Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ജനുവരിയില്‍ തന്നെ രാജയോഗം;മകരത്തിലെ ബുധാദിത്യ രാജയോഗം അഞ്ച് രാശികള്‍ക്ക്
രാജാവും രാജപുത്രനും ഒന്നിച്ചെത്തി രാജയോഗം നല്കാന് കേവലം ഒരു മാസം കൂടി. 2025-ലെ പ്രഥമ ശുഭയോഗങ്ങളിലൊന്നാകാന് പോകുകയാണ് ബുധാദിത്യ രാജയോഗം. ബുദ്ധിശക്തിയും ആശയവിനിമയ ശേഷികളും ആത്മവിശ്വാസവും ജീവിതത്തിന്റെ പല മേഖലകളിലും വിജയവും നല്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം. കര്‍മ്മരംഗത്തെ ഉയര്‍ച്ചയാണ് ഈ രാജയോഗം വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് ബിസിനസ് ചെയ്യുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ രാജയോഗം ഗുണഫലങ്ങള്‍ നല്‍കും. ഈ രാജയോഗം അനുഭവിക്കാന്‍ യോഗമുള്ളവര്‍ക്ക് കര്‍മ്മരംഗത്തും ജീവിതത്തിലും ഉയര്‍ച്ചയും സാമ്പത്തികനേട്ടങ്ങളും പുതിയ അവസരങ്ങളും തേടിയെത്തും.

സൂര്യ-ബുധ സംഗമം
സൂര്യനും ബുധനും ഒരേ രാശിയില്‍ സംഗമിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. മകരം രാശിയിലാണ് 2025-ലെ ആദ്യ ബുധ-സൂര്യ സംഗമം നടക്കുന്നത്. ഭൂതത്വരാശിയാണ് മകരം. അച്ചടക്കം, നിശ്ചയദാര്‍ഢ്യം, പ്രായോഗികത എന്നിവയാണ് ഈ രാശിയുടെ പ്രത്യേകതകള്‍. സൂര്യന്റെ ശക്തിയും ബുധന്റെയും ബുദ്ധിയും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ബുധാദിത്യ രാജയോഗം സുവര്‍ണ്ണ നേട്ടങ്ങളാണ് നല്‍കുക. തന്ത്രപ്രധാനമേഖലകളിലും തീരുമാനമെടുക്കലിലും ഇതുമൂലം സവിശേഷമായ കഴിവുകള്‍ വന്നെത്തും.
രാജയോഗം ആര്‍ക്കെല്ലാം
ബുധാദിത്യ രാജയോഗം എല്ലാ രാശികള്‍ക്കും ഒരുപോലെ ഫലം നല്‍കില്ല. പൊതുവെ രാശിചക്രത്തിലെ 12 രാശികള്‍ക്കും ചില ഗുണഫലങ്ങള്‍ ഈ രാജയോഗത്തിലൂടെ വന്നുചേരുമെങ്കിലും രാജയോഗം പൂര്‍ണ്ണതോതില്‍ ലഭ്യമാകുക അഞ്ച് രാശികള്‍ക്കാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
(കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ബിസിനസിലും കരിയറിലും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ഇവര്‍ക്ക് വളരെ വേഗം മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ഏറ്റവും മികച്ച സമയമായിരിക്കും ബുധാദിത്യ രാജയോഗ കാലം.
കന്നി
(ഉത്രം 3/4, അത്തം, ചിത്ര 1/2 കന്നി രാശി)
ചൊവ്വ അധിപനായ കന്നി രാശിയില്‍ ജനിച്ചവര്‍ക്കും സൂര്യന്റെയും ബുധന്റെയും സംയോഗം നേട്ടമാണ്. ഇവരുടെ ആത്മവിശ്വാസവും ബുദ്ധിശക്തിയും ഈ കാലയളവില്‍ വര്‍ധിക്കും. ഇതിലൂടെ കരിയറിലും ജോലിയിലും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ബിസിനസ് പങ്കാളിത്തങ്ങളും തന്ത്രങ്ങളും അനുകൂലമായി ഭവിക്കും.
മകരം
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാജയോഗം രൂപപ്പെടുന്ന രാശി എന്ന നിലയില്‍ മകരം രാശിയില്‍ ജനിച്ചവര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ തീര്‍ച്ചയായും ലഭിക്കും. ഈ കാലയളവില്‍ മകരം രാശിയില്‍ ജനിച്ചവര്‍ക്ക് പോസിറ്റീവ് ആയ എനര്‍ജി അനുഭവപ്പെടും. സൂര്യന്റെ നേതൃഗുണവും ബുധന്റെ ബുദ്ധിശേഷിയും കരിയറില്‍ മുന്നേറാനും അംഗീകാരം നേടാനുമുള്ള അതുല്യ അവസരങ്ങള്‍ ഇവര്‍ക്ക് നല്‍കും. ഈ കാലയളവില്‍ മകരം രാശിക്കാര്‍ ലക്ഷ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കാരണം പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണ്.
കുംഭം
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 )
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും കരിയര്‍ അവസരങ്ങളിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അനുകൂലമായ സമയമാണ് ബുധാദിത്യ രാജയോഗ കാലം. തങ്ങളുടെ പുതിയ ആശയങ്ങളും കഴിവുകളും പ്രകടിപ്പിക്കാനും അംഗീകാരവും നേട്ടങ്ങളും സ്വന്തമാക്കാനും ഏറ്റ വും നല്ല അവസരമാണിത്.
മീനം
(പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ജനുവരിയിലെ ബുധാദിത്യ രാജയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് തീരുമാനങ്ങളിലും ലക്ഷ്യങ്ങളിലും കൂടുതല്‍ വ്യക്തതയും ഏകാഗ്രതയും കൈവരും. ഇത് സാമ്പത്തികമായും ബിസിനസ് സംബന്ധമായും നേട്ടങ്ങള്‍ നല്‍കും. കലാപരമായതും സര്ഗാത്മകമായതുമായ കഴിവുകള്‍ പ്രകടിപ്പിക്കുകയും ഇത് സാമ്പത്തികനേട്ടം നല്‍കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications