊടുക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാരുടെ തൊഴില്‍ പ്രതീക്ഷകള്‍ കൊടുമുടി കയറുന്ന മാസമാണ് മാര്‍ച്ച്. പ്ലൂട്ടോ ഇവരുടെ തൊഴില്‍രംഗത്ത് വലിയ സ്വാധീനം ചെലുത്താന്‍ പോകുകയാണ്. ഇതിലൂടെ ജോലിയില്‍ ചില മാറ്റങ്ങളും വളര്‍ച്ചയും നേടും. നേതൃസ്ഥാനങ്ങളിലേക്ക് എത്താനും അംഗീകാരം നേടാനും അറിയപ്പെടാനും തന്ത്രപ്രധാനമായ ബിസിനസ് നീക്കങ്ങള്‍ നടത്താനും ഏറ്റവും അനുകൂലമായ സമയമാണ് മാര്‍ച്ച്. കൂടുതല്‍ വളര്‍ച്ച നേടാനുള്ള എല്ലാ അവസരങ്ങളും പ്രപഞ്ചം ഇവര്‍ക്കായി ഒരുക്കും. അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് വേണ്ടത്. ഏറെക്കാലമായി കരിയറില്‍ വലിയൊരു മാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്കും ബിസിനസ് വിപുലപ്പെടുത്താന്‍ പദ്ധതിയിട്ടവര്‍ക്കും അതിനായി മുന്നിട്ടിറങ്ങാന്‍ സമയമായി. ദീര്‍ഘകാല നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ് പ്രപഞ്ചം ഇവരോട് ആവശ്യപ്പെടുന്നത്. മടി കൂടാതെ മാറ്റത്തെ ഏറ്റെടുക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
