Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂര്യന് മേടത്തില് ശോഭിച്ചിരിക്കുന്നു: കരിയറില്‍ നേട്ടം, കാര്യസിദ്ധി യോഗം,ഈ നക്ഷത്രക്കാര്‍ക്ക്
Sun's transit to Medam Rashi: സൂര്യന് മേടത്തില് ഏപ്രില്‍ 14ന് വിഷുദിനത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. ആത്മാവ്, പിതാവ്, ആരോഗ്യം, തേജസ്സ്, നേതൃത്വം, അധികാരം, ഭരണം, സ്ഥാനകയറ്റം എന്നിവയെല്ലാം പ്രതീനിധീകരിക്കുന്ന ഗ്രഹം കൂടിയാണ് സൂര്യന്. അതിനാല്‍, സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭകരമായാല്‍ നേട്ടങ്ങളും ഉണ്ടാക്കുന്നതാണ്. ഈ മാറ്റങ്ങളും നേട്ടങ്ങളും അവരുടെ കരിയറിലും ജീവിതത്തിലും പ്രതിഫലിക്കും.

നിലവില്‍ സൂര്യന് മേടത്തില് പ്രവേശിച്ചിരിക്കുന്നതിനാല്‍, ചില നക്ഷത്രക്കാരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. പ്രത്യേകിച്ച്, കരിയറില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ഉണ്ടാകുന്നത് എന്ന് നോക്കാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഈ നക്ഷത്രക്കാര്‍ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ രംഗതത് വിജയം കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. എത്രവലിയ ടാര്‍ഗറ്റും ഇവര്‍ക്ക് നിഷ്പ്രയാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മികച്ച എംപ്ലോയി അവാര്‍ഡ് വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. കഴിവിനൊത്ത പ്രതിഫലം തൊഴില്‍ രംഗത്ത് നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ നക്ഷത്രക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ പ്രതിഫലം ലഭിക്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കരിയറില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പഠിച്ച മേഖലയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച ജോലി സ്വന്തമാക്കുന്നതാണ്. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതാണ്. പ്രശംസകള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സ്ഥലമാറ്റം ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് കമ്പനി ചിലവില്‍ യാത്ര ചെയ്യാനും യോഗം രൂപപ്പെടുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള യോഗം രൂപപ്പെടുന്നതാണ്.
തിരുവാതിര
ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം സംബന്ധിച്ച് നിലവില്‍ നേരിടുന്ന അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇവരില്‍ ആദിത്യ യോഗം രൂപപ്പെടുന്നതാണ്. ആദിത്യ യോഗത്താല്‍ അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ നക്ഷത്രക്കാരെ തേടി എത്തും. തൊഴില്‍ രംഗത്ത് പേരെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
അനിഴം
പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ശത്രുക്കളുടെ ശല്യം കുറയുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
