Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധ-സൂര്യ സംക്രമണങ്ങളാല് തെളിയുന്ന നല്ലകാലം; ഒക്ടോബര്‍ 17 വരെ രാജയോഗകാലം
വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ്. ഓരോ കാലയളവിലെയും ഭാഗ്യരാശികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രഹ സംക്രമണങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. സംക്രമണങ്ങള്ക്കിടെ ഗ്രഹങ്ങള്‍ക്ക് മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുന്നു. അത്തരത്തിലുള്ള ചില സംയോഗങ്ങള്‍ വളരെ ശുഭകരമായിരിക്കുകയും ആളുകളുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യും. മനുഷ്യജീവിതത്തെ ഇത് വളരെയധികം സ്വാധീനിക്കും.

സെപ്റ്റംബര്‍ 24ന് സൂര്യന്റെയും ബുധന്റെയും സംക്രമണം നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 7.29ന് സൂര്യന് കന്നി രാശിയിലേക്ക് എത്തുകയാണ്. സെപ്റ്റംബര്‍ 23ന് രാവിലെ 9.59ന് ബുധനും കന്നി രാശിയിലേക്ക് എത്തും. അങ്ങനെ അന്നേദിവസം ബുധാദിത്യ രാജയോഗം രൂപം കൊള്ളും. ഒക്ടോബര്‍ 17ന് സൂര്യന് തുലാം രാശിയിലേക്ക് എത്തുന്നത് വരെ ഈ രാജയേഗം നിലനില്ക്കും.
സൂര്യന്റെയും ബുധന്റെയും സംയോഗത്താല്‍ രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം ചില രാശികള്‍ക്ക് വളരെ അനുകൂലമായിരിക്കും. ആ കാലയളവില്‍ ഭാഗ്യം ഇവരെ തേടിയെത്തും.
ബുധാദിത്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയുടെ സമ്പത്ത്, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഈ സമയം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വളരെ അനുകൂലമാണ്. അവരുടെ ആത്മവിശ്വാസം മെച്ചപ്പെടും. ഇവരുടെ പണം എവിടെയെങ്കിലും കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചുകിട്ടാനുള്ള യോഗമുണ്ടാകും. അവരുടെ മിക്ക ആഗ്രഹങ്ങളും ഈ കാലയളവില്‍ നടക്കും.
സമൂഹത്തിലെ ഉന്നതരായ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം ഈ സമയത്ത് ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും വലിയ ലാഭമുണ്ടാക്കാനുമുള്ള അവസരമുണ്ടാകും. ഈ കാലയളവില്‍ ബുദ്ധിപരമായി നല്ല പ്രകടനം കാഴ്ചവെക്കാനും ജീവിതത്തില്‍ മുന്നേറാനും സാധിക്കും. കൂടാതെ, സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനം വര്‍ധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകളുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. വരുമാനത്തില്‍ അസാധാരണമായ വളര്‍ച്ച ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും. ഇവരുടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കാണാനാകും. ഇവര്‍ക്ക് ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും.
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ കാലയളവില്‍ മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടും. ഇത് അവരുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കും. ഉദ്യോഗരംഗത്ത് ഉന്നത ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും വളരെ നല്ല ബന്ധം സൃഷ്ടിക്കാന്‍ കഴിയും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തുന്ന സമയം കൂടിയാണിത്. കുട്ടികളുമായി ബന്ധപ്പെട്ട് സത് വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. അവരുടെ ആഗ്രഹങ്ങളെല്ലാം ഈ കാലയളവില്‍ സാധിക്കും. ഈ സമയത്തെ പദ്ധതികളും തന്ത്രങ്ങളും വിജയം കാണും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകളുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യത്തിന്റെ പ്രതിഫലനം കാണാനാകും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കുകയും എല്ലാവിധ ഭൗതികസുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യും. ജീവിതം വളരെ ഈസിയും സിംപിളുമായി മാറും.
ജോലിക്കാരായ മകരം രാശിക്കാര്‍ക്ക് കരിയറില്‍ പുരോഗതി കാണാനാകും. ശമ്പളം വര്‍ധിക്കുകയും സ്ഥാനമാനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ജോലിസംബന്ധമായി യാത്രകള്‍ വേണ്ടിവരും. അവ കരിയറില്‍ പുരോഗതി കൊണ്ടുവരും.മതപരമായ ചടങ്ങുകളിലും മംഗളകര്‍മ്മങ്ങളിലും പങ്കുകൊള്ളും. പണം സമ്പാദിക്കാനും കരുതിവെക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
