Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അവസരങ്ങള്‍ കാല്ച്ചുവട്ടില്, വിദേശയോഗം, സമ്പത്ത് കുന്നുകൂടും: 2025-വെറുതേ പോവില്ല
2025-ലേക്ക് ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മള് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും ഓരോ വളരെയധികം പ്രതീക്ഷയോടെയാണ് നാം നോക്കിക്കാണുന്നത്. കരിയര്‍, സാമ്പത്തികം, ബന്ധങ്ങള്‍, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും 2025-ല്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല മാറ്റങ്ങളും എപ്രകാരമായിരിക്കും എന്ന് മുന്‍കൂട്ടി അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യം കാണും.
മകരം രാശിക്കാരുടെ 2025 എപ്രകാരമാണ് എന്നത് വളരെയധികം ശ്രദ്ധേയമാണ്. പലപ്പോഴും വിവിധ മേഖലകളില്‍ നിരവധി നേട്ടങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് മകരം രാശിക്കാര്‍ക്കാണ്. 2025 ഇവരില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഈ ലേഖനത്തിലൂടെ നമുക്ക് നോക്കാം.

കരിയര്‍
കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് മകരം രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും ശനിയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ രാശിമാറ്റം പല തരത്തില്‍ നിങ്ങളുടെ ജീവിതത്തേയും കരിയറിനേയും പോസിറ്റീവ് ആയി ബാധിക്കുന്നു. കൂടുതല്‍ അച്ചടക്കത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പ്രമോഷനുകളുടെയോ തൊഴില്‍ പുരോഗതിയോ എല്ലാം ഈ വര്‍ഷത്തില്‍ തേടി എത്തുന്നു.
സാമ്പത്തികം
സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കുന്ന ഒരു വര്‍ഷമാണ് എന്നത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ പല ഘട്ടത്തിലും വര്‍ഷം മുഴുവന്‍ നിലനില്ക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള അറിവുകളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ കൃത്യമായി ബജറ്റ് തയ്യാറാക്കുന്നതിനും ഭാവിയിലെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കും. വരുമാനത്തിന് അനുസരിച്ച് മാത്രമേ മകരം രാശിക്കാര്‍ ചിലവാക്കുകയുള്ളൂ. പുതുവര്‍ഷത്തില്‍ എല്ലാ വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഇവര്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
പ്രണയം
പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം വളരെയധികം ശ്രദ്ധേയമായിരിക്കും. പലപ്പോഴും മകരം രാശിക്കാര്‍ക്ക് വൈകാരികമായ പല കാര്യങ്ങളും ഈ വര്‍ഷം സംഭവിക്കാം. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന ഒരു വര്ഷമായിരിക്കം എന്ന കാര്യത്തില്‍ സംശയം വേണ്ട. പങ്കാളിയുടെ വൈകാരികത മനസ്സിലാക്കി പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ബന്ധം വളരെയധികം ശക്തമായി നിലനില്ക്കുന്നു. കൂടാതെ അര്‍ത്ഥവത്തായ പല നിമിഷങ്ങളും പങ്കിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്ന വര്‍ഷമാണ് 2025.
വിവാഹം
വിവാഹത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ഒരു ദീര്‍ഘകാല ബന്ധത്തിന് നിങ്ങള്‍ തുടക്കമിടുന്നു. പലപ്പോഴും കൃത്യമായ ബന്ധത്തിലൂടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ദാമ്പത്യവും വിവാഹവും കുടുംബവും എല്ലാം സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിനും മുന്നോട്ട് കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വ്യക്തമായ ആശയവിനിമയവും പരസ്പര ധാരണയും നിങ്ങളുടെ ബന്ധങ്ങള്‍ സന്തുലിതമാക്കുകയും സന്തോഷകരമാക്കുകയും ചെയ്യുന്നു. വിവാഹകാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും, എങ്കിലും അതൊരു ബുദ്ധിപരമായ തീരുമാനമായിരിക്കും.
ആരോഗ്യം
2025 ല്‍, മകരം രാശിക്കാര്‍ക്ക് കുടുംബവും ബന്ധങ്ങളും ജോലിയും സാമ്പത്തികവും എല്ലാം ഒരുമിച്ച് കൊണ്ട് പോവുന്നതിനുള്ള ആരോഗ്യം ലഭിക്കുന്ന വര്‍ഷമാണ്. പലപ്പോഴും കൃത്യമായ ഒരു ദിനചര്യ നിലനിര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും അത് അനാരോഗ്യകരമായാലും ആരോഗ്യകരമായാലും നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു വര്‍ഷമാണ്. പലപ്പോഴും വരുന്ന വര്‍ഷം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.
പൊതുഫലം
മൊത്തത്തില്‍, 2025 മകരം രാശിക്കാരുടെ കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും പ്രതിഫലം നല്കുന്നു. പലപ്പോഴും പല വിധത്തിലുള്ള കരിയര്‍ മുന്നേറ്റങ്ങള്‍, സാമ്പത്തിക സ്ഥിരത, നിങ്ങളുടെ ബന്ധങ്ങളിലെ വളര്‍ച്ച എന്നിവയെല്ലാം പോസിറ്റീവ് ആയി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചെറിയ രീതിയില്‍ വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
