Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2024-ന്റെ തുടര്‍ച്ച 2025-ലും കര്‍ക്കിടകം രാശിക്ക് അനുഭവം ഇതെല്ലാം, ഭാഗ്യനിര്ഭാഗ്യത്തുലാസില് അറിയേണ്ടത്
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ഒരുങ്ങിയിരിക്കുമ്പോള്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില്‍ നിങ്ങള്‍ പലപ്പോഴും ജ്യോതിഷപരമായി വരുന്ന മാറ്റങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. കാരണം ഓരോ ഗ്രഹരാശിമാറ്റങ്ങള് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് തന്നെ. ചന്ദ്രനാണ് കര്‍ക്കിടകം രാശിയെ ഭരിക്കുന്നത്. വളര്‍ച്ചയുടേയും പരിവര്‍ത്തനത്തിന്റേയും ആത്മപരിശോധനയുടേയും ഒരു വര്‍ഷമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് 2025-ല്‍ വരാന്‍ പോവുന്നത്.
2024-ന്റെ തുടര്‍ച്ച തന്നെയാണ് പലപ്പോഴും 2025-ലും കര്‍ക്കിടകം രാശിക്കാരെ കാത്തിരിക്കുന്നത്. കരിയര്‍, ദാമ്പത്യം, ജോലി, സാമ്പത്തികം, കുടുംബം , ആരോഗ്യം എന്നീ മേഖലകളില്‍ എപ്രകാരമാണ് നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ട്. അനുകൂലവും പ്രതികൂലവുമായി മാറുന്ന ഇത്തരം മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും കര്ക്കിടകത്തിന് 2025 എപ്രകാരമെന്ന് അറിയാനും ഈ ലേഖനം വായിക്കാം.

കരിയര്‍
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതിയുടെ വര്‍ഷമായിരിക്കും 2025 എന്നതില്‍ സംശയം വേണ്ട. കൂടാതെ സ്ഥിരോത്സാഹവും ക്ഷമയും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ വ്യാഴത്തിന്റെ രാശിമാറ്റം പോസിറ്റീവ് ആയ ചില നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ കൃത്യമായ ആശയവിനിമയത്തിലൂടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും ജോലിയിലും ബിസിനസിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് ഈ വര്‍ഷം തേടി എത്തുന്നത്. പുരോഗതിയുടെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. എടുക്കുന്ന തീരുമാനങ്ങളില്‍ തന്നെ ഉറച്ച് നി്ല്ക്കും.
സാമ്പത്തികം
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്ന വര്‍ഷമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാം ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. കൂടാതെ നിക്ഷേപങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു സമയമാണ് പുതുവര്‍ഷം. കടം കൊടുക്കുന്നത് മാത്രം അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിയ്ക്കും.
പ്രണയവും വിവാഹവും
പ്രണയിക്കുന്നവര്‍ക്ക് അവരുടെ പങ്കാളിയുമായി ആഴത്തിലുള്ള വൈകാരികതയും സ്നേഹവും അനുഭവപ്പെടാം. കൂടാതെ പരിഹരിക്കപ്പെടാത്ത പല പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്കും എത്തിയ്ക്കും. ഉടന്‍ തന്നെ പ്രണയത്തിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ട് പോവാതെ പരിഹരിക്കാന്‍ ശ്രമിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആശയവിനിമയം ഏത് ഘട്ടത്തിലും അതി പ്രധാനമാണ്. പങ്കാളിയെ കേള്‍ക്കുന്നതിനും അവരോട് സംസാരിക്കുന്നതിനും സമയം കണ്ടെത്തണം. കൂടാതെ അതിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം.
വിവാഹം
ദാമ്പത്യ ജീവിതത്തിലും അല്പം പ്രയാസം ഇവര്‍ നേരിടേണ്ടി വരുന്നു. പ്രണയം തന്നെയാണ് പലപ്പോഴും വിവാഹത്തിലേക്ക് കര്‍ക്കിടകം രാശിക്കാരെ എത്തിക്കുന്നത്. പങ്കാളിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. പൊതുവേ 2025-ല്‍ ദാമ്പത്യ ജീവിതം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. ദാമ്പത്യം കൂടുതല്‍ കാലം നിലനില്ക്കുന്നു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. സന്താനസൗഭാഗ്യത്തിനുള്ള യോഗവും കാണുന്നു.
ആരോഗ്യം
2025-ല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ ശനിയുടെ സമ്മര്‍ദ്ദം കൂടുതലുള്ള സമയമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കുന്നു. കൂടാതെ സ്വയം പരിചരണത്തിനായി അല്പ സമയം മാറ്റി വെയ്ക്കുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ആരോഗ്യത്തിനായി പുതിയശീലങ്ങള്‍ ആരംഭിക്കുന്നതും നല്ലതാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ, ധ്യാനം പോലുള്ളവ ശീലമാക്കുന്നതും നല്ലതാണ്.. ഇതെല്ലാം 2025-ല്‍ ആരോഗ്യത്തിനുണ്ടാവാന് പോവുന്ന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
