Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഈ രാശികള്‍ക്ക് കര്‍ക്കിടകം കൊണ്ടുവരും ഭാഗ്യം, ബുധാദിത്യ രാജയോഗത്തിലൂടെ ഭാഗ്യോദയം
നിലവില്‍ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്ന ബുധന്‍ ജൂണ്‍ 29ന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജൂലെ 16ന് സൂര്യനും കര്‍ക്കിടകം രാശിയിലേക്ക് വന്നെത്തും. അങ്ങനെ കര്‍ക്കിടകത്തില്‍ ബുധാദിത്യ രാജയോഗം പിറവികൊള്ളും. രാജയോഗങ്ങളിലെ വളരെ മഹത്തരവും ഉദാത്തവുമായ രാജയോഗമാണ് ബുധാദിത്യ രാജയോഗം. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും രാജകുമാരനായ ബുധനും വേണ്ടുവോളം കൃപ ചൊരിയുന്ന യോഗമാണിത്. ഈ രാജയോഗത്തിന്റെ ഫലമായി ചില രാശികള്‍ക്ക് അപ്രതീക്ഷിത ധനലാഭവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഇവര്‍ക്ക് കരിയറിലും ബിസിനസിലും അപ്രതീക്ഷിതമായ ഉയര്‍ച്ച ഈ കാലയളവില്‍ ഉണ്ടാകും. കര്‍ക്കിടകത്തില്‍ അപൂര്‍വ്വ ഭാഗ്യങ്ങള്‍ വന്നണയാന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ സംഭവിക്കുന്ന ബുധാദിത്യ രാജയോഗം ആ രാശിയില്‍ പിറന്നവര്‍ക്ക് തന്നെ സൗഭാഗ്യകരമാണ്. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ബുധാദിത്യ രാജയോഗം സംഭവിക്കുന്നത്. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം തൊഴിലില്‍ ഉയര്‍ച്ചയും പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനിടയുണ്ട്. ഈ രാശിയില്‍ ജനിച്ചവര്‍ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യരായി മാറും. ആളുകള്‍ക്ക് ഇവരോടുള്ള മതിപ്പ് വര്‍ധിക്കും. ഇക്കാരണങ്ങളാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പൊതുവേ ആത്മവിശ്വാസം വര്‍ധിക്കും. അവിവാഹിതര്‍ക്ക് ദാമ്പത്യജീവിതം ആരംഭിക്കാന്‍ ഏറ്റവും മികച്ച സമയമാണിത്. പുതിയ ജോലിയോ ബിസിനസോ ആരംഭിക്കാന്‍ പദ്ധിതിയിടുന്നവര്ക്ക് ഈ സമയത്ത് അത്തരം കാര്യങ്ങള്‍ ആരംഭിക്കാം.
കന്നി
ബുധാദിത്യ രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ നേടാന്‍ പോകുന്ന അടുത്ത രാശി കന്നിയാണ്. കന്നി രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ പറ്റിയ സമയമാണ് വരാന്‍ പോകുന്നത്. കന്നി രാശിക്കാരുടെ വരുമാനം. ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഈ സമയത്ത് വരുമാനത്തില്‍ വലിയ വര്‍ധനവ് കാണാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവരും. കന്നി രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അപ്രതീക്ഷിതനേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം നേടും. മാത്രമല്ല, കന്നി രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നും ലാഭം വന്നണയും. ഓഹരിവിപണി, ലോട്ടറി, ചിട്ടി പോലുള്ള ഭാഗ്യ പരീക്ഷണങ്ങള്‍ അനുകൂലമായിത്തീരും.
മിഥുനം
സാമ്പത്തിക, ധന വിഷയങ്ങളില്‍ ബുധാദിത്യ രാജയോഗം നിമിത്തം മിഥുനം രാശിക്കാര്‍ക്ക് അത്ഭുതകരമായ വളര്‍ച്ചയുണ്ടാകും. കാരണം ഈ രാശിയുടെ ധനവുമായും ഭാഷണവുമായും ബന്ധപ്പെട്ട ഭാവത്തിലാണ് ബുധാദിത്യ രാജയോഗം സംഭവിക്കുന്നത്. ഈ കാലയളവില്‍ ആകസ്മിക ധനലാഭം ഇവരെ തേടിയെത്തും. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. സാമ്പത്തികസ്ഥിതി ഏറെ മെച്ചെപ്പെടും. സംസാരത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കാനും മതിപ്പ് നേടാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനുള്ള സാധ്യതകള്‍ വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
